Tuesday 31 October 2017

സമര യാത്രക്ക് സ്വീകരണം നല്‍കി

പുല്ലാര.  യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ മേഖലയിലൂടെ ഗൈല്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിനെതിരെ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ്  ഇന്ന്‍ നടത്തിയ   സമര യാത്രക്ക് പുല്ലാരയിലെ യൂത്ത് ലീഗ് സ്വീകരണം നല്‍കി. നിര്‍ദിഷ്ട കൂറ്റനാട് മാന്‍ഗ്ലൂര്‍ പൈപ്പ് ലൈന്‍ കടന്ന്‍ പോകുന്ന  ജില്ലയിലെ ഇരിമ്പിളിയത്ത്‌ നിന്ന്‍ എരഞ്ഞിമാവ് വരെയാണ് അന്‍വര്‍ മുള്ളംബാറയുടെ നേത്രത്വത്തില്‍ സമര യാത്ര  ജില്ലാ മുസ്ലിം യൂത്ത് ലീഗ്  സംഘടിപ്പിച്ചത്.  സ്വീകരണ ചടങ്ങില്‍ നൌഫല്‍ പി.ടി സ്വാഗതവും കാരാട്ട് അബ്ദുല്‍ റഹ്മാന്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. ജാഥ ക്യാപ്റ്റന്‍ അന്‍വര്‍ മുള്ളംബാറ,വൈസ് ക്യാപ്റ്റന്‍  അഷ്‌റഫ്‌ എന്നിവര്‍ സംസാരിച്ചു. ഗൈല്‍ പൈപ്പ് ലൈനിന് സമരക്കാര്‍ എതിരെല്ല 
 എന്നാല്‍ അത് ജനവാസ മേഖലയില്‍ കൂടി കൊണ്ട് പോകുന്നതിനെതിരെയാണ്‌
ഞങ്ങള്‍  സമരം ചെയ്യുന്നത് എന്നും. വന മേഖലിയിലൂടെ കൊണ്ട് പോകുന്നതിനെ ഫോറെസ്റ്റ്,വന്യ ജീവി സംരക്ഷണ വകുപ്പ് മൃകങ്ങള്‍ക്ക് അപകടം വരുമെന്ന് പറഞ്ഞ്  എതിര്‍ത്തപ്പോള്‍  കട ലിലൂടെ കൊണ്ട് പോകുന്നതിനെതിരെ ഫിഷറീസ് വകുപ്പ് മീനുകള്‍ക്ക് അപകടം വരുമെന്ന് പറഞ്ഞ്  എതിര്‍ത്തു. അത്തരം അപകടകരമായ പദ്ധധിയാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ കൊണ്ട് പോകുന്നതെന്നും അത് കൊണ്ട് എല്ലാവരും ഗൈല്‍ വിരുദ്ധ സമരത്തില്‍ അണി ചേരണ മേന്ന്‍  ജാഥ ക്യാപ്റ്റന്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സെക്രട്രി അഷ്‌റഫ്‌ നന്ദി പറഞ്ഞു.







Saturday 28 October 2017

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പുല്ലാര. വിദ്യാഭ്യാസ രംഗത്തെ കാവിവൽകരണത്തിനെതിരെ MSF പുല്ലാര  യൂണിറ്റ്‌ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
RSS സ്ഥാപക നേതാവിന്റെ ജന്മദിനം  സ്കൂളുകളില്‍ ആഘോഷിക്കാൻ  LDF സർക്കാര്‍ ഇറക്കിയ  സർക്കുലറിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ കത്തിച്ച് കൊണ്ടാണ് പ്രതിഷേധിച്ചത്‌.
മാജിദ്,അജ്മല്‍,അന്‍വര്‍,ആഷിക്,നൌഫല്‍,ഫായിസ്,നവാസ് എന്നിവര്‍ പങ്കെടുത്തു.








Sunday 22 October 2017

മലര്‍വാടി ബാലസഭ ഒന്നാം വാര്‍ഷികം ആഘോശിച്ചു

പുല്ലാര. മൂച്ചിക്കല്‍ മലര്‍വാടി ബാലസഭയുടെ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ  ആഘോഷിച്ചു. നീണ്ടാരത്തിങ്ങല്‍ കോളനി മാട്ടായിയില്‍ വെച്ച് നടന്ന പരിപാടിയുടെ ഉല്‍ഘാടനം ബ്ലോക്ക്‌ മെമ്പര്‍ പ്രകാശ്‌ നിര്‍വഹിച്ചു. ബാല സഭ അംഗം നന്ദന സ്വാഗതവും വൈഷ്ണവ് അധ്യക്ഷ പ്രസംഗവും നടത്തി. കുടുംബ ശ്രീ CDC സെക്രെട്രി  റംല, ഉണ്ണി, എന്നിവര്‍ ആശംഷയര്‍പ്പിച്ചു. വാര്‍ഡ്‌ മെമ്പര്‍ അജിത, ADS രാധ, എന്നിവര്‍ പങ്കെടുത്തു.









Friday 20 October 2017

നവ്യാനുഭവമായി ദീപാവലി ആഘോഷം

പുല്ലാര. മേല്‍മുറിയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ദീപാവലി ആഘോഷം നാട്ടുകാര്‍ക്ക് നവ്യാനുഭവമായി. വിവിദ ജോലികള്‍ക്കായി പുല്ലാര മേല്‍മുറിയില്‍ താമസിക്കുന്ന 20 ഓളം വരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളികളാണ് റൂമും പരിസരവും മെഴുകുതിരി തെളിയിച്ച് അലങ്കരിച്ചും , പടക്കം പൊട്ടിച്ചും ,പൂത്തിരി കത്തിച്ചും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷിച്ചത്.
നാട്ടുകാരുടെ വക തൊഴിലാളികള്‍ക്ക് കിട്ടിയ ആശംഷകള്‍ അവരുടെ ആഖോഷങ്ങള്‍ക്ക്   കൊഴുപ്പേകി.
തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപങ്ങളുടെ ഉൽസവമായ ദീപാവലി ആഘോഷിച്ചുവരുന്നത്. പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് വിശ്വാസം. എന്നാല്‍ തിന്മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ നന്മയുടെ വെളിച്ചം പകര്‍ന്നതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന ഐതിഹ്യവും ഇതിന് പുറകിലുണ്ട്.




Wednesday 18 October 2017

വിവിധ പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ചു

പുല്ലാര.പുല്ലാര ശുഹദാ മെമ്മോറിയൽ സ്കൂളിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം ജനാബ് പി ഉബൈദുള്ള എം എൽ എ നിർവഹിച്ചു.പി ടി എ സ്പോൺസർ ചെയ്ത സ്മാർട്ട് ക്ലാസ് റൂo, വള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക് സപ്പോൺസർ ചെയ്ത കുടിവെള്ള പദ്ധതി ,ഈ അദ്ധ്യായന വർഷത്തെ കലാമേള എന്നിവയുടെ ഉൽഘാടനം നിർവഹിച്ചു.
രാവിലെ 9.30 മുതല്‍ തുടങ്ങിയ പരിപാടിയില്‍ വിദ്യാര്‍ത്തികള്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പൂകോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസൂർ, മൊയ്തീൻ കുട്ടി മാസ്റ്റർ , സൈനുദ്ധീൻ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ ശിബു മാസ്റ്റർ, അബു മാസ്റ്റർ, കെ അഷ്റഫ് ,കെ പി റസാഖ്, ജസിൽ ലാൽ എന്നിവര്‍ പങ്കെടുത്തു  പങ്കടുത്തു.




















Tuesday 17 October 2017

വിവിധ പദ്ധതി സമർപ്പണവും കലാമേളയും

പുല്ലാര. Pടmy സ്കൂളിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം ഉബൈദുള്ള MLA നിർവഹിക്കുന്നു. 2017/18 വർഷത്തെ സ്കൂൾ PTA മുൻകയ്യെടുത്ത് നടപ്പാക്കിയ സ്മാർട്ട് ക്ലാസ് റൂം, വള്ളുവമ്പ്രം സർവീസ് സഹകരണ ബാങ്ക് സ്കൂളിന് സമർപിച്ച കുടിവെള്ള പദ്ധതി, Nest 2017 എന്ന പേരിൽ നടക്കുന്ന സ്കൂൾ കലാമേള എന്നിവയുടെ ഉൽഘാടനം മലപ്പുറം നിയോജക മണ്ടലം MLA ശ്രീ പി ഉബൈദുള്ള അവറുകൾ നിർവഹിക്കുന്നതാണ്. പൂകോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  K മൻസൂർ എന്ന കുഞ്ഞിപ്പു , വാർഡ് മെമ്പർ K ഫസീല തുടങ്ങിയവർ പങ്കെടുക്കും.

