Saturday, 2 December 2017

മീലാദ് ഫെസ്റ്റ് 2017

പുല്ലാര .പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിലും നബിദിനം  വിപുലമായി ആഘോഷിച്ചു.
രാവിലെ 7.30 ന് മഹല്ല് പ്രസിഡന്റ് ഉസ്താദ് മായിൻ മുസ്ലിയാർ പതാക ഉയർത്തുകയും
ശുഹദാക്കളുടെ മഖ്ബറ സിയാറത്തിനും നേതൃത്വം നൽകി.  തുടർന്നു് നടന്ന ഘോഷയാത്രക്ക്  അബൂബക്കർ ദാരിമി, KP അബുൽ ജലീൽ, PK കുഞ്ഞിമുഹമ്മദ്, Tകുഞ്ഞൻ, Tചെറിയാപ്പു
മുതലായവർ നേതത്വം നൽകുകയുണ്ടായി
ഘോഷയാത്രക്ക് മാറ്റ് കുട്ടി ദഫ് വിദ്യർത്ഥികളും  സ്കൗട്ട് സംഘവും അണിനിരന്നു. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്നയാത്ര  മേൽമുറി, മുച്ചിക്കൽ, ചെമ്പ്രമ്മൽ, വീമ്പൂർ എന്നിവിടങ്ങളിൽ  ചുറ്റി വന്ന്  11 മണിക്ക്  സമാപിച്ചു. ഉച്ചക്ക്  മൗലൂദ് പാരായണവും അന്നദാനവും നടക്കുകയുണ്ടായി.
മഗ്രിബ് നിസ്കാരത്തിന് ശേഷം  നടന്ന കുട്ടികളുടെ ഇമ്പമാർന്ന പരിപാടിയുടെ ഉൽഘാടനം മായിൻ മുസ്ലിയാർ നിർവഹിച്ചു അബൂബക്കർ ദാരിമി സ്വാഗതം പറയുകയും സദർ മുഅല്ലിം സിദ്ദിഖ് അസ്ഹരി അധ്യക്ഷത വഹിക്കുയും ചെയ്തു
കഴിഞ്ഞ വർഷം പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ട്രോഫികൾ  വേദിയിൽ വെച്ച് വിതരണം ചെയ്യുകയുണ്ടായി. 










No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...