Saturday 14 April 2018

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. DYFI സെക്രട്ടറി അൻവർ കപ്രക്കാടൻ, വൈസ് പ്രസിഡന്റ് ജിത്തു കാവുങ്ങൽ, ജോയിന്റ് സെക്രട്ടറി സൽമാൻ ഫാരിസ്, കമ്മറ്റി അംഗങ്ങളായ റാഷിദ് എന്നിവര്‍ നേത്രത്വം നല്‍കി.  പ്രകടനത്തിൽ പങ്കെടുത്ത എല്ലാവർക്കും DYFI പുല്ലാര യൂണിറ്റ് നന്ദി അറിയിച്ചു.

Monday 9 April 2018

DYFI യൂണിറ്റ് സമ്മേളനം സമാപിച്ചു

പുല്ലാര. DYFI പുല്ലാര  യൂണിറ്റ് സമ്മേളനം 08-04-2018 ന് ഞായറാഴ്ച  3 മണിക്ക് മേൽമുറി കാവുംങ്ങലിൽ വെച്ച് നടക്കുകയുണ്ടായി.
പ്രസില്‍ അദ്ധ്യക്ഷനായ  സമ്മേളനം DYFI  ജില്ലാ കമ്മറ്റിയംഗം സഖാവ് ജിനീഷ് അരീകോട് ഉല്‍ഘാടനം ചെയ്തു.അന്‍വര്‍ കപ്രക്കാടെന്‍ സാഗതം പറഞ്ഞു. പ്രസ്ഥുത പരിപാടി അഭിവാദ്യം ചെയ്ത് കൊണ്ട്   CPIM ബ്രാജ് സെക്രെട്ടറി സഖാവ് MC മുഹമ്മദാലി, സഖാവ് വിജയൻ മൂച്ചിക്കൽ,  DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി അംഗം ഷമീർ  , DYFI മേഘലാ സെക്രെട്ടറി ഷരീഫ്  എന്നിവർ  സംസാരിച്ചു . സഖാവ് അഹമ്മദാജി , സ: കുരിക്കൾ വാപ്പുട്ടി കാക്ക , സ: നാടിക്കുട്ടി, സ: ചാളകണ്ടി അലവി കുട്ടി കാക്ക എന്നീ മുതിർന്ന സഖാക്കളും  .  DYFI മേഘലാ പ്രസിഡന്റ് നിഷാദ് ,KC അലി എന്നി സഖാക്കളും പങ്കെടുത്തു.
മുര്‍ഷിദ്  നന്ദിയും പറഞ്ഞു.
യൂണിറ്റ് സമ്മേളനത്തിന്റ ഭാഗമായി പെനാൽറ്റി ഷൂട്ട്‌ ഔട്ടും, പുസ്തക  പ്രദർശനവും നടത്തി.
പെനാൽറ്റി ഷൂട്ട്‌ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
സമ്മേളനതോടനുബന്ധിച്ച്  പുല്ലാര DYFI യൂണിറ്റ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയുമുണ്ടായി
പ്രസിഡന്റ്‌ . പ്രസിൽ
വൈസ്      . ആഷിക്
വൈസ്     . ജിത്തു കാവുങ്ങൽ
സെക്രട്ടറി. അൻവർ കപ്രക്കാടൻ
ജോയിന്റ്. സൽമാൻ ഫാരിസ്
ജോയിന്റ്. മർശിദ്
മെമ്പർമാർ.
ജിനേഷ് കോളനി
ഫസീല
ബിഷിർ VK
സൈതലവി നൂറേങ്ങൾ
റാഷിദ്‌
എന്നിവരാണ്‌ പുതിയ കമ്മറ്റി അംഗങ്ങള്‍