Monday 16 October 2017

പന്തം കൊളുത്തി പ്രകടനം നടത്തി

പുല്ലാര. പാഠ പുസതക അപാകതക്കെതിരെ പഞ്ചായത്ത് msf കമ്മറ്റി  പുല്ലാരയിൽ വെച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമെതിരെയുള്ള  പ്രതിഷേധമറീച്ച് കൊണ്ടുള്ള  പ്രകടനം
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മൻസൂർ എന്ന കുഞ്ഞിപ്പു ഉൽഘാടനം ചെയ്തു. പഞ്ചായത്ത് MSF പ്രസിഡന്റ് നവാഫ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു.
MSF മണ്ടലം ജനറൽ സെക്രട്ടറി ഫാരിസ് പൂക്കോട്ടൂർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി നിസാമുദ്ധീൻ, പഞ്ചായത്ത് Mടf വെ.പ്രസിഡന്റ് നവാസ് പുല്ലര എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് MSF ഹയർസെക്കന്ററി  കോഡിനേറ്റർ മുർഷിദ് നന്ദി പറഞ്ഞു
                   









ശാത്രമേളയും പാചക മത്സരവും മാജിക് ഷോയും നടത്തി

പുല്ലാര. PSMY സ്കുളിൽ 14/10/2017 (ശനി) ന് നടന്ന ശാത്രമേള പൂ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചർ ഉൽഘാടനം ചെയ്തു.തുടർന്ന് നടന്ന പാചക മത്സരത്തിൽ വിവിധ ഇനങ്ങളിലായി നൂറോളം രക്ഷിതാക്കൾ പങ്കെടുതു.പായസം, അച്ചാർ,കട്ലെറ്റ്, കേക്ക് എന്നി ഇനങ്ങളിലായി നടന്ന മത്സരത്തിൽ യഥാക്രമം സുഫയ്യ, ഷബാന, സക്കിന, ജഷീദ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. പാചക റാണിമാർകുള്ള ട്രോഫിയും ക്യാഷ്‌ അവാർഡും പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചർ കൈമാറി.യൂണിറ്റി വിമൺസ് കോളേജിലെ അസിസ്റ്റന്റ് പ്രഫസർമാരായ ഷഹല കറുത്തേടത്ത് , അഖില ഐ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന യൂസുഫ് പുല്ലഞ്ചേരിയുടെ കൗതുക വാർത്ത ഫോട്ടോ പ്രദർശനവും, മാജിക് ഷോയും ,മനുഷ്യ ശരീരത്തിലെ മുഴുവൻ അസ്ഥികളെയും പ്രദർശിപ്പിച്ച സയൻസ് സ്റ്റാളും രക്ഷിതാക്കളിലും വിദ്ധ്യാർഥികളിലും നവ്യാനുഭവമായി. സ്ഥാപനത്തിലെ ഹെഡ്മാസ്റ്റർ സൈനുദ്ധീൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് vk മൊയ്തീൻ കുട്ടി മാസ്റ്റർ, പി ടി എ വെസ് പ്രസിഡന്റുമാരായ Kഅഷ്റഫ്, KP റസാഖ്, ഡെപ്പ്യൂട്ടി ഹെഡ്മാസ്റ്റർ vk സിദ്ധീഖ് മാസ്റ്റർ, PRO ഷിബു മാസ്റ്റർ, ശാത്രമേള കൺവീനർ ആയിഷ ടീച്ചർ, പി ടി എ അംഗം സമീറ, സീനത്ത് ടീച്ചർ, റുബീന ടീച്ചർ, നൂർജഹാൻ ടീച്ചർ,നുസ്റത്ത് ടീച്ചർ, ജുവൈരിയ ടീച്ചർ ജഷ്ല ടീച്ചർ എന്നിവർ നേതൃത്വം നൽകി.



































പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...