Sunday 30 July 2017

ഫേസ്ബുക്കില്‍ വിവാഹ പരസ്യം നല്‍കിയ യുവാവിന്‍റെ പോസ്റ്റ്‌ വൈറല്‍ ആക്കി സോഷ്യല്‍ മീഡിയ

പുല്ലാര.ഏഴു വര്‍ഷമായിട്ടും കല്യാണം ശരിയാകാത്തതിനാലാണ്  രഞ്‌ജിഷ്‌ ഫേസ്ബുക്കില്‍  "എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെകില് അറിയിക്കുമലോ. എനിക്ക് 34 വയസ് ആയി    ഡിമാന്റ് ഇല്ല.   അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട് "  എന്ന ഒരു  പോസ്റ്റിട്ടത് ഒപ്പം  മൊബൈല്‍  നമ്പറുംകൊടുത്തു.  വളരെ വിചിത്രമായി തോണിയ പോസ്റ്റ്‌ പിന്നീട് വൈറല്‍ ആകുകയായിരുന്നു. പോസ്റ്റിട്ട് രണ്ട് ദിവസമായപോഴേക്കും 10000 ലൈക്കും  2600 ഷെയറും   800 കമെന്‍റ് കളും  നേടി  ഫേസ്ബുക്കില്‍ രെന്‍ജിഷ്  താരമായി. ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലാകുന്നത് കണ്ട്
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകകൂടി ചെയ്തതോടെ      കല്യാണലോജനകള്‍ക്ക് പുറമേ ഈ ഐഡിയ കലക്കി എന്നുള്ള  അഭിനന്ദന സന്ദേശങ്ങളും വരുന്നുണ്ട്.  പുല്ലാര ശിവ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന  പട്ടമ്മാര്‍തൊടി  രാമന്‍കുട്ടിയുടെയും  ഭാര്യ ചന്ദ്രികയുടെയും 2 മക്കളില്‍ മൂത്ത മകനായ രഞ്‌ജിഷ്‌   ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. നിരവധി കല്യാണാലോജനകള്‍ മുന്‍പ് നടത്തിയെങ്കിലും ജാതക സംബന്ധമായ കാരണങ്ങളാല്‍ കല്യാണം നീണ്ട് പോകുകയായിരുന്നു. ഒറ്റ പോസ്റ്റ്‌ കൊണ്ട് എല്ലാ കാര്യങ്ങളും തുറന്ന്‍  പറഞ്ഞ  രഞ്‌ജിഷിനെ  അനേകം ആളുകള്‍ ഫോണ്‍ വിളിക്കുകയുണ്ടായി. ഏതങ്കിലും ഒരു കല്യാണലോജന ശരിയാകുമെന്ന വിശ്വാസത്തിലാണ്  രഞ്‌ജിഷ്‌.




Sunday 23 July 2017

സുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

പുല്ലാര. മഴക്കാല രോഗങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പൂക്കോട്ടൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീന്‍ പൂക്കോട്ടുരിന്റെ ഭാഗമായി പുല്ലാര യിലും സുചീകരണ പ്രവര്‍ത്തികള്‍ നടത്തി. വാര്‍ഡ്‌  മെമ്പര്‍  കുഞ്ഞിപ്പു പ്രവര്‍ത്തങ്ങള്‍ക്ക് നേത്രത്വം നല്‍കി.വാര്‍ഡ്‌  മെമ്പറെ കൂടാതെ   മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍,തണല്‍ ക്ലബ്‌ കാവുങ്ങല്‍, ഗ്രീന്‍ സോണ്‍  ക്ലബ്‌ പുല്ലാര, എം.ആര്‍യൂത്ത് വിങ്ങ്സ് ക്ലബ്‌ എം.ആര്‍ പടി. എന്നീ ക്ലബ്ബുകളുടെ  പ്രവര്‍ത്തകരുടെ സചീവ സാനിദ്ധ്യം ശ്രദ്ധേയമായി.






















Saturday 22 July 2017

ക്ലീന്‍ പുല്ലാര നാളെ നടപ്പിലാക്കും

പുല്ലാര. മഴക്കാല സുചീകരണത്തിന് പൂക്കോട്ടൂര്‍  പഞ്ചായത്ത് നടപ്പിലാക്കി വരുന്ന "ക്ലീന്‍ പൂക്കോട്ടൂര്‍ " പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തി യുടെ ഭാഗമായി നാളെ 23/07/2017 ഞാഴര്‍  രാവിലെ മുതല്‍   പഞ്ചായത്തിലെ നാലാം വാര്‍ട്   പുല്ലാരയില്‍ നടപ്പാക്കുമെന്ന് വാര്‍ട്  മെമ്പര്‍ എം മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അറീക്കുകയുണ്ടായി. ആരോഗ്യകരമായ സമൂഹത്തിന്  സുചിത്വതിന് മുഖ്യ പങ്കുള്ളതിനാല്‍ സുചീകര പ്രവര്‍ത്തികള്‍ക്ക്  പ്രദേശത്തുള്ള എല്ലാ അംഗങ്ങളുടെയും സാനിദ്ധ്യം ഉണ്ടായിരിക്കണമെന്ന് മെമ്പര്‍ അറീച്ചു.

ഉടനെ പ്രവര്‍ത്തനമാരംഭിക്കുന്നു

പുല്ലാര. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന പുല്ലാരയുടെ വിരിമാറില്‍ തനി നാടന്‍ രുചി വൈവിധ്യങ്ങളില്‍ പാരമ്പര്യ തനിമയോടെ  "മൈസൂര്‍ ഹോട്ടല്‍" പുല്ലാര മെയിന്‍ റോഡില്‍ 24/07/2017  തിങ്കളാഴ്ച ബഹുമാനപെട്ട മഹല്ല് ഖത്തീബ് അയ്യൂബ് സഖാഫി ഉസ്താദിന്റെ മഹനീയ കരങ്ങളാല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.


Thursday 20 July 2017

കുഞ്ഞാലിക്കുട്ടി എം.പി യുടെ പ്രാദേശിക വികസന ഫണ്ട്‌ പുല്ലാരയിലേക്കും

പുല്ലാര. കയിഞ്ഞ ദിവസം എം.പി ആയി സത്യപ്രതിജ്ഞ ചെയ്ത പി.കെ.കുഞ്ഞാലികുട്ടി യുടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും അനുവദിച്ച   പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പൂക്കൊട്ടുര്‍  പഞ്ചായത്തിന്  അനുവദിച്ച 6 ലക്ഷം രൂപയില്‍ നിന്നും 3 ലക്ഷം രൂപയാണ്  പുല്ലാര ഒത്താന്‍കര കൊട്ടെപറംബ് റോഡ്‌ പുരോഗമ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചത്. ഫണ്ട്‌ അനുവദിച്ചതില്‍ പ്രദേശ വാസികള്‍ എം.പി ക്കും വാര്‍ഡു മെമ്പര്‍ക്കും മുസ്ലിം ലീഗ് കമ്മറ്റിക്കും നന്ദി അറീച്ചു .
പൂക്കോട്ടുര്‍ പഞ്ചായത്ത് നാലാം  വാര്‍ട്  മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു സ്വന്തം വാര്‍ഡില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള വാര്‍ഡുകളില്‍ നിന്നും വെത്യസ്തമാകുന്നു.
ഈ വര്‍ഷം വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മെമ്പര്‍ നിരവധി പദ്ധധികലാണ് വാര്‍ഡില്‍ നടപ്പിലാക്കാന്‍ പോകുന്നത്  .
 പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും
കാവുങ്ങല്‍ കോളനി റോഡ്‌ വികസനം 2 ലക്ഷംരൂപ  SE ഫണ്ട്‌,
പുല്ലാര പുല്‍പെറ്റ റോഡ്‌പാറാട്ട് തൊടുവില്‍ റോഡിന് ഭിത്തി കെട്ടാന്‍  1 ലക്ഷം രൂപ,
നെല്ലിക്കുന്ന്‍ ആവല്‍ മട റോഡ്‌ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 ലക്ഷം രൂപ,
പുല്ലാര ഹെല്‍ത്ത് സബ് സെന്‍റെര്‍ പ്രവര്‍ത്തനങ്ങക്ക്  2 ലക്ഷം രൂപ.
ഈ ഫണ്ടുകള്‍ക്ക് പുറമേ ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടില്‍ നിന്നും മേലേകരിക്കാട് നീണ്ടാരത്തില്‍ റോഡ്‌ 6 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും നാലാം വാര്‍ഡില്‍ അംഗനവാടി സ്ഥിര കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി 12 ലക്ഷം രൂപയും,   ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി പാമനക്കോട് പുന്നക്കോട് റോഡ്‌ വികസനത്തിന് 4 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തെ വാര്‍ഡിലെ മെമ്പര്‍മാരില്‍ നിന്നും വെത്യസ്തമായി  തനിക്ക് വോട്ടു ചെയ്ത്‌ വിജയിപ്പിച്ച  വാര്‍ഡിലെ അണികള്‍ക്ക് MP,MLA ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, പഞ്ചായത്ത് എന്നീ  ഫണ്ടുകളുപയോകിച്   വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാന്‍ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് മെമ്പര്‍ കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പുല്ലാര വാര്‍ത്ത അവതാരകനുമായി പങ്ക് വെച്ചു. 

Monday 17 July 2017

സാഹിത്യോത്സവ് 2017 സമാപിച്ചു

പുല്ലാര. രണ്ട് ദിവസങ്ങളിലായി പുല്ലാരയിൽ നടന്ന് വരുന്ന എസ്.എസ്. എഫ് പൂക്കോട്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. 58 ഇനങ്ങളിലായി 250ഓളം പ്രതിഭകൾ പങ്കെടുത്ത പരിപാടിയിൽ യഥാക്രമം പുല്ലാര, വള്ളുവമ്പ്രം, മുണ്ടിതൊടിക എന്നീ യൂണിറ്റുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾ മലപ്പുറം ഡിവിഷൻ സാഹിത്യോത്സവത്തിന് അർഹത നേടി. സെക്ടർ പ്രസിഡന്റ് സ്വാലിഹ് സുഹൈദ് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ദുബൈ മലപ്പുറം ജില്ലാ ചാപ്റ്റർ പ്രതിനിധി മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. നീറ്റാണിമ്മൽ റിയാസ് സഖാഫി, അബ്ദുൽ അസീസ് സഖാഫി പുല്ലാര എന്നിവർ സംസാരിച്ചു. റഫീഖ് സഖാഫി, റിയാസ് സഖാഫി തുടങ്ങിയവർ ട്രോഫി വിതരണം ചെയ്തു. ഫർസിൻ പൂക്കോട്ടൂർ സ്വാഗതവും അബൂബക്കർ മൂച്ചിക്കൽ നന്ദിയും പറഞ്ഞു.



Sunday 16 July 2017

ശുചീകരണ പ്രവര്‍ത്തനം നടത്തി

പുല്ലാര.മഴക്കാല രോഗ പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.ആര്‍ യൂത്ത് വിങ്ങ്സ് ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍
MR പടിയില്‍   റോഡിലെ കുഴികളടക്കുകയും റോഡിനിരുവഷങ്ങളും,വെള്ളം കെട്ടി നില്‍കുന്ന അഴുക്കു ചാലുകളും ശുചീകരിക്കുകയുണ്ടായി.
















ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പുല്ലാര."രോഗ വിമുക്ത പുല്ലാര  മാലിന്യ വിമുക്ത പുല്ലാര"
എന്ന ലക്ഷ്യം മുൻനിർത്തി അഞ്ചാം വാർഡ് മെമ്പർ ഫസീല കപ്രക്കാടന്റെ നേതൃത്തത്തിൽ സി.പി.ഐ.എം പുല്ലാര ബ്രാഞ്ച് കമ്മറ്റി പ്രവർത്തകർ  പല്ലാരയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.










പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...