Sunday 25 March 2018

ഉല്‍ഘാടനം ചെയ്തു

പുല്ലാര. പി.കെ. കുഞ്ഞാലികുട്ടി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 3ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്‍റെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധധിയില്‍ 2അര  ലക്ഷം രൂപയും അനുവദിച്ച് പുല്ലാര കോട്ടെപറമ്പില്‍ റോഡിന്‍റെ കോണ്‍ഗ്രീറ്റ് പ്രവര്‍ത്തിയുടെ  ഒന്നാം ഘട്ട  ഉല്‍ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.സുമയ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്‍റ് കെ .സലീന ടീച്ചര്‍, പഞ്ചായത്ത്‌ വൈസ്പ്രസിഡന്‍റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശോഭ സത്യന്‍, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാരായ ഹംസ,സുഹ്റ,മുസ്തഫ എന്നിവരും മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ പി.അബ്ദു, പി.അബ്ബാസ്‌, മൂസകുട്ടി,പി.കെ കുഞ്ഞിപ്പ,വി.കെ കുഞ്ഞിപ്പ, പി.ടി.നൌഫല്‍,ഇബ്രാഹിം മുസ്ലിയാര്‍, പാണക്കാടന്‍ മുഹമ്മദ്‌ അലി,കെ.പി. മൊയ്തു,കെ.ടി സൈദ്‌ എന്നിവര്‍ ആശംഷയര്‍പ്പിച്ചു. കെ.ടി സക്കീര്‍ നന്ദിയും പറഞ്ഞു.

PMGSY പദ്ധതിയില്‍ ഉള്‍പെടുത്തി 2 കോടി 2 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാകുന്ന പുല്ലാര മുണ്ടിതൊടിക റോഡിന്‍റെ പ്രവര്‍ത്തി ഉല്‍ഘാടനം പി.ഉബൈദുള്ള എം.എല്‍.എ യുടെ അധ്യക്ഷതയില്‍ പി.കെ.കുഞ്ഞാലികുട്ടി എം.പി നിര്‍വഹിച്ചു. മുണ്ടിതൊടികയില്‍ വെച്ച് നടന്ന ചടങ്ങില്‍  പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.സുമയ്യ ടീച്ചര്‍ , ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്‍റ് കെ സലീന ടീച്ചര്‍, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂസുഫ് ഹാജി,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശോഭ സത്യന്‍, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാരായ സുഹ്റ,മുസ്തഫ എന്നിവര്‍ ആശംസയര്‍പിച്ചു.
ഈ പ്രവര്‍ത്തി എത്രെയും പെട്ടെന്ന്‍ നടപ്പിലാക്കി പുല്ലാര മുണ്ടിതൊടിക റോഡ്‌ ഗതാഗത യോഗ്യമാക്കുന്നതിനു അവശ്യമായ നടപടി സ്വീകരികുമെന്ന്‍ എം.പി ചടങ്ങില്‍ പ്രക്യാപിക്കുകയുണ്ടായി .







Monday 26 February 2018

കട്ടില വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു

പുല്ലാര.മേല്‍മുറി ലിവാഉല്‍ ഇസ്ലാം മദ്രസക്ക് കീഴില്‍ നിര്‍മിക്കുന്ന മസ്ജിദിന് കട്ടില വെക്കല്‍ കര്‍മ്മം ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം നിര്‍വഹിച്ചു.ചടങ്ങില്‍  പ്രമുഖരും കാരണവര്‍മാരും പങ്കെടുത്തു.




പ്രതിഷേധ റാലി സംഘടിപ്പിച്ചു

പുല്ലാര. മണ്ണാര്‍ക്കാട്ടെ  എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പുല്ലാര എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി  സംഘടിപ്പിച്ചു. വി.കെ സിദ്ധിക്ക് സ്വാഗതം പറഞ്ഞു. സിദ്ധിക്ക്.പി മുഖ്യ പ്രഭാഷണം നടത്തി. ഷിഹാബ്, നവാസ് വളപ്പില്‍,ഷബീര്‍,ഇബ്രാഹിം,ആഷിക്,മാജിദ് എന്നിവര്‍ നേത്രത്വം നല്‍കി. ഇബ്രാഹീം മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.






