Tuesday 26 September 2017

കരാട്ടെ ക്ലബ് ഉൽഘാടനവും പ്രദർശനവും നടത്തി

പുല്ലാര. PSMY സ്കൂളിൽ കരാട്ടെ ക്ലബ് ഉൽഘാടനം പ്രമുഖ കരാട്ടെ പരിശിലകനും പോലിസ് ട്രൈനറുമായ മുഹമ്മദ് ഷാഫി വീമ്പൂർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ സൈനുദ്ധീൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ PTA ഭാരവാ ഹികളും മറ്റു അദ്ധ്യാപകരും പങ്കെടുത്തു.
തുടർന്ന് നടന്ന കരാട്ടെ പ്രദർശനത്തിൽ സംസ്ഥാന, ജില്ലാ ഗോൾഡ് മെഡൽ നേടിയ താരങ്ങളടക്കം പതിനഞ്ചോളം താരങ്ങൾ പങ്കെടുത്തു.
സാഹസികമായ ഇനങ്ങൾ അവതരിപ്പിച്ച് കാണികളെ മുൾമുനയിൽ നിറുത്തി കയ്യടി നേടാൻ താരങ്ങൾക്ക് കഴിഞ്ഞു.

















Saturday 23 September 2017

വിവാഹിതരായി

പുല്ലാര. കൈപ്പനക്കോട് അലവി ആമിന ദമ്പതികളുടെ മകൻ സജീറും  പന്തല്ലൂർ അബ്ദുൽ റസാക് ഹഫ്സത്ത് ദമ്പതികളുടെ
മകൾ റജീനയും തമ്മിലുള്ള വിവാഹം ഇന്ന് 23/09/2017 പുല്ലാര ശുഹദാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 

Friday 22 September 2017

എം എസ് എഫ് പുല്ലാര യൂണിറ്റ് പുതിയ കമ്മിറ്റി നിലവിൽ വന്നു

പുല്ലാര.എം എസ് എഫ് പുല്ലാര യൂണിറ്റിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്. ദിൽഷാദ് വി കെ യെയും
വൈസ് പ്രസിഡന്റുമാരായി  ആഷിഖ് നാനാക്കൽ,മിർഫാദ്,അൻവർ എന്നിവരെയും
ജനറൽ സെക്രട്ടറി.അൻവർ പി യെയും
ജോയിൻ സെക്രട്ടറിമാരായി
അർഷദ് ചെംബ്രമ്മൽ,നവാസ് വി. കെ, സൽമാൻ ടി. കെ എന്നിവരെയും
ട്രെഷററായി മാജിദ് നെയും
വർക്കിംഗ് സെക്രട്ടറിമാരായി
അസറുദ്ധീൻ നാനാക്കൽ,ഫൈസൽ എം  എന്നിവരെയും
ഉപദേശക സമിതി അംഗങ്ങളായി
നവാസ് വളപ്പിൽ,ആഷിക് ടി കെ, സമദ് വി കെ, താജുദ്ധീൻ, ഹാഫിസ് വി കെ,  കബീർ, ഫസ്ലുറഹ്മാൻ എം
എന്നിവരെയും  തിരഞ്ഞെടുത്തു.
പുല്ലാര ലീഗ് ഓഫിസിൽ ചേർന്ന യോഗം പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.മൻസൂർ എന്ന കുഞ്ഞിപ്പു ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്. എഫ് ഭാരവാഹി നിസാം മുണ്ടിതൊടിക മുഖ്യ പ്രഭാഷണം നടത്തി.
ആഷിക് ടി. കെ സ്വാഗതം പറഞ്ഞു. നവാസ് അധ്യക്ഷൻ വഹിച്ചു. പഞ്ചായത്ത് എം.എസ്. എഫ് ഭാരവാഹി ആഷിക് പള്ളിമുക്ക്,ജലീൽ, അബ്ദു എന്നിവർ ആശംസയർപ്പിച്ചു. അൻവർ നന്ദി പറഞ്ഞു
എം.എസ്. എഫ് യൂണിറ്റ് സമ്മേളനം ഒക്ടോബർ 8 നും
ചങ്ങാതിക്കൂട്ടം ഒക്ടോബർ 2 നും നടത്താൻ തീരുമാനിച്ചു.





