പുല്ലാര മൂച്ചിക്കൽ:
കാലം ഭൂമിയെ കൊടും വരൾച്ചയിലേക്ക് നീക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും പ്രത്യക്ഷമായിരിക്കുന്നു എന്നാ തിരിച്ചറിവിൽ പുല്ലാര മൂച്ചിക്കലിൽ പറവകൾക്കൊരു നീർക്കുടം പദ്ധതി നടപ്പിലാക്കി.വിവേകമുള്ള മനുഷ്യൻ തനിക്ക് വേണ്ടത് തിരഞ്ഞെടുത്ത് ചെയ്യുമ്പോൾ പാവം പക്ഷികൾ ഒരൊറ്റ തുള്ളി വെള്ളത്തിനായി വലയുകയാണ് .ഇന്ന് വെള്ളത്തിന്റെ പല സ്രോതസ്സുകളും മനുഷ്യന്റെ കരാളഹസ്തങ്ങളിൽ പെട്ട് അപ്രതക്ഷ്യമാകുമ്പോൾ പാവം ഇതര ജന്തുക്കൾക് വേണ്ടി നാം ഉണർന്ന് പ്രവർത്തിക്കേണ്ടതിന്റെ അത്യാവിശ്യകത വളരെ വലുതാണ് എന്ന മുന്നറിയിപ്പ് സമൂഹത്തിനു നൽകിയാണ് പൂക്കോട്ടൂർ പഞ്ചായത്ത് എം എസ് എഫ് നടപ്പിലാക്കുന്ന പദ്ധതിക്ക് മൂച്ചിക്കലിൽ ജീവൻ നൽകിയത്.
ഈ ആഴ്ചയിൽ തന്നെ പുല്ലാര മേല്മുറിയിൽ ഈ പദ്ധതി ആവിഷ്കരിച്ചത് പുല്ലാര വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെ മൂച്ചിക്കലും പദ്ധതി നടപ്പിലാക്കിയത് വളരെ അഭിനന്ദാർഹമായി.
No comments:
Post a Comment