Sunday 18 February 2018

തഹ്ഫീളുൽ ഖുർആൻ കോളേജ് പ്രവര്‍ത്തക സമിതി രൂപീകരിച്ചു

പുല്ലാര.നിര്‍ദ്ധിഷ്ട  മർഹൂം കെ. പി. അഹമ്മദ് കുട്ടി മുസ്‌ലിയാർ മെമ്മോറിയൽ  തഹ്ഫീളുൽ ഖുർആൻ  കോളേജ് പ്രവര്‍ത്തക സമിതി ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി ഉല്‍ഘാടനം അബ്ദുസമദ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു  പി.കെ.മായിന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായ  സദസ്സില്‍  ടി.എച്. ദാരിമി സ്വാഗതം പറഞ്ഞു. അടുത്ത അധ്യായന വര്‍ഷത്തില്‍ പ്രവേശനം ആരംഭിക്കത്തക്കവിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച്   മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, എം.ടി അബു ദാരിമി എന്നിവരുടെ നേത്രത്വത്തില്‍  ചര്‍ച്ച നടത്തി.
പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ പ്രസിഡന്‍റും അബ്ദുസമദ് പൂക്കോട്ടൂര്‍,  ടി.എച്. ദാരിമി ,മന്‍സൂര്‍ എന്ന കുഞ്ഞിപ്പു , പി.അബ്ബാസ്‌ എന്നിവര്‍ വൈസ് പ്രസിഡന്‍റു മാരായും
ജനറല്‍സെക്രട്ടറി അബ്ദുസലാം പുലിക്കുത്തിനെയും   ജോയിന്റ് സെക്രട്ടറി മാരായി മജിദ് ദാരിമി, കെ.പി.അബ്ദുല്‍ ജലീല്‍, കെ മമ്മദ് മാസ്റ്റര്‍, കെ.സി.അബു മാസ്റ്റര്‍  ട്രഷററായി  കെ.പി.മൂസകുട്ടിയെയും  ഉപദേശക സമിതി അംഗങ്ങളായി പി.കെ മായിന്‍ മുസ്ലിയാര്‍, കെ.പി മൂസകുട്ടി ഹാജി,കുഞ്ഞിമുഹമ്മദ്‌ ഹാജി,പി.മൂസകുട്ടി എന്നിവരെ  തിരഞ്ഞെടുക്കുകയുണ്ടായി.






വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച ധനസഹായം കൈമാറി

പുല്ലാര.ഇരു വൃക്കയും തകരാറിലായ പാണ്ടിക്കാട് സ്വദേശി ഗഫൂറിന്‍റെയും    ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ  പരിതാപകരമ അവസ്ഥ മനസ്സിലാക്കിയ  പുല്ലാരയിലെ    ഇരുന്നൂറ്റന്‍ബതോളം പേര് അംഗംങ്ങളായ
"നാട്ടുവര്‍ത്തമാനം"  എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ മുഖേനെ രണ്ടാഴ്ച കൊണ്ട്  ചികിത്സാ ചിലവിലേക്കായി പിരിച്ചെടുത്ത  202080  രൂപ രോഗിക്ക് കൈമാറി.  നന്മയുടെ ഉറവ വറ്റാത്ത ഒരു പറ്റം  സുമനസ്സുകളുടെ പ്രവര്‍ത്തനം കാരണം നാട്ടിലും വിദേശത്തുമുള്ള നാട്ടുകാരുടെ സഹകരണത്തോടെയാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും തുക സമാഹരിക്കാന്‍ സാധിച്ചത്. സമാഹരിച്ച തുക പാണ്ടിക്കാടുള്ള ഗഫൂറിന്‍റെ വീട്ടില്‍ വെച്ച്  കൈമാറി. ഗ്രൂപ്പ്‌ അംഗങ്ങളായ   മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ജലീല്‍ ,ഫൈസല്‍ സഖാഫി, മജീദ്‌, അഷ്‌റഫ്‌ എന്നിവര്‍ പ്രധിനിധീകരിച്ചു.





