Monday 28 August 2017

അംഗനവാടി കെട്ടിട ശിലാ സ്ഥാപനം നടത്തി

പുല്ലാരപൂക്കോട്ടൂര്‍ പഞ്ചായത്തിലെ  നാലാം വാര്‍ഡില്‍  പുല്ലാര മേല്‍മുറിയില്‍ പുതുതായി നിര്‍മിക്കുന്ന  അംഗനവാടി കെട്ടിട ശിലാ സ്ഥാപനം ( എം.പി.എം ആസ്യ മെമ്മോറിയല്‍ അംഗനവാടി കെട്ടിടം)  മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി  സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായ  ചടങ്ങില്‍ സ്വാഗത സംഗം ചെയര്‍മാന്‍ വി.കെ.മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. ശ്രീമതി കെ.സലീന (ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി വി.പി സുമയ്യ ടീച്ചര്‍ (പഞ്ചായത്ത് പ്രസിഡന്റ്),കെ.ഫസീല വാര്‍ഡ്‌ മെമ്പര്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ  ഹംസ , മുസ്തഫ എന്ന വല്ല്യാപ്പു,  ബ്ലോക്ക്‌ മെമ്പര്‍ പ്രകാശ്‌ നീണ്ടാരതിങ്ങള്‍ , ഐ.സി.ഡി.എസ് സൂപര്‍ വൈസര്‍  ലില്ലി മാത്യു , അംന പുല്ലാര .   എന്നിവരെ കൂടാതെ കെ.ശശീന്ദ്രന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌), അബ്ദു (മുസ്ലിം ലീഗ് ), എം.സി മുഹമ്മദലി (സി.പി.ഐ.എം) , കെ അബ്ദുറഹ്മാന്‍ (ആം ആദ്മി ) പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.
  2016-2017 മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുള്‍പെടുത്തി നിര്‍മിക്കുന്ന അംഗനവാടിയുടെ  കെട്ടിട നിര്‍മാണത്തിനായി സ്വകാര്യ സ്ഥലം വിട്ടു കൊടുത്തത് വാര്‍ഡ്‌ മെമ്പറും പഞ്ചായത്ത്‌ വൈസ്പ്രസിഡന്റുമായ   മന്‍സൂര്‍ എന്ന കുഞ്ഞിപ്പു വാണ്.


























Saturday 26 August 2017

PSMY സ്കൂളിൽ ഓണം പെരുന്നാൾ ആഘോഷിച്ചു

പുല്ലാര. PSMY സ്കൂളിൽ ഓണം ,പെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉൽഘാടനം PTA പ്രസിഡറ്റ് vk മൊയ്തീൻ കുട്ടി മാസ്റ്റർ നിർവഹിച്ചു.  വിവിധ മത്സര പരിപാടികളോടെ സമാപിച്ചു. ഹെഡ്മാസ്റ്റർ സെനുദ്ധീൻ മാസ്റ്റർ, കൺവീനർ നുസ്റത്ത് ടീച്ചർ ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സിദ്ദീഖ് മാസ്റ്റർ, PRO ഷിബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സീനത്ത് ടീച്ചർ, ജസീന ടീച്ചർ, നൂർജഹാൻ ടീച്ചർ, അയിഷ ടീച്ചർ, ജുവൈരിയ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.









അംഗനവാടി തറക്കല്ലിടല്‍

പുല്ലാര.  പൂക്കോട്ടൂര്‍ പഞ്ചായത്തിലെ  നാലാം വാര്‍ഡില്‍  50 ആം  നമ്പര്‍ അംഗനവാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം  27/08/2017 ഞാഴറായ്ച്ച (നാളെ) വൈകീട്ട്  4.30 ന്  മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മേല്‍മുറിയില്‍ വെച്ച്  നിര്‍വഹിക്കും.ചടങ്ങില്‍ മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് k.സലീനടീച്ചര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു,ബ്ലോക്ക്‌ മെമ്പര്‍മാര്‍,പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപര്‍ വൈസര്‍, വിവിധ  രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പരിപാടിയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗത സംഗം പ്രധിനിധികള്‍ ക്ഷണിച്ചിട്ടുണ്ട്.

