Friday 30 June 2017

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാംബ്

പുല്ലാര. പൂക്കോട്ടൂര്‍  ഗ്രാമ പഞ്ചായത്ത് 2017 /18 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി   പൂക്കോട്ടൂര്‍  ഗ്രാമ പഞ്ചായത്തും  പൂക്കോട്ടൂര്‍  ഹോമിയോ ഡിസ്പണ്‍സറിയും സംയുക്തമായി പുല്ലാരയില്‍  പകര്‍ച്ചപനി പ്രതിരോധ മെഡിക്കല്‍ ക്യാബും  സൗജന്യ  മരുന്നു വിതരണവും നടത്തി.  സൗജന്യ മെഡിക്കല്‍  ക്യാംബ്   പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്  k മന്‍സൂര്‍ എന്ന കുഞ്ഞിപ്പു ഉല്‍ഘാടനം ചൈതു.  വിദ്യാഭ്യാസ ആരോഗ്യ ചെയര്‍പെഴ്സണ്‍  E സക്കീന അദ്ദ്യക്ഷം വഹിച്ചു,  കോടൂര്‍ ഹോമിയോ മെഡിക്കല്‍ ഒാഫീസര്‍ ജാന്‍സി സ്വാഗതം പറഞ്ഞു. പൂക്കോട്ടൂര്‍  ഗ്രാമ പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍  ഒഫീസര്‍ അന്‍വര്‍ റഹമാന്‍ മുഖ്യപ്രഭാഷണം നടത്തി. 










Monday 26 June 2017

പുല്ലാരയില്‍ ഈദുല്‍ഫിതര്‍ ആഘോഷിച്ചു

പുല്ലാര. മുപ്പതു ദിവസത്തെ റമദാന്‍ വ്രതം അനുഷ്ടിക്കാന്‍ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തില്‍ പുല്ലാരയിലെ വിശ്വാസികള്‍ ഇന്ന്‍ 26/06/2017 തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.ശനിയാഴ്ച മാസപ്പിറവി കണ്ടതായി
വിശ്വാസയോഗ്യമായ അറിവ്  ലഭിക്കാത്തത് കൊണ്ട് വിവിദ ഖസിമാരും മത നേതാക്കളും അറിയിച്ചതനുസരിച്ചാണ് ഈദുല്‍ ഫിതര്‍ തിങ്കളാഴ്ച ആഘോഷികുന്നത്.ഒമാനൊഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിളുള്ള പ്രവാസികള്‍ ഞായറാഴ്ച പെരുന്നാള്‍ ആഘോഷിച്ചു. ഫിതര്‍ സകാത്ത് വിതരണം പൂര്‍ത്തിയാക്കി പെരുന്നാള്‍ നിസ്കാരത്തിനായി വിശ്വാസികള്‍ പള്ളികളിലേക്ക് പുറപെട്ടു. പുല്ലാര പള്ളിയില്‍  എട്ടര മണിക്ക് പെരുന്നാള്‍ നിസ്കാരം ഉസ്താദ്‌ അ യ്യൂബ്സഖാഫിയുടെ നേത്രത്വത്തില്‍ നടന്നു ശേഷം
 കുതുബയും   ശേഷം റംസാന്‍ ആഘോഷങ്ങളെ കുറിച്ചുള്ള  ഉപദേശങ്ങളും
  മരണ പെട്ട് പോയവര്‍ക്ക് വേണ്ടിയുള്ള ദുആയും നടന്നു. മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ വന്‍ ജനാവലി സന്നിഹിതരായിരുന്നു.രാവിലെ മുതലുള്ള മഴ ആഘോഷങ്ങളെ ചെറുതായി ബാധിക്കുകയുണ്ടായി.
 പ്രവാസികളുടെയും നാട്ടുകാരുടെയും  നേത്രത്വത്തില്‍ പള്ളിയിലെ  പുതുതായി വിരിച്ച  കാര്‍പെറ്റ്, പ്രവേശന കവാടം,നിലത്ത് വിരിച്ച ടൈല്‍സ്,പെയിന്റിംഗ് എന്നിങ്ങനെ  മോടിപിടിപ്പിച്ച പുല്ലാര പള്ളിയിലെ പെരുന്നാള്‍  ആഘോഷം  പുല്ലാരക്കാര്‍ക്ക് തീര്‍ത്തും ഒരു നവ്യാനുഭവമായിരുന്നു.
അതിന് ശേഷം പുല്ലാരക്കാരുടെ സ്വപ്ന പദ്ധധിയായ ശുഹദാ ഓഡിറ്റൊറിയത്തിനുള്ള അവസാന മിനുക്ക്‌ പണിയിലേക്ക് വേണ്ടി 600 കസേരക്കും 60  ഫാനിനും വേണ്ടിയുള്ള പിരിവ് നടത്തി അതില്‍ 450 ല്‍ അധികം കസേരക്കും  45 ല്‍ അധികം  ഫാനിനുമുള്ള കാശ് പിരിഞ്ഞ് കിട്ടി.
പ്രിയ വായനക്കാര്‍ക്ക് ചെറു പെരുന്നാള്‍ ആശംഷകള്‍





                                      


Sunday 25 June 2017

പെരുന്നാള്‍ റാലി നടത്തി

പുല്ലാര.മേല്‍മുറി പുന്നക്കോട് കുട്ടികള്‍ പെരുന്നാള്‍ ആശംശകള്‍ നേര്‍ന്ന് കൊണ്ട് റാലി നടത്തി. മൂന്ന്‍ വര്‍ഷങ്ങളോളമായി കുട്ടികള്‍ പെരുന്നാള്‍ രാവില്‍ തക്ബീര്‍ വിളികളോട് കൂടിയ റാലി നടത്തി വരാരുണ്ട്.



