പുല്ലാര: എസ് എസ് എൽ സി വിദ്യാര്ഥികൾക്കിത് പരീക്ഷക്കാലം. ആദ്യത്തെ പൊതുപരീക്ഷ എഴുതുന്നതിന്റെ ത്രില്ലിലാണ് പലരെങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികളും ടെന്ഷനിലാണ്.
ഇന്നലെ ആണ് സംസ്ഥാനത്ത് പരീക്ഷക്ക് തുടക്കമായത്. പുല്ലാരയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി എണ്ണമറ്റ കുട്ടികൾ പുല്ലാനൂർ, മൊറയൂർ, ഗേൾസ് മഞ്ചേരി,യതീം ഖാന സ്കൂൾ മഞ്ചേരി, എം ഐ സി , കൊട്ടുകര സ്കൂൾ എന്നിവിടങ്ങളിൽ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. രണ്ടാമത്തെ ദിവസമായ ഇന്ന് അടിസ്ഥാന പാടാവലി മലയാളം സെക്കന്റ് ആണ് പരീക്ഷ. പരീക്ഷയുടെ ആദ്യ ദിവസമായ ഇന്നലെ സെക്കന്റ് ലാംഗ്വേജ് ആയിരുന്നു. നാളെ മുതലാണ് പ്രയാസമുള്ള പരീക്ഷകൾ തുടങ്ങാനുള്ളത് എന്നാണ് വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയ വിവരം.
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും പുല്ലാര വാർത്ത കളുടെ വിജയാശംസകൾ.
എല്ലാ വിധ ആശംസകളും നേരുന്നു
ReplyDelete