Saturday 17 February 2018

മുസ്ലിം ലീഗ് പൊതു സമ്മേളനം

പുല്ലാര.പഴയ കാല മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകരെ ആദരിക്കലും മുസ്ലിം ലീഗ് പൊതു സമ്മേളനം നാളെ (18/02/2018) ഞാഴര്‍  വൈകീട്ട് 7 മണിക്ക് പുല്ലാര അങ്ങാടിയില്‍ പ്രത്തേകം സജ്ജമാക്കിയ വേദിയില്‍ നടത്തപ്പെടുന്നു.
എം.എല്‍.എ മാരായ പി.കെ ബഷീര്‍, പി. ഉബൈദുള്ള , ടി.വി.ഇബ്രാഹീം എന്നിവരും, കണ്ണൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ തേരാളിയായ അന്‍സാരി തില്ലങ്കേരി , പുല്ലാര മുസ്ലിം ലീഗിന്‍റെ അഭിമാനമായ സിദ്ധീഖ് പുല്ലാര എന്നിവര്‍ പ്രസംഗിക്കുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്  മന്‍സൂര്‍ എന്ന കുഞ്ഞിപ്പു  മറ്റ്  മുസ്ലിം ലീഗ് ഭാരവാഹികളും  ‍‌‍ പങ്കെടുക്കുന്നു.

Saturday 3 February 2018

ഉച്ച ഭക്ഷണം വിതരണം ചെയ്തു

പുല്ലാര.DYFI കൊണ്ടോട്ടി ബ്ലോക്ക്‌ കമ്മറ്റി നടത്തിവരുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എല്ലാ ദിവസവും നൽകി വരുന്ന ഉച്ചഭക്ഷണം  ഇന്ന്  പുല്ലാര യൂണിറ്റ്ന്   ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു. ഉൽഘടനം DYFI മേഘലാ കമ്മറ്റി അംഗം ഷബീബ് നിർവഹിച്ചു. പുല്ലാര DYFI യുണിറ്റ് സെക്രട്ടറി അൻവർ കപ്രക്കാടൻ ,പുല്ലാര യുണിറ്റ് കമ്മറ്റി അംഗം പ്രസിൽ, മർഷിദ് ,മുസലിയാരങ്ങാടി DYFI സെക്രട്ടറി ഷാനവാസ് എന്നിവർ പങ്കെടുത്തു. ഇതിനു സഹകരിച്ച എല്ലാവർക്കും പുല്ലാര DYFI യൂണിറ്റിന്റെ നന്ദി അറീയിച്ചു.

Sunday 28 January 2018

പുല്ലാരയിലെ യുവ എഴുത്തുക്കാരിയുടെ ആദ്യ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

പുല്ലാര. യുവ  എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ  ഷോർട്ട് ഫിലിം    "മൊഞ്ച്" ന്‍റെ    സി ഡി പ്രകാശനവും, ആദ്യ പ്രദർശനവും  നിരവധി യുവകലാകാരൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്നു. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് സ്ഥലം എം.എൽ.എ. ടി.വി.ഇബ്രാഹിം   ഉൽഘാടനം ചെയ്തു.
അംന പുല്ലാര പരിപാടിയില്‍ പങ്കെടുത്തവരെ  സ്വാഗതം ചെയ്തു.  പ്രശസ്ത സിനിമാ താരം നിലമ്പൂർ ആയിഷ സി ഡി പ്രകാശനം നിർവ്വഹിച്ചു. എഴുത്തുകാരൻ റസാഖ് പായമ്പ്രാട് സി ഡി ഏറ്റുവാങ്ങി. ഗിരീഷ് മൂഴിപ്പാടം, വാസു അരീക്കോട്, ആമിനാ സഹീർ, നൗഷാദ് ഒളമതി, ജിഷോദ്, ഷാനിബ് റഹ്മാൻ, ഷാജി.കെ.വണ്ടൂർ എന്നിവർ സംസാരിച്ചു. അധ്യക്ഷൻ: അക്ബറലി കരിങ്ങനാട് , ഉമ്മു ഖുൽസു നന്ദിയും പറഞ്ഞു. തുടർന്ന് ടി.എ.റസാഖ് ഓഡിയോ വിഷ്യൽ തിയറ്ററിൽ 'മൊഞ്ചി'ന്റെ ആദ്യ പ്രദർശനവും നടന്നു.
പേരാപുരത്ത് കണ്ടിയില്‍ ഹംസാക്കയുടെയും ഉമ്മു കുല്‍സുവിന്റെയും മകളായ അംന പ്രാഥമിക വിദ്യാഭ്യാസം വീംബൂര്‍ ഗവ യൂ.പി സ്കൂളിലും അതിന് ശേഷം മൊറയൂര്‍ V.H.M. സ്കൂളില്‍ നിന്ന്‍ ഹൈസ്കൂള്‍ പഠനവും
 മോങ്ങം വനിതാ അറബിക് കോളേജില്‍ നിന്ന്‍ അഫ്ലലുല്‍ ഉലമ യും പഠിച്ച് ഇപ്പോള്‍ മഞ്ചേരി മഹാത്മാ കോളേജിലെ ടി.ടി.സി വിദ്യാര്‍തിനിയാണ്.
അംന യുടെ ആദ്യ പുസ്തകമായ  "നന്മയെ തേടി " കയിഞ്ഞ വര്ഷം പ്രകാശനം ചെയ്തിരുന്നു.  "എന്‍റെ  പ്രണയിനിക്ക്" എന്ന ആല്‍ബത്തിലെ  ഗാന രചയിതാവ് കൂടിയാണ് അംന ഷെറിന്‍.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് കുതിക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. പുല്ലാരയിലെ  യുവ എഴുത്തുകാരി അംന  അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.















