പുല്ലാര: കനത്ത വേനലിന് ചെറിയ ആശ്വാസമായി പുല്ലാരയിലും പരിസര പ്രദേശങ്ങളിലുംഇന്ന് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.
കുറഞ്ഞ സമയം കൊണ്ട് മഴ പിൻവലിഞ്ഞെങ്കിലും ഇടവിട്ട ഭാഗങ്ങളിൽ കാർമേഘം മൂടിക്കിടക്കുന്നത് കർഷകർക്കും വീട്ടമ്മമാർക്കും പ്രതീക്ഷ നൽകുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ മഴ മേൽമുറി റോഡിൻറെ അരികിലുള്ള ഗ്രൗണ്ടിൽ ഉണക്കാനിട്ടിരുന്ന അടക്കയെ ഭാഗികമായെങ്കിലും നനച്ചാണ് കടന്ന് പോയത്.
ശ്രീലങ്കൻ തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതും ബംഗാൾ ഉൾക്കടലിൽ അസ്ഥിരമായ മേഘങ്ങൾ രൂപം കൊള്ളുന്നതുമാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും മഴ എത്താൻ കാരണം എന്നറിയുന്നു.
No comments:
Post a Comment