Sunday 20 August 2017

സൗജന്യ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

പുല്ലാര. എം. ആർ യൂത്ത് വിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ കുട്ടികൾക്കായുള്ള സൗജന്യ നീന്തൽ പരിശീലനം നടത്തി. ഇന്ന് രാവിലെ 9മണി മുതൽ ക്ലബ്‌ ഭാരവാഹികളുടെ നേതൃത്വത്തിൽ മുൻകൂട്ടി താല്പര്യമറീച്ച കുട്ടികൾക്കാണ് നീന്തൽ പരിശീലനം നടത്തിയത്.

















Thursday 17 August 2017

യുവ കര്‍ഷകന്‍ യാസര്‍ പുല്ലാരയെ ആദരിച്ചു

പുല്ലാര.കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ യുവ കര്‍ഷകനുള്ള അവാര്‍ഡിന് അര്‍ഹനായ യാസര്‍ പുല്ലാരയെ ആദരിച്ചു.
പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുമയ്യ ടീച്ചറുടെ അധ്യക്ഷതയില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പരിപാടി ഉല്‍ഘാടനം ചെയ്യുകയും  കര്‍ഷകരെ പോന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു . പഞ്ചായത്ത് വൈസ്
 പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു , dcc മണ്ഡലം സെക്രട്ടറി സക്കീര്‍ പുല്ലാര, വാര്‍ഡ്‌ മെമ്പര്‍ ഫസീല കപ്രക്കാടന്‍ ,മറ്റ് വാര്‍ഡ്‌ മെമ്പര്‍മാര്‍,പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ഭാരവാഹികള്‍,വിവധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുവ കര്‍ഷക അവാര്‍ഡിനര്‍ഹാനായ യാസര്‍ പുല്ലാരയെ പഞ്ചായത്ത് വൈസ്
 പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പ്രത്തേകം അനുമോദിച്ചു.
യാസര്‍ പുല്ലാര (യുവ കര്‍ഷകന്‍ ), അന്‍വര്‍ ഹുസൈന്‍ വെള്ളൂര്‍ (നെല്‍കൃഷി) , ഗോപി പുത്തുപറമ്പില്‍ (എസ്.സി.വിഭാഗം കര്‍ഷകന്‍),  ഹവ്വാ ഉമ്മ  (വനിത കര്‍ഷക ) , പനച്ചിക്കല്‍ വേലായുധന്‍ മുതിരിപ്പറംബ് (വാഴ കൃഷി) , മുഹമ്മദ്‌ മൂലക്കോട് (പച്ചക്കറി കൃഷി ), ഉമ്മര്‍ തോരന്‍ (ജെനറല്‍)  എന്നിവരാണ്‌ പഞ്ചായത്ത് തിരഞ്ഞെടുത്ത ഈ വര്‍ഷത്തെ കര്‍ഷര്‍.






Wednesday 16 August 2017

PSMY ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുല്ലാര. പുല്ലാര ശുഹദാ മെമ്മോറിയല്‍ യത്തീംഖാന  (PSMY) ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് K മൻസൂർ എന്ന കുഞ്ഞിപ്പു പതാക ഉയർത്തി. ഹെഡ്മാസ്റ്റർ സൈനുദ്ധീൻ മാസ്റ്റർ സാഗതം പറഞ്ഞ ചടങ്ങിൽ K അബു മാസ്റ്റർ, ഷിബു മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.  VK സിദ്ധീഖ് മാസ്റ്റർ നന്ദി പറഞ്ഞു.  പുലിക്കുത്ത് അബ്ബാസ്, KP ജലീൽ, K അഷ്റഫ് , KP റസാഖ്  തുടങ്ങിയവർ പങ്കെടുത്തു.വിവിധ മൽസര ഇനങ്ങളുടെ സമ്മാന വിതരണവും പായസവിതരണവും ആഘോഷ പരിപാടിക്ക് കൊഴുപ്പേകി.




















പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...