Monday 15 January 2018

SKSSF മോങ്ങം മേഖല സര്‍ഗലയം പുല്ലാര ദര്‍സിന് ഒന്നാം സ്ഥാനം

പുല്ലാര. മോങ്ങം മേഖല സര്‍ഗലയം ഹിദായ (ദര്‍സ്) വിഭാഗത്തില്‍ പുല്ലാര ദര്‍സ് ഓവര്‍ഓള്‍ ചാമ്പ്യന്‍ ഷിപ്പ്  കരസ്ഥമാക്കി . വിഖായ വിഭാഗത്തില്‍ പുല്ലാര ക്ലസ്റ്ററിന് രണ്ടാം സ്ഥാനവും ലഭിച്ചു. പൂക്കൊളത്തൂരില്‍ വെച്ച് നടന്ന പരിപാടിയില്‍  ഹിദായ (ദര്‍സ്) വിഭാഗത്തില്‍ പുല്ലാര,മുതിരിപ്പറംബ്, പാപ്പാട്ടുങ്ങല്‍, വള്ളുവംബ്രം, മോങ്ങം, മൊറയൂര്‍, അരിമ്പ്ര, പള്ളിപടി, പൂക്കൊളത്തൂര്‍ എന്നീ 9 ദര്‍സുകളിലെ മത്സരാര്‍ത്തികളാണ്‌ പങ്കെടുത്തത്.  138 പോയിന്‍റ് നേടി പുല്ലാര ഒന്നാം സ്ഥാനവും, 118, 110 പോയിന്റുകള്‍  നേടി പാപ്പാട്ടുങ്ങല്‍, മുതിരിപ്പറംബ് ദര്‍സുകള്‍ യഥാക്രമം  രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പെറ്റ പഞ്ചായത്തുകളിലെ പുല്ലാര, അത്താണിക്കല്‍, അരിമ്പ്ര, പൂക്കൊളത്തൂര്‍ ,മൊറയൂര്‍,മോങ്ങം എന്നീ ക്ലസ്റ്ററുകളാണ് വിഖായ വിഭാഗത്തില്‍ മത്സരിച്ചത്. മത്സരത്തില്‍ ജൂനിയര്‍,സീനിയര്‍ വിഭാഗത്തില്‍ 203 പോയിന്‍റുകള്‍ നേടി മൊറയൂര്‍ ഒന്നാം സ്ഥാനവും, 174 പോയിന്‍റ് നേടി പുല്ലാര രണ്ടാം സ്ഥാനവും, 127 പോയിന്‍റ് നേടി അത്താണിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.






