Wednesday 31 May 2017

ചതുര്‍ദിന റമളാന്‍ പ്രഭാഷണം

പുല്ലാര.പുല്ലാര മഹല്ല്  എസ്‌.കെ.എസ്‌.എസ്‌.എഫ്‌  കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍  പ്രഭാഷണവും മജ്ലിസ്സുന്നൂര്‍ ദുആ സമ്മേളനവും  2017 ജൂണ്‍  5  മുതല്‍ 8  വരെ രാവിലെ 10 മണി മുതല്‍  പുല്ലാര ശുഹദാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പാണക്കാട്‌ സയ്യിദ് ഹൈദറലി   ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ ആദ്യ ദിനം  പ്രഭാഷണം നടത്തും
 തുടര്‍ന്നുള്ള ദിവസങ്ങളില്‍  അയ്യൂബ് സഖാഫി പള്ളിപ്പുറം, അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍, എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം വ്യാഴാഴ്ച  നടക്കുന്ന മജ്ലിസ്സുന്നൂര്‍ ദുആ സമ്മേളനം മഹല്ല് ഖത്തീബ്   അയ്യൂബ് സഖാഫി പള്ളിപ്പുറം നേതര്‍ത്വം നല്‍കും. കോഴിക്കോട്‌ വലിയ  ഖാസി  സയ്യിദ് അബ്ദുല്‍ നാസ്വിര്‍  ഹയ്യ്  ശിഹാബ് തങ്ങള്‍ ദുആക്ക്  നേതൃത്വം നല്‍കും.
"ആദരിക്കപ്പെടേണ്ട മഹാന്മാര്‍" എന്ന വിഷയത്തില്‍ അബ്ദു സമദ് പൂക്കൊട്ടൂരും,"ശുഹദാഹിനെ അറിയുക "എന്ന വിഷയ ത്തില്‍  അയ്യൂബ് സഖാഫി ഉസ്താദും,"കുടുംബ ജീവിതം ഇസ്ലാമില്‍ " എന്ന വിഷയത്തില്‍ അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂരും പ്രഭാഷണം നടത്തുമെന്ന്‍ ഭാരവാഹികള്‍ അറീക്കുകയുണ്ടായി.

Tuesday 30 May 2017

കുടിവെള്ള വിതരണവും, ബോധവല്ക്കരണ ക്യാമ്പയിനും അവസാനിച്ചു

പുല്ലാര.വരാനിരിക്കുന്ന മഴ ക്കാലത്തെ എങ്ങനെ വരവേൽക്കാമെന്നതിനെക്കുറിച്ചും വരും കാലത്തെ ജല ക്ഷാമം നിയന്ത്രിക്കാനുള്ള മാർഗമെന്നോണം വളരെ ലളിതവും ചിലവു കുറഞ്ഞതുമായ രീതിയിൽ മഴക്കുഴികൾ നിർമിച്ച് മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ചും പ്രദേശത്തെ ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ ആംആത്മി പുല്ലാര യൂണിറ്റ് 10 ദിവസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന് തുടക്കമിട്ട കാമ്പയിനും, കുടിവെള്ള ക്ഷാമം രൂക്ഷ മേഖലകളിൽ കുടിവെള്ളം വിതരണം ചെയ്യലും അവസാനിച്ചു. അബു കുരിക്കൾ, ചെമ്പ്രമ്മൽ സൻഫീർ, കൈതക്കോടൻ ഹൈദർ, മോയിക്കൽ മൊയ്തു എന്നിവർ നേതൃത്വം നൽകി. കിണർ റീചാർജ് ചെയ്യുന്നതിനായി വളരെ ചിലവു കുറഞ്ഞ രീതിയുലുള്ള മാതൃകയുമായി ആം ആദ്മി പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണം നടത്തി.ഈ കിണർ റീചാർജിംങ് രീതി പഞ്ചായത്ത്തലത്തിൽ നടപ്പിൽ വരുത്താൻ സാധിച്ചാൽ വരുo കാലങ്ങളിലെ ജലക്ഷാമത്തിന് ഒരറുതിവരുത്താൻ സാധിച്ചേക്കാം എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടതായും ഭാരവാഹികൾ അറീച്ചു. കുടിക്ഷാമമുള്ള സ്ഥലങ്ങളിൽ വികസനത്തിൻടെ പേരും പറഞ്ഞ് ലക്ഷങ്ങൾ മുടക്കി കുഴൽക്കിണറുകൾ സ്ഥാപിക്കാനാണ് നമ്മുടെ ജനപ്രതിനിധികൾക്ക് ആഗ്രഹം എങ്കിലെ അവർക്കുള്ള കമ്മീഷൻ കിട്ടുകയുള്ളൂ.. ഇത്തരത്തിൽ നിർമിക്കുന്ന കുഴൽ കിണറുകളിൽ മുന്നോ നാലോ മാസമേ വെള്ളം ലഭിക്കാറുള്ളൂ... അതിനു ശേഷം ആ കിണറും സ്ഥലവും ഒന്നിനും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. നമ്മുടെ പുല്ലാരയിൽ തന്നെ 4,5 വാർഡുകളിൽ തന്നെ 25 ഓളം കുഴൽ കിണറുകൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അവസ്ഥയിലാണ് എന്ന് അബു കുരിക്കൾ പറഞ്ഞു.
മഴവെള്ള സംഭരണികൾ പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്താൻ ഞങ്ങളെക്കൊണ്ടാവും വിധം പരിശ്രമിക്കാം എന്ന് ജനങ്ങൾക്ക് വാക്ക് നൽകിയതായും ഭാരവാഹികൾ അറീച്ചു.