ഇന്ധന വില വർദ്ധനവിനെതിരെ ജനകീയ കൂട്ടായ്മയും പ്രതിഷേധവും

പുല്ലാര.സെപ്റ്റംബർ 22 കരിദിനത്തിന്റെ ഭാഗമായി പുല്ലാരയിലെ ഓട്ടോ ഡ്രൈവർമാർ കറുത്ത റിബ്ബൺ കെട്ടി പ്രതിഷേധിച്ചു. 
അസംസ്‌കൃത എണ്ണക്ക് അന്താരാഷ്ട്ര തലത്തിൽ വില കുറഞ്ഞു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിൽ ദിവസംതോറും വില കൂടി കൊണ്ടിരിക്കുന്നതിൽ പ്രധിഷേദിച്ച്  വിവിധ സ്ഥലങ്ങളിൽ നടന്ന പ്രധിഷേധങ്ങൾക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ടാണ് പുല്ലാരയിലും
ജനകീയ പ്രധിഷേധം നടന്നത്.
ബാബു, മൻസൂർ, അബു കുരിക്കൾ, അജ്മൽ,അഷ്‌റഫ്‌  എന്നിവർ നേതൃത്വം നൽകി.

നിർധരരായ രോഗികൾക്ക് ധന സഹായം വിതരണം ചെയ്തു

പുല്ലാര. SKSSF പുല്ലാര മഹല്ല്  കമ്മറ്റിയുടെ കീഴിൽ
മാരകമായ രോഗങ്ങൾ കൊണ്ടു പൊറുതി മുട്ടുന്നവര്ക്കായി  സഹചാരി ഫണ്ട്‌ വിതരണം ചെയ്തു.
കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സന്ദേശത്തില്‍ സംസ്ഥാന കമ്മറ്റിക്ക് കീഴില്‍ നടന്നു വരുന്ന സഹചാരി റിലീഫ് സെല്‍ പാവപ്പെട്ട രോഗികളുടെ ചികില്‍സാ ചെലവ്, വൃക്കരോഗികളുടെ ഡയാലിസിസ്, നിത്യരേഗികൾക്ക്  സൗജന്യ മരുന്ന് വിതരണം,  സൗജന്യ ചികിത്സ , മറ്റു സഹായങ്ങള്‍  തുടങ്ങി നിരവധി പ്രവര്ത്തനങ്ങള് സഹചാരി റിലീഫ് സെല് നടത്തിവരുന്നു.
നൗഫൽ, ആഷിക്, മാജിദ് എന്നിവർ ഫണ്ട്‌ വിതരണത്തിൽ  പങ്കെടുത്തു.


സി.പി.എം ബ്രാഞ്ച് സമ്മേളനം നടന്നു

പുല്ലാര. സി.പി.എം  പുല്ലാര ബ്രാഞ്ച് സമ്മേളനം 21-9 -2017 പുല്ലാരയിൽ വെച്ച് നടന്നു. മുതിർന്ന സഖാവ് അഹമ്മദാജി പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം പ്രകാശ് അധ്യക്ഷത വഹിച്ചു  ഏരിയാ കമ്മറ്റി അംഗം സഖാവ് നീലകണ്ഡൻ ഉൽഘാടനം ചെയ്തു. സമ്മേളന കാലയളവിലെ പ്രവർത്തന റിപ്പോർട്ട് പുല്ലാര ബ്രാഞ്ച് സെക്രട്ടറി Mc മുഹമ്മദാലി അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചക്ക് ശേഷം പുതിയ സെക്രട്ടറിയായി  ശിഹാബിനെ യും ലോക്കൽ സമ്മേള ന പ്രധിനിധികളേയും  ഐക്യഖണ്ഡേനെ തിരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറിEP ബാലകൃഷ്ണൻ, അഡ്വ: Nമുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വർദ്ധിച്ച് വരുന്ന ലഹരി വിപണനത്തിനെതിരെ  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി എടുക്കണം എന്ന് സമ്മേളനം പ്രമേയം പാസാക്കി.




Tuesday 19 September 2017

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വേണ്ടി വസ്ത്രം ശേഖരിക്കുന്നു

