Saturday 30 December 2017

കലണ്ടര്‍ പ്രകാശനം ചെയ്തു

പുല്ലാര.പുല്ലാര ടൗൺ മുസ്ലിം ലീഗ് കമ്മറ്റി പുതുവര്‍ഷത്തില്‍ സൗജന്യ മായി വിതരണം ചെയ്യാന്‍ നിര്‍മിച്ച കലണ്ടറിന്‍റെ   പ്രകാശനം എ.എം കുഞ്ഞാന്‍ സാഹിബ്‌ ദുബായ് KMCC പ്രവര്‍ത്തകനായ സാദിക്കിന് നല്‍കിക്കൊണ്ട്
 നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു,കെ.പി മൂസക്കുട്ടി, അബ്ദു. പി, അലവികുട്ടി ഫൈസി, മാജിദ്, മുഹമ്മദാലി, റഷീദ്, ഷിഹാബ്, നൌഫല്‍ പി.ടി , ഫസ്ലു റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.
മുസ്ലിം ലീഗിന്‍റെ ചരിത്ര പ്രാധാന്യമുള്ള   നേതാക്കളായ ഖായിദെ മില്ലത്തിന്‍റെയും,ബാഫഖി തങ്ങളുടെയും, സി.എച്ചിന്‍റെയും , ഷിഹാബ് തങ്ങളുടെയും ചിത്രങ്ങള്‍ കലണ്ടറിനെ ആകര്‍ഷകമാക്കുന്നു.



Monday 25 December 2017

ദാത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രാർത്ഥനാ സംഗമം നടത്തി

പുല്ലാര.സമസ്ഥയെന്ന അത്മീയ പ്രസ്ഥാനത്തെ
നട്ടു മുളപ്പിച്ച് വെള്ളം ഒഴിച്ച് വളർത്തി വലുതാക്കിയ
ജീവിചിരിക്കുന്നതും  അല്ലാഹുവിന്റെ വിളിയാളത്തിന് ഉത്തരം നൽകി
മൺമറഞ്ഞു പോയവരുമായ  നമ്മുടെ  മഹാരഥൻമാരായ  പണ്ഡിതൻമാർക്ക് വേണ്ടിയും,നേതാക്കൻമാർക്ക് വേണ്ടിയും,മുശാവറ അംഗങ്ങള്‍ക്ക് വേണ്ടിയും,ഉസ്താദുമാർക്ക് വേണ്ടിയും,   പ്രവർത്തകർക്ക് വേണ്ടിയും  സമസ്ഥ കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള പതിനായിരത്തോളം മദ്രസകൾ  ഇന്ന്‍ പ്രാര്‍ഥനാ സംഗമം നടത്തി.
പുല്ലാര ദാത്തുല്‍ ഇസ്ലാം മദ്രസയില്‍  നടന്ന പ്രാര്‍ഥനാ സംഗമത്തിന് സദര്‍ മുഅല്ലിം സിദ്ധിഖ് അസ്ഹരി നേത്രത്വം നല്‍കി.പ്രസിഡന്റ് ലുക്മന്‍ മാഷ്, സെക്രെട്രി ലസീന്‍ ലാല്‍,കമ്മറ്റി ഭാരവാഹികള്‍ മദ്രസ ഉസ്താദുമാര്‍ വിദ്യാര്‍ഥികള്‍  എന്നിവര്‍ പങ്കെടുത്തു.