Sunday 28 May 2017

ബീഫ് ഫെസ്റ്റിവല്‍ നടത്തി

പുല്ലാര.  കശാപ്പിന് വേണ്ടി കന്നു കാലികളെ വില്‍കുന്നതും  ഗോമാംസ വിൽപ്പനയും നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ  നിയമത്തിനെതിരെയും  സംഘപരിവാർ അജണ്ട രാജ്യത്ത് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ചും പുല്ലാരയിലെ  DYFI പ്രവർത്തകർ ഗോവധവും ഗോമാംസ വിൽപ്പനയും നടത്തി. ഇന്ന്‍ രാവിലെ 7 മണിക്ക് DYFI 
പ്രവര്‍ത്തകര്‍ ഒരു പോത്തിനെ അറുത്ത് വില്‍പന നടത്തിയാണ്  ബീഫ് ഫെസ്റ്റ് നടത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് മുഖം മറ നീക്കി  പുറത്ത് വന്ന അത്തരം ഉത്തരവിനെതിരെ  ശക്തമായ താക്കീതാണ് പുല്ലാര DYFI പ്രവർത്തകർ നൽകിയത്.
DYFI പ്രവര്‍ത്തകാരായ അന്‍വര്‍ ,റാഷിദ്‌,മര്ഷിദ്,സല്‍മാന്‍,സല്‍മാന്‍ ഫാരിസ്‌,ആഷിക് അലി,സകരിയ്യ,കുഞ്ഞി മുഹമ്മദ്‌,ഫായിസ് പണക്കാടന്‍ എന്നിവര്‍ നേത്രത്വം നല്‍കി 








Friday 26 May 2017

അവാര്‍ഡ് ദാനവും പൊതു യോഗവും

പുല്ലാര.2016-17  അധ്യായന വര്‍ഷത്തിലെ   SSLC & Plus2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്  SFI പുല്ലാര യൂണിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. SFI പുല്ലാര യൂണിറ്റ്
സെക്രട്രി മൂര്‍ഷിദ് സ്വാഗതം പറഞ്ഞു. SFI പുല്ലാര യൂണിറ്റ് പ്രസിടെന്റ്  സല്‍മാന്‍ അധ്യക്ഷനായ  പൊതുയോഗം ന്യൂന പക്ഷ വികസന കോര്‍പറെഷന്‍ ഡയറക്ടര്‍ കെ.ടി.അബ്ദു റഹ്മാന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ബിഷ്ര്‍ നന്ദിയും പറഞ്ഞു.












Thursday 25 May 2017

വിദ്യാർഥികളെ അനുമോദിക്കലും സ്കൂൾ കിറ്റ് വിതരണവും

പുല്ലാര . SSLC , Plus2 പരീക്ഷകളില്‍  ഉന്നത വിജയം നേടിയ പുല്ലാരയിലുള്ള മുഴുവന്‍ വിദ്യാര്‍ഥി / വിദ്യാര്‍ഥിനികളെയും ഗ്രീന്‍ സോണ്‍ ആര്‍ട്സ്,സ്പോര്‍ട്സ് & നാച്ചുറല്‍ ക്ലബ് അനുമോദിക്കുകയും  സ്നേഹോപഹാരം നല്‍കുകയും നിർധരരായ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും നടത്തി  ക്ലബ്‌പ്രസിഡന്റ് ഹംസ മൊഴിക്കൽ  ആദ്യക്ഷനായ സദസ്സില്‍ ക്ലബ്‌ സെക്രടറി സഹദ്  സ്വാഗതം പറഞ്ഞു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു ഉല്‍ഘാടനം നിര്‍വഹിച്ചു. dcc മണ്ഡലം സെക്രടറി   സക്കീര്‍ പുല്ലാര,പഞ്ചായത്ത് മെമ്പർ ഗോപലാൻ, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ M.T മുഹമ്മദലി,  അഡ്വകേറ്റ് N മുഹമ്മദ്‌ എന്നിവര്‍ ആശംഷകളറീച്ചു. കെ.പി  ഫാസിൽ നന്ദിയും പറഞ്ഞു.











Tuesday 23 May 2017

മരണപ്പെട്ടു

പുല്ലാര. മേൽമുറിയിൽ താമസിക്കുന്ന പാറക്കാടൻ മുഹമ്മദ്‌ കുട്ടി മരണപെട്ടു. പരേതന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം 5. 30 ന് പുല്ലാര ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും. നഫീസ യാണു ഭാര്യ കുഞ്ഞാലൻ കുട്ടി, സൈദലവി, ഉസ്മാൻ, ഇബ്രാഹിം മക്കളാണ്. 

Saturday 20 May 2017

പൂട്ടികിടക്കുന്ന പ്ലാന്‍റ് തുറക്കാന്‍ സഹായിക്കണമെന്ന് ആവശ്യപെട്ട് കമ്പനി പ്രധിനിതികള്‍ കമ്മറ്റിപ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി

പുല്ലാര.മേമാട്  പ്രവര്‍ത്തിച്ച് വന്നിരുന്ന ത്രിമതി കോണ്ട്രാക്റ്റിംഗ്   കമ്പനിയുട   ടാര്‍ മിക്സിംഗ് പ്ലാന്‍റ്  കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടുകാരുടെ എതിര്‍പ്പ് മൂലം അടച്ചിടെണ്ടി വന്നിരുന്നു. പ്ലാന്റിനെതിരെ സമര പ്രഖ്യാപനത്തിന്  നേത്രത്വം നെല്‍കിയിരുന്ന നാട്ടിലെ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്രത്വത്തില്‍ രൂപീകരിച്ച കമ്മറ്റി പ്രധിനിതികള്‍ക്ക് കമ്പനിയതികൃതര്‍ നേരില്‍ കണ്ട് കത്ത് കൈമാറി.  കോണ്‍ഗ്രെസ്സ് പ്രവര്‍ത്തകരായ യാസര്‍ പുല്ലാര, സക്കീര്‍ പുല്ലാര.മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കുഞ്ഞിപ്പു, ആം ആദ്മി പ്രവര്‍ത്തകനായ അബു കുരിക്കള്‍,SDPI പ്രവര്‍ത്തകനായ അഷ്‌റഫ്‌ മേമാട് എന്നിവരെ കൂടാതെ മറ്റ് കമ്മറ്റി അംഗങ്ങള്‍ക്കും കത്ത് കൊടുത്തിട്ടുണ്ട്.
പ്ലാന്‍റ് അടഞ്ഞു കിടന്ന കാരണത്താല്‍ പല പ്രവര്‍ത്തികളും മുടങ്ങി കിടക്കുകയാണെന്നും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് ഏറ്റെടുത്ത പണികള്‍ പൂര്‍ത്തിയാക്കാന്‍ പ്ലാന്‍റ് തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് കമ്പനി അധികൃതര്‍ ആവശ്യപെടുന്നത്.
പ്ലാന്‍റ് തുടര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ മേമാട് ഭാഗത്തുള്ള റോഡിന്‍റെ ബാക്കിയുള്ള പ്രവര്‍ത്തി സ്വന്തം ചിലവില്‍ നടത്തുമെന്നും കമ്പനി അധികൃതര്‍ അറീച്ചു.
700 മീറ്റര്‍ ചുറ്റളവില്‍ വീടുകളോ സ്ഥാപനങ്ങളോ ഇല്ല എന്നും പ്ലാന്‍റ് കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല എന്നും വേറെ   പ്ലാന്‍റ് ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നതുമായി തുടര്‍ന്നുള്ള കാര്യങ്ങള്‍ പൊതു ജനങ്ങളുമായി ആലോചിച് തീരുമാനിക്കുമെന്ന്‍ കമ്മറ്റി ഭാരവാഹികള്‍ അറീക്കുകയുണ്ടായി.


.

പുല്ലാര മഹല്ല് കൂട്ടായ്മ

റിയാദ്.പുല്ലാര മഹല്ല് നിവാസികളുടെ സാദാരണ യോഗം ബത്തയിലെ റിമാല്‍ ഓഫീസില്‍ വെച്ച് ചേരുകയുണ്ടായി. മഹല്ലത്തിലെ ദീനീ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാലാവുന്ന പങ്ക് നിര്‍വഹിക്കാനും അവശത അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകുന്ന രൂപത്തില്‍ കഴിവിന്‍റെ പരിധിയില്‍ നിന്ന്‍ കൊണ്ട് സാധ്യമായ റിലീഫ് പ്രവര്‍ത്തനം "പുല്ലാര മഹല്ല് പ്രവാസികള്‍ " എന്ന വാട്സ്ആപ്പ് കൂട്ടായ്മക്ക് കീഴില്‍ നടത്താനും തീരുമാനിച്ചു. അബൂബക്കര്‍ ദാരിമി അധ്യക്ഷനായ യോഗത്തില്‍ മുതിര്‍ന്ന പ്രവാസികളായ അബ്ദുല്‍ ഹമീദ്,IT കുഞ്ഞാണി,KC നൌഫല്‍ എന്നിവര്‍ ആശയങ്ങള്‍ പങ്ക് വെച്ചു.
ഈ പ്രദേശത്തുള്ള എല്ലാ പുല്ലാര നിവാസികളെയും ഉള്‍പെടുത്തി 2-6-2017 വെള്ളിഴായ്ച്ച ശുമൈസിയില്‍ വെച്ച് നോമ്പ് തുറ നടത്താനും തീരുമാനിച്ചു.ഹമീദ്,ഷാഫി ദാരിമി,ഹാരിഫ് തുടങ്ങി മൂന്നാളുകളെ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തി.
ഈ അടുത്ത് മഹല്ലില്‍ നിന്നും മരണമടഞ്ഞ വില്ലന്‍ അബുവിന്‍റെ മയ്യിത്ത് നിസ്കാരവും പരേതന്ന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയും യോഗത്തില്‍ വെച്ച് നടന്നു.

Thursday 18 May 2017

റിയാദ് പുല്ലാര മഹല്ല് പ്രവാസി കൂട്ടായ്മ

റിയാദ്.പുല്ലാര മഹല്ലില്‍ നിന്ന്‍ റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസ ജീവിതം നയിക്കുന്നവരുടെ ഒരു സാദാരണ യോഗം 19-5-2017 വെള്ളി യായ്ച്ച ജുമുഅ നമസ്കാരാന്തരം ബത്തയിലുള്ള റിമാല്‍ ഓഫീസില്‍ വെച്ച് ചേരുന്നതാണ്.
പുല്ലാരയില്‍ നിന്ന്‍ പ്രവാസികളായി അനവധിയാളുകള്‍ ഗള്‍ഫ് മേഖലയില്‍ കഴിയുന്നുണ്ടെങ്കിലും സൌദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ ആപേക്ഷികമായി പുല്ലാര നിവാസികള്‍ കുറവാണ്. മഹല്ലത്തിന്റെ കൂട്ടായ്മ ആദ്യമായി പ്രവത്തനം തുടങ്ങിയ റിയാദില്‍ നിലവില്‍ നിശ്ചലാവസ്ത്തയാണ്.നീണ്ടൊരു ഇടവേളക്ക് ശേഷം നടക്കുന്ന യോഗമായതിനാല്‍ആരെങ്കിലും അറിയാത്തവരുണ്ടെങ്കില്‍ ഇതൊരു അറീപ്പായി കണക്കാക്കണമെന്നും
വിശദ വിവരങ്ങള്‍ക്ക്  0556673975  അബൂബകര്‍ ദാരിമി പുല്ലാര
  0567913606  ഹാരിഫ് പുല്ലാര  എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകര്‍ അറീച്ചു .

Wednesday 17 May 2017

വിദ്യാര്‍ഥികള്‍ക്ക് സ്വീകരണവും അവാര്‍ഡ് ദാനവും നടത്തി

പുല്ലാര.  SSLC & Plus2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് M S F  പുല്ലാര യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണവും അവാര്‍ഡ്‌ ദാനവും  പുല്ലാരയില്‍ വെച്ച് നടത്തി. ദില്‍ഷാദ് പുല്ലാര സ്വാഗതവും  ആഷിക് പുല്ലാര അധ്യക്ഷതയും പൂക്കോട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു ഉൽഘാടനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍ അവാര്‍ഡ്‌ ദാനം നടത്തി ,  സിദ്ദീക്ക് പുല്ലാര മുഖ്യ പ്രഭാഷണം  നിര്‍വഹിച്ചു. മാജിദ് പുല്ലാര നന്ദി പറഞ്ഞു.  മുതിര്‍ന്ന നേതാക്കളായ അബ്ദു പി,അഷ്‌റഫ്‌ ,msf  നേതാക്കളായ നവാഫ്,നവാസ്  പുല്ലാര  എന്നിവര്‍ പങ്കെടുത്തു.

 SSLC പരീക്ഷയില്‍ ഫുള്‍  A+  കിട്ടിയ  സൂരജ്,മുഹമ്മദ്‌ ശിബിലി,മുഹമ്മദ്‌ അബ്ദു റഹ്മാന്‍,ഫസ്ന ഷെറിന്‍,ഷിബില നര്‍ഗീസ്,അക്തര്‍,ഷഫ്ല ബാനു ,ഫെബീന ,ഫെബ്ന,ജസ്ബി ബാഷിമ,അസ്ന ബീഗം,നസീറ എന്നീ 12 കുട്ടികള്‍ക്കും,
 9 A+ കിട്ടിയ     മുഹമ്മദ്‌ സാഹില്‍,നവ്യ,പ്രിയ,നസ്ല,സുമയ്യ,ഹെന്ന,മുഹ്സിന എന്നീ   7 കുട്ടികള്‍ക്കും.
8 A+ കിട്ടിയ ഷഹല്‍,നാജിയ,ഗൌസിയ ബാനു  എന്നീ  3 കുട്ടികള്‍ക്കും.
 പ്ലസ്‌ടു പരീക്ഷയില്‍ ഫുള്‍ A+ കിട്ടിയ സഫൂറ എന്ന  കുട്ടിക്കും,
5 A+ കിട്ടിയ ഫാത്തിമ ഷിബില, ഷര്‍മിള ഷെറിന്‍ , ഷഹ്ല എന്നീ മൂന്ന്‍ കുട്ടികള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കിയത്. 































പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...