പുല്ലാര.മ്യാൻമറിലെ  ക്രൂരപീഡനങ്ങളാൽ മൃത്യു ഭയന്ന് ഉടുവസ്ത്രം ധരിച്ച് ഇന്ത്യയിലെത്തിയ   അഭയാർത്ഥി സഹോദരങ്ങൾക്ക് പുല്ലാര മുസ്ലിംലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മുതൽ വസ്ത്രം ശേഖരിക്കുന്നു.
നിങ്ങളുടെ വീടുകളില്‍ ഉപയോഗമില്ലാതെയും ,
പുതിയത് വാങ്ങിയതാല്‍ ' ഇത് ' പഴയതായി
എന്ന തോന്നലില്‍ നിങ്ങള്‍ ഒഴിവാക്കിയതും
നിങ്ങളുടെ വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ അത്
ആണാവട്ടെ പെണ്ണാവട്ടെ  കുട്ടികളാവട്ടെ  മുതിര്‍ന്നവരാവട്ടെ   അവരുടെയൊക്കെ പഴകിയതും, ആവശ്യമില്ലയിനി എന്ന് നിങ്ങള്‍ക്ക് തോന്നിയതുമായ ഏതു തരം ഉടുപ്പുകളും വസ്ത്രങ്ങളും ഞങ്ങൾ സ്വീകരിക്കുന്നതാണ്. ചെരുപ്പ്, ബെഡ്ഷീറ്റ്, പുതപ്പ് തുടങ്ങിയവും ഉൾപ്പെടുത്താം
വസ്ത്രങ്ങൾ പരമാവധി അഴുക്കു കളഞ്ഞ് വൃത്തിയായും ഭംഗിയിലും ഒരു കവറിലോ കടലാസ് പൊതിയിലോ അടക്കം ചെയ്ത് ഏല്‍പ്പിക്കാൻ പ്രവത്തകർ അറീക്കുകയുണ്ടായി.
പ്രവർത്തകർ നാളെ മുതൽ എല്ലാ വീടുകളിലും സമീപിക്കുന്നതാണ്. കൂടാതെ നിങ്ങൾക്കും പുല്ലാര ലീഗ് ഓഫീസിനു സമീപത്ത് വെക്കുന്ന ബോക്സിൽ വസ്ത്രങ്ങൾ നിക്ഷേപിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത പ്രവർത്തകരുടെ നമ്പറിൽ ബന്ധപ്പെടാം.

അഷ്റഫ്.k- 9744725107
PT നൗഫൽ -9605367742
നവാസ്.kp - 9544656958
ഷിഹാബ്‌.k - 9846787226
അൻവർ.P - 9745740366

ധന സഹായം വിധരണം ചെയ്തു

 പുല്ലാര. സി.പി.ഐ(എം) പുല്ലാര ബ്രാഞ്ച് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  "കനിവ്" ചാരിറ്റബിള്‍ സൊസൈറ്റി  പ്രവര്‍ത്തകര്‍ മേഖലയിലെ നിര്‍ധരരായ രോഗികള്‍ക്ക് ചികിത്സക്കായി ധന സഹായം വിതരണം ചെയ്തു.നിഷാദ്, പ്രകാശ്‌, നജീബ്, മജീദ്‌, എന്നീ സഖാക്കള്‍  പങ്കെടുത്തു.



PSMY സ്കൂളിലെ സ്പോർട്സ് മീറ്റ് സമാപിച്ചു.

പുല്ലാര. PSMY സ്കൂളിൽ രണ്ട് ദിവസങ്ങളിലായി  നടന്ന സ്പോട്സ് മീറ്റ് ഇന്ന് സമാപിച്ചു.ഒന്നാം ദിവസം 10 മണിക്ക് നടന്ന കായിക താരങ്ങളുടെ മാർച്ച് ഫാസ്റ്റിൽ ഹെഡ്മാസ്റ്റർ സൈനുദ്ധീൻ മാസ്റ്റർ സെല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന വിവിധ മൽസ ഇനങ്ങളിൽ   ഇരുനൂറോളം കായിക താരങ്ങൾ പങ്കെടുത്തു. വിവിധ ഗ്രൂപ്പുകളായി നടന്ന മൽസരങ്ങളിൽ ഗ്രീൻ ആർമി,റഡ് ആർമി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയെടുത്തു. മൽസരങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് നടന്ന അദ്ധ്യാപിക, അദ്ധ്യാപകരുടെ മൽസരങ്ങൾ വിദ്ധ്യാർഥികളിൽ കൗതുകമുളവാക്കി.
എല്ലാ മത്സര ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സെർറ്റിഫിക്കറ്റും മെഡലും സമ്മാനിച്ചു. ഏറ്റവും കൂടുതൽ പോയന്റ് നേടിയ രണ്ട് ഗ്രൂപ്പുകൾക്കുള്ള റോളിംഗ് ട്രാഫി ഹെഡ്മാസ്റ്റർ സൈനുദ്ധീൻ മാസ്റ്റർ വിതരണം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  സിദ്ദീഖ് മാസ്റ്റർ, പി ആർ ഒ ഷിബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സീനത്ത് ടീച്ചർ, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീമതി സമീറ, നൂർജഹാൻ ടീച്ചർ, റുബീന ടീച്ചർ, ജസീന ടീച്ചർ, നുസ്‌റത്ത് ടീച്ചർ ,ആയിശ ടീച്ചർ, ജുവൈരിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.





































പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...