Thursday 21 December 2017

നൂറെ ആലം2017 സ്മാപിച്ചു

പുല്ലാര. പുല്ലാര ശുഹദാ മസ്ജിദ് ദർസ് വിദ്യാർത്ഥികളുടെ സാഹിത്യ വേദിയായ അൽ മിസ്ബാഹ് സ്റ്റുഡൻസ് അസോസിയേഷൻ വിത്യസ്ത പരിപാടികളോടെ നബി ദിന പരിപാടി കൊണ്ടാടുകയുണ്ടായി. മർഹൂം  കെ ടി മുഹമ്മദ് സ്വാലിഹ് നഗറിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സംഘടിപ്പിച്ച പരിപാടിയുടെ ഔപചാരിക ഉൽഘാടനം മഹല്ല് സെക്രട്ടറി അബ്ദുൽ മജീദ് ദാരിമി നിർവ്വഹിച്ചു.
മഹല്ല് കാരണവന്മാരായ P. അബ്ബാസ് ഹാജി, Kമൻസൂർ എന്ന കുഞ്ഞിപ്പു,തോപ്പിൽ മുസ കുട്ടി എന്നിവര്‍  ആശംസയർപ്പിച്ചു. ഉസ്താദ് അയ്യൂബ് സഖാഫി മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയുണ്ടായി. സ്വദേശി ദർസിലെ കുട്ടികൾ അവതരിപ്പിച്ച ദഫ് പരിപാടി സദസിന് കുളിർമയേകി.
ബുധനാഴ്ച  ദർസ് വിദ്യാർത്ഥികളുടെ വിവിധ കലാപരികൾ (പ്രസംഗം' ഗാനം, കഥാപ്രസംഗം) അവതരിപ്പിക്കയുണ്ടായി. 9 മണിക്ക് ദർസ് വിദ്യാർത്ഥികൾ അവതരിപ്പി ബുർദ മജ് ലിസും ദഫ് പരിപാടിയും അരങ്ങേറുകയുണ്ടായി. സമാപന പ്രാർത്ഥനക്കും പരിപാടി അവതരിപ്പിച്ചവരിലെ വിജയികൾക്കുള്ള ട്രോഫി വിതരണത്തിനും  സയ്യിദ് മാനു തങ്ങൾ  വെള്ളൂർ നേതൃത്വം നൽകി.












Tuesday 19 December 2017

റബീഹ് ക്യാമ്പയിന്‍ സമാപിച്ചു

പുല്ലാര. ദാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും മുഅല്ലിമുകളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നവവമ്പർ 18 മുതൽ തുടങ്ങിയ മൗലീദ് പാരായണത്തിൻെറ സമാപനം ഡിസംമ്പർ 18 ന് മദ്രസഹാളിൽ വെച്ച് നടത്തിയ വി ലുമായ പരിപാടികളോടെ സമാപിച്ചു. മൗലീദ് പാരായണത്തിന് മദ്രസ മുഅല്ലിമുകൾ നേതൃത്വം നൽകി
പ്രാരംഭ പ്രാർത്ഥനക്ക് സദർ മുഅല്ലിമും സമാപന ദുആക്ക് ഫൈസി ഉസ്താദും നേതൃത്വം നൽകി.
ഉപദേശക സമിതി അംഗങ്ങളായ KP അബദുൽ ജലീൽ,  K അബു മാഷ് , കമ്മിറ്റി ഭാരവാഹികൾ രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ, മദ്രസ വിദ്യാർത്ഥികൾ എന്നിവര്‍  സംബന്ധിച്ചു. സംബന്ധിച്ച എല്ലാവർക്കും ചീരണിയായി ഭക്ഷണം വിതണംചെയ്യുകയും ചെയ്തു.