പെരുന്നാൾ സെൽഫി മത്സരം സംഘടിപ്പിക്കുന്നു

പുല്ലാര. MSF പുല്ലാര യൂണിറ്റിന് കീഴിൽ പെരുന്നാൾ സെൽഫി മത്സരം സംഘടിപ്പിക്കുന്നു. പെരുന്നാളിന് എടുക്കുന്ന സെൽഫി msf യൂണിറ്റിന് അയച്ച് കൊടുത്ത് സമ്മാനം നേടാനുള്ള അവസരമാണ് പുല്ലാര യൂണിറ്റിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.
MSF പുല്ലാര യൂണിറ്റ് ഭാരവാഹികളായ
നവാസ്:9544656958
ദിൽഷാദ്:8592874754
എന്നിവരുടെ  നമ്പറിൽ ഒരാൾക്ക് രണ്ടു സെൽഫികൾ 28 ജൂൺ  2017 വരെ അയക്കാം. അയക്കുന്നയാളുടെ പേര്, വിളിച്ചാൽ കിട്ടുന്ന നമ്പർ എന്നിവ ഫോട്ടോയോടൊപ്പം അയക്കണം. പെരുന്നാൾ സെൽഫി മത്സരം എന്ന് ഫോട്ടോക്ക് ക്യാപ്ഷൻ ഇടേണ്ടതാണെന്ന്. തിരഞ്ഞെടുത്ത രണ്ടു സെൽഫിക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് ഭാരവാഹികൾ അരീക്കുകയുണ്ടായി.

Friday 23 June 2017

പെരുന്നാള്‍ കിറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു

പുല്ലാര. ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയും KMCC യും സംയുക്തമായി സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ കീഴില്‍ പുല്ലാരയിലെ എല്ലാ വീടുകളിലേക്കും കൊടുക്കുന്ന പെരുന്നാള്‍ കിറ്റ് വിതരണോല്‍ഘാടനം  ബഹുമാനപ്പെട്ട ഉബൈദുള്ള MLA നിര്‍വഹിച്ചു . അതാത് ഏരിയയില്‍ വിതരണത്തിന് നേത്രത്വം നല്‍കുന്ന വളണ്ടിയെര്സിനു കിറ്റ് വിതരണം ചെയ്താണ് ഉല്‍ഘാടനം നടത്തിയത് .
ടൗൺ  മുസ്ലിം ലീഗ് സെക്രട്രി ജലീല്‍ അദ്ധ്യക്ഷനായ പരിപാടിയില്‍  ടൗൺ  മുസ്ലിം ലീഗ് പ്രസിഡന്റ്  റഫീക്ക് സ്വാഗതം പറഞ്ഞു.പൂക്കൂട്ടുര്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മന്‍സൂര്‍ , KMCC കമ്മറ്റിയംഗം അബൂബക്കര്‍ ദാരിമി പുല്ലാര , യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സിദ്ധിക്ക് പുല്ലാര എന്നിവര്‍ പ്രഭാഷണം നടത്തി.
സിദ്ധീക്ക് vk,അഷ്‌റഫ്‌ ,ദില്‍ഷാദ് vk എന്നിവര്‍ ആശംഷയര്‍പ്പിച്ചു. ടൗൺ മുസ്ലിം ലീഗ് ട്രഷറര്‍ ഫാഹിസ് നന്ദി പറഞ്ഞു.
രാഷ്ട്രീയ മത ഭേതമന്യേ പുല്ലാരയിലെ എല്ലാ വീടുകലിലേക്കും ബിരിയാണി അരി,  നെയ്യ്, മരുന്ന്‍,അണ്ടി,മുന്തിരി  എന്നിവകളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.
















സമൂഹ നോംമ്പ് തുറ സംഘടിപ്പിച്ചു

പുല്ലാര. SKSSF മേല്‍മുറി   യൂണിറ്റിന് കീഴില്‍ ലിവാഉല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് സമൂഹ നോംബ് തുറ  സംഘടിപ്പിച്ചു. പുല്ലാരയിലെ വിവിദ ഏരിയയില്‍ നീന്നുമായി എത്തിച്ചേര്‍ന്ന  350 ഓളം  ആളുകള്‍ക്ക് വളരെ ഗംഭീരമായ നോംമ്പ് തുറയോരുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുണ്ടായി.









പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...