ഏകദിന മതപ്രഭാഷണം നടത്തി

പുല്ലാര. എം.ആര്‍  യൂത്ത് വിംഗ്  ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ
നേത്രത്വത്തില്‍ ചെബ്രമ്മല്‍  MR പടിയില്‍  13 കാരന്‍റെ ഏകദിന മതപ്രഭാഷണം നടത്തി. പ്രഭാഷണ സദസ്സിന്‍റെ ഉല്‍ഘാടനം മുതിരിപറംബ് മുദരിസ്സ് ശറഫുദ്ധീന്‍ ഫൈസി നിര്‍വഹിച്ചു.  ഫൈസല്‍ ഹാഫിള് സഖാഫി അദ്ധ്യക്ഷനായ സദസ്സില്‍ ഷക്കീബ് സ്വാഗതം പറഞ്ഞു. 13 കാരനായ ഹാഫിള് ജാബിര്‍ എടപ്പാള്‍ "സ്വര്‍ഗം മറന്ന ജനത" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ ഷിഹാബ് തങ്ങള്‍ ആലത്തൂര്‍പടി  ദുആക്ക് നേത്രത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍,ഹംസ മുസ്ലിയാര്‍, മുസ്തഫ അസ്ഹരി, റസാഖ് മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് ശേഷം പുല്ലാര  ദാത്തുല്‍ ഇസ്ലാം മദ്രസ്സയിലെ ടീമിന്‍റെയും, ചീനിക്കല്‍  മദദേ മദീന  ടീമിന്‍റെയും ദഫ് പ്രോഗ്രാം പരിപാടിക്ക് കൊഴുപ്പേകി. പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം വിതരണം ചെയ്തു. ഷക്കീബ് നന്ദി പറഞ്ഞു.





Wednesday 3 January 2018

SKSSF പുല്ലാര ക്ലസ്റ്റർ സർഗലയം മേൽമുറിക്ക് കിരീടം

പുല്ലാര. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കലാ-സാഹിത്യ സംഗമമായ  സര്‍ഗലയം 2018 പുല്ലാര ക്ലസ്റ്റർ മേഖല തല പരിപാടി മുതിരിപ്പറമ്പ് ദാറുൽ ഉലൂം മദ്രസയില്‍ വെച്ച്   നടന്നു. പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ K മൻസൂർ എന്ന കുഞ്ഞിപ്പു പരിപാടി ഉത്ഘാടനം ചെയ്തു. ക്ലസ്റ്റർ  SKSSF  പ്രസിഡന്റ് ശിഹാബ് ഹൈദർ ഫൈസി അധ്യക്ഷത വഹിച്ചു.   പുല്ലാര ക്ലസ്റ്റർ സർഗലയത്തിൽ 90 പോയിന്റ് നേടി പുല്ലാര മേൽമുറി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 86പോയിന്റ് നേടി മുണ്ടിതൊടിക യൂണിറ്റ് രണ്ടാം സ്ഥാനവും 76 പോയിന്റ് നേടി മുതിരിപ്പറമ്പ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം മുഹമ്മദ്‌ ആദിൽ(പുല്ലാര യൂണിറ്റ്), മുഷ്താഖ് (മുതിരിപ്പറമ്പ് യൂണിറ്റ് ),സഫീർ (മുണ്ടിതൊടിക യൂണിറ്റ്) എന്നിവർ സർഗപ്രതിഭകൾ ആയി തെരെഞ്ഞെടുത്തു.  വിജയികൾക്ക് മലപ്പുറം മണ്ഡലം SYS പ്രസിഡണ്ട്‌ അബ്ദുൽ അസീസ് ദാരിമി സമ്മാനം വിതരണം ചെയ്തു.KKM  മൗലവി, അലവിക്കുട്ടി ഫൈസി, സഫറുദ്ദീൻ, മായിൻ ഹാജി, M സിദ്ദീഖ്, പേരാപുറത്ത്‌ മുഹമ്മദ്, ശൗഖത്തലി റഷീദി, ജാബിർ വീമ്പൂർ പ്രസംഗിച്ചു.
പുല്ലാര ക്ലസ്റ്ററില്‍ പെട്ട   വീംബൂര്‍, പുല്ലാര, മേല്‍മുറി, മൂച്ചിക്കല്‍, മുതിരിപറംബ്, മുണ്ടിത്തൊടിക  എന്നിവിടങ്ങളിലെ പ്രതിഭകളുടെ വിവിധയിനം പരിപാടികള്‍ നടക്കുകയുണ്ടായി.












പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...