2/03/2017
പുല്ലാര. കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെ വധിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മധ്യപ്രദേശ് ആര്‍എസ്എസ് പ്രമുഖ് നേതാവ് ഡോക്ടര്‍ കുന്ദൻ ചന്ദ്രവതിന്റെ പ്രസ്താവനക്കെതിരെ പുല്ലാര ഡി വൈ എഫ് ഐ പ്രവർത്തകർ വൈകീട്ട് 7 മണിക്ക് പ്രധിഷേധ പ്രകടനം നടത്തി.
ഉജ്ജയിനില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. തന്റെ മുഴുവന്‍ സ്വത്തും വിറ്റായാലും പാരിതോഷികം നല്‍കാമെന്നും തനിക്ക് പിണറായിയുടെ തല മാത്രം മതിയെന്നും ചന്ദ്രവത് കൊലവിളി നടത്തി . ബിജെപി രാജ്യസഭ എംപി ചിന്താമണി മേല്‍വിയയുടേയും എംഎല്‍എ മോഹന്‍ യാദവിന്റേയും സാന്നിധ്യത്തിലായിരുന്നു എസ്എസ് നേതാവിന്റെ പ്രഖ്യാപനം. സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്....
അതേ സമയം പിണറായിക്കെതിരെ നടത്തിയ കൊലവിളിക്കെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ നടപടി വേണമെന്നാവശ്യപെട്ടിട്ടുണ്ട്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiLsyWKmIzwr1e7Z-eSeutQmxV7ubVWyZb0wzNGP3hPwwwCdmoF7vSc6jeYm4zhr8WVwpGT59cioE94eSeptiG5GHD0rA-KlxVTPaJ7KbaA4C1PYL071g6UB9F2bVrSjIevojHAQt2B5s/s320/IMG-20170302-WA0457%255B1%255D.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9Myi1JcE4vuF6yhhrV0hR7ZHrMNV_GK9k_boBT9HFHMfEFxHbxqVvSx484YkZD3Pk5TMfboazz8rLxppTOo4zuSmRMcv3E5Okpm7CqT5goRn0CMu6QIKLEhj6SkJ6pqT8H_IzqDllzzw/s320/IMG-20170302-WA0456%255B1%255D.jpg)
അതേ സമയം പിണറായിക്കെതിരെ നടത്തിയ കൊലവിളിക്കെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ നടപടി വേണമെന്നാവശ്യപെട്ടിട്ടുണ്ട്
No comments:
Post a Comment