Sunday 28 January 2018

പുല്ലാരയിലെ യുവ എഴുത്തുക്കാരിയുടെ ആദ്യ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

പുല്ലാര. യുവ  എഴുത്തുകാരിയും അദ്ധ്യാപക വിദ്യാർത്ഥിനിയുമായ അംന പുല്ലാരയുടെ ആദ്യ  ഷോർട്ട് ഫിലിം    "മൊഞ്ച്" ന്‍റെ    സി ഡി പ്രകാശനവും, ആദ്യ പ്രദർശനവും  നിരവധി യുവകലാകാരൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്നു. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് സ്ഥലം എം.എൽ.എ. ടി.വി.ഇബ്രാഹിം   ഉൽഘാടനം ചെയ്തു.
അംന പുല്ലാര പരിപാടിയില്‍ പങ്കെടുത്തവരെ  സ്വാഗതം ചെയ്തു.  പ്രശസ്ത സിനിമാ താരം നിലമ്പൂർ ആയിഷ സി ഡി പ്രകാശനം നിർവ്വഹിച്ചു. എഴുത്തുകാരൻ റസാഖ് പായമ്പ്രാട് സി ഡി ഏറ്റുവാങ്ങി. ഗിരീഷ് മൂഴിപ്പാടം, വാസു അരീക്കോട്, ആമിനാ സഹീർ, നൗഷാദ് ഒളമതി, ജിഷോദ്, ഷാനിബ് റഹ്മാൻ, ഷാജി.കെ.വണ്ടൂർ എന്നിവർ സംസാരിച്ചു. അധ്യക്ഷൻ: അക്ബറലി കരിങ്ങനാട് , ഉമ്മു ഖുൽസു നന്ദിയും പറഞ്ഞു. തുടർന്ന് ടി.എ.റസാഖ് ഓഡിയോ വിഷ്യൽ തിയറ്ററിൽ 'മൊഞ്ചി'ന്റെ ആദ്യ പ്രദർശനവും നടന്നു.
പേരാപുരത്ത് കണ്ടിയില്‍ ഹംസാക്കയുടെയും ഉമ്മു കുല്‍സുവിന്റെയും മകളായ അംന പ്രാഥമിക വിദ്യാഭ്യാസം വീംബൂര്‍ ഗവ യൂ.പി സ്കൂളിലും അതിന് ശേഷം മൊറയൂര്‍ V.H.M. സ്കൂളില്‍ നിന്ന്‍ ഹൈസ്കൂള്‍ പഠനവും
 മോങ്ങം വനിതാ അറബിക് കോളേജില്‍ നിന്ന്‍ അഫ്ലലുല്‍ ഉലമ യും പഠിച്ച് ഇപ്പോള്‍ മഞ്ചേരി മഹാത്മാ കോളേജിലെ ടി.ടി.സി വിദ്യാര്‍തിനിയാണ്.
അംന യുടെ ആദ്യ പുസ്തകമായ  "നന്മയെ തേടി " കയിഞ്ഞ വര്ഷം പ്രകാശനം ചെയ്തിരുന്നു.  "എന്‍റെ  പ്രണയിനിക്ക്" എന്ന ആല്‍ബത്തിലെ  ഗാന രചയിതാവ് കൂടിയാണ് അംന ഷെറിന്‍.
ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് കുതിക്കുന്ന ചിലരുണ്ട് നമുക്കിടയില്‍. പുല്ലാരയിലെ  യുവ എഴുത്തുകാരി അംന  അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.















