പുല്ലാര. മൂച്ചിക്കൽ പട്ടൻമ്മാർതൊടി ശ്രീ.ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരാറുള്ള താലപ്പൊലി മഹോത്സവത്തിന് കാലത് 6 മണിക്ക് നടന്ന ഉഷ പൂജയോടെ തുടക്കമായി.കാവുണർത്തൽ ,ഉച്ച പൂജ എന്നിവക്ക് ശേഷം പാണ്ടിമേളം ,പഞ്ചാരിമേളം,ശിങ്കാരി മേളം,കാവടിയാട്ടം,കുമ്പാട്ടം,കരകാട്ടം,ഷാഡോ നാസിക് ഡോൾ തുടങ്ങിയ ക്ഷേത്ര കലാപരിപാടികളോടെയുള്ള കലശം എഴുന്നള്ളത് ഉച്ചക്ക് 3 മണിക്ക് ശ്രീ.ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും നടത്തി.രാത്രിയിൽ കുന്നമംഗലം ബാലസുബ്രമണ്യകലാസമിതി അവതരിപ്പിക്കുന്ന കാവടിയാട്ടം,കുംബാട്ടം,കരകാട്ടം.പ്രശസ്ത തായമ്പക ടീം അവതരിപ്പിക്കുന്ന ഡബിൾ തായമ്പക എന്നിവയും കണ്ണൂർ കോമഡി കസിൻസ് അവതരിപ്പിക്കുന്ന മെഗാഷോയും,കരോക്കെ ഗാനമേളയും അവതരിപ്പിക്കും. രാത്രി 8 മണി മുതൽ 10 മണി വരെ സമൂഹ സദ്യ ഉണ്ടായിരിക്കും 11 മണിക്ക് വെടിക്കെട്ട് നടക്കും .ശനി പുലർച്ചെ 6.30 തിന് നടക്കുന്ന ഗുരുതി തർപ്പണത്തോടെ താലപ്പൊലി അവസാനിക്കുന്നതാണ്
No comments:
Post a Comment