Sunday 10 December 2017

പി.എം.എസ് ഹാള്‍ ഉല്‍ഘാടനം ചെയ്തു

പുല്ലാര. അനുദിനം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന പുല്ലാരയുടെ സ്വപ്ന പദ്ധതിയും  മഹല്ലിന്‍റെ ആത്മീയ പുരോഗതിക്ക് ആക്കം കൂട്ടാന്‍ ഉതകുന്ന വലിയൊരു സംരംഭവുമായ പുല്ലാര മസ്ജിദുശുഹദാ ഹാളിന്‍റെ ഔദ്യോഗിക  ഉല്‍ഘാടനം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഈനലി ഷിഹാബ് തങ്ങള്‍   നിര്‍വഹിച്ചു.
രാവിലെ 9.30 തിന്സയ്യിദ്  മാനു തങ്ങള്‍ വെള്ളൂരിന്‍റെ നേത്രത്വത്തില്‍  പുല്ലാര ശുഹദാ മഖാം സിയാറത്തോടു കൂടെ തുടങ്ങിയ ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പി.കെ. മായിന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മഹല്ല് സെക്രട്ടറി മജീദ്‌ ദാരിമി സ്വാഗതം പറഞ്ഞു. നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ കെ.പി.മൂസക്കുട്ടി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ്‌ അയ്യൂബ് സഖാഫി പള്ളിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കുകയും മഹല്ല് വക ഉസ്താദ്‌  അയ്യൂബ് സഖാഫിക്കുള്ള ഉപഹാരം നല്‍കുകയും ചെയ്തു.
SKSSF സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍  മഹല്ല് ശാക്തീകരണ ക്ലാസ്സ്‌ നടത്തി.
പി.ഉബൈദുള്ള MLA ,ടി.വി.ഇബ്രാഹിം  MLA , മന്‍സൂര്‍ എന്ന കുഞ്ഞിപ്പു , സക്കീര്‍ പുല്ലാര,  അബൂബക്കര്‍ ദാരിമി,കെ മമ്മദ് മാസ്റ്റര്‍,മഹല്ല് കാരണവന്മാരായ കെ.പി. മൂസകുട്ടി ഹാജി, പി.അബ്ബാസ്, പി. മൂസകുട്ടി   എന്നിവര്‍ ആശംഷയര്‍പ്പിച്ചു.
ഹസ്സന്‍ സഖാഫി, ഹസ്സന്‍ മുസ്ലിയാര്‍ (ഉമറാബാദ് മുദരിസ്സ്),അബു മാഷ്   എന്നിവര്‍  പങ്കെടുത്തു. മഹല്ല് ട്രഷറര്‍ വി.കെ.കുഞ്ഞിപ്പ നന്ദി പറഞ്ഞു.



























Thursday 7 December 2017

ഭീകര-വര്‍ഗ്ഗീയ വിരുദ്ധ ദിനം

പുല്ലാര. രാജ്യത്തെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥകളേയും വെല്ലുവിളിച്ച് 1992 ഡിസംബര്‍ - 6 ന് അയോധ്യയിൽ ബാബരി മസ്ജിദ് സംഘ് പരിവാരം തകർത്തിട്ട് കാല്‍ നൂറ്റാണ്ട് തികയുമ്പോള്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ  ഭീകര-വര്‍ഗ്ഗീയ വിരുദ്ധ ദിനം പൂക്കൂട്ടുര്‍ പഞ്ചായത്ത്‌മുസ്ലിം ലീഗ് കമ്മറ്റി പുല്ലാരയില്‍ വെച്ച് നടത്തുകയുണ്ടായി . പ്രധിഷേദ സംഗമത്തിന്റെ ഉല്‍ഘാടനം പഞ്ചായത്ത്‌ വൈസ്പ പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു നിര്‍വഹിച്ചു, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് മന്‍സൂര്‍ പള്ളിമുക്ക് സ്വാഗതം പറയുകയും.പഞ്ചായത്ത്‌ മുസ്ലിം ലീഗ  വൈസ്  പ്രസിഡന്റ് മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷ പ്രസംഗവും നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്   ഷാനവാസ് കോടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.  അഡ്വകേറ്റ് കരാട്ട് അബ്ദുറഹ്മാന്‍ ആശംഷയറീച്ചു. സി.ടി നൌഷാദ് നന്ദി പറയുകയും ചെയ്തു.






Sunday 3 December 2017

ഉല്‍ഘാടനം ചെയ്തു.

പുല്ലാര. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധധിയില്‍ ഉള്‍പെടുത്തി കോണ്‍ഗ്രീറ്റ്  ചെയ്ത  പാമനക്കോട്-പുന്നക്കോട് റോഡിന്‍റെ ഉല്‍ഘാടനം പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി.സുമയ്യ ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അധ്യക്ഷനായ ചടങ്ങില്‍  ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശോഭ സത്യന്‍, 8 ആം വാര്‍ഡ്‌ മെമ്പര്‍ വല്യാപ്പു, ടൌന്‍ മുസ്ലിം ലീഗ് സെക്രട്രി കെ.ജലീല്‍, അഷ്‌റഫ്‌, മൂസക്കുട്ടി  എന്നിവര്‍ ആശംഷയര്‍പിച്ചു. ചടങ്ങില്‍ വീരാന്‍ കുട്ടി സ്വാഗതവും മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
ഉല്‍ഘാടനത്തോടനുബന്ധിച്ച് നടന്ന പായസ വിതരണവും,വെടിക്കെട്ടും, നാസിക് ഡോളും പരിപാടിക്ക് കൊഴുപ്പേകി.















പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...