Monday 15 January 2018

SKSSF മോങ്ങം മേഖല സര്‍ഗലയം പുല്ലാര ദര്‍സിന് ഒന്നാം സ്ഥാനം

പുല്ലാര. മോങ്ങം മേഖല സര്‍ഗലയം ഹിദായ (ദര്‍സ്) വിഭാഗത്തില്‍ പുല്ലാര ദര്‍സ് ഓവര്‍ഓള്‍ ചാമ്പ്യന്‍ ഷിപ്പ്  കരസ്ഥമാക്കി . വിഖായ വിഭാഗത്തില്‍ പുല്ലാര ക്ലസ്റ്ററിന് രണ്ടാം സ്ഥാനവും ലഭിച്ചു. പൂക്കൊളത്തൂരില്‍ വെച്ച് നടന്ന പരിപാടിയില്‍  ഹിദായ (ദര്‍സ്) വിഭാഗത്തില്‍ പുല്ലാര,മുതിരിപ്പറംബ്, പാപ്പാട്ടുങ്ങല്‍, വള്ളുവംബ്രം, മോങ്ങം, മൊറയൂര്‍, അരിമ്പ്ര, പള്ളിപടി, പൂക്കൊളത്തൂര്‍ എന്നീ 9 ദര്‍സുകളിലെ മത്സരാര്‍ത്തികളാണ്‌ പങ്കെടുത്തത്.  138 പോയിന്‍റ് നേടി പുല്ലാര ഒന്നാം സ്ഥാനവും, 118, 110 പോയിന്റുകള്‍  നേടി പാപ്പാട്ടുങ്ങല്‍, മുതിരിപ്പറംബ് ദര്‍സുകള്‍ യഥാക്രമം  രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പെറ്റ പഞ്ചായത്തുകളിലെ പുല്ലാര, അത്താണിക്കല്‍, അരിമ്പ്ര, പൂക്കൊളത്തൂര്‍ ,മൊറയൂര്‍,മോങ്ങം എന്നീ ക്ലസ്റ്ററുകളാണ് വിഖായ വിഭാഗത്തില്‍ മത്സരിച്ചത്. മത്സരത്തില്‍ ജൂനിയര്‍,സീനിയര്‍ വിഭാഗത്തില്‍ 203 പോയിന്‍റുകള്‍ നേടി മൊറയൂര്‍ ഒന്നാം സ്ഥാനവും, 174 പോയിന്‍റ് നേടി പുല്ലാര രണ്ടാം സ്ഥാനവും, 127 പോയിന്‍റ് നേടി അത്താണിക്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.






ഏകദിന മതപ്രഭാഷണം നടത്തി

പുല്ലാര. എം.ആര്‍  യൂത്ത് വിംഗ്  ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ
നേത്രത്വത്തില്‍ ചെബ്രമ്മല്‍  MR പടിയില്‍  13 കാരന്‍റെ ഏകദിന മതപ്രഭാഷണം നടത്തി. പ്രഭാഷണ സദസ്സിന്‍റെ ഉല്‍ഘാടനം മുതിരിപറംബ് മുദരിസ്സ് ശറഫുദ്ധീന്‍ ഫൈസി നിര്‍വഹിച്ചു.  ഫൈസല്‍ ഹാഫിള് സഖാഫി അദ്ധ്യക്ഷനായ സദസ്സില്‍ ഷക്കീബ് സ്വാഗതം പറഞ്ഞു. 13 കാരനായ ഹാഫിള് ജാബിര്‍ എടപ്പാള്‍ "സ്വര്‍ഗം മറന്ന ജനത" എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ ഷിഹാബ് തങ്ങള്‍ ആലത്തൂര്‍പടി  ദുആക്ക് നേത്രത്വം നല്‍കി. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍,ഹംസ മുസ്ലിയാര്‍, മുസ്തഫ അസ്ഹരി, റസാഖ് മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് ശേഷം പുല്ലാര  ദാത്തുല്‍ ഇസ്ലാം മദ്രസ്സയിലെ ടീമിന്‍റെയും, ചീനിക്കല്‍  മദദേ മദീന  ടീമിന്‍റെയും ദഫ് പ്രോഗ്രാം പരിപാടിക്ക് കൊഴുപ്പേകി. പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം വിതരണം ചെയ്തു. ഷക്കീബ് നന്ദി പറഞ്ഞു.





Wednesday 3 January 2018

SKSSF പുല്ലാര ക്ലസ്റ്റർ സർഗലയം മേൽമുറിക്ക് കിരീടം

പുല്ലാര. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കലാ-സാഹിത്യ സംഗമമായ  സര്‍ഗലയം 2018 പുല്ലാര ക്ലസ്റ്റർ മേഖല തല പരിപാടി മുതിരിപ്പറമ്പ് ദാറുൽ ഉലൂം മദ്രസയില്‍ വെച്ച്   നടന്നു. പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ K മൻസൂർ എന്ന കുഞ്ഞിപ്പു പരിപാടി ഉത്ഘാടനം ചെയ്തു. ക്ലസ്റ്റർ  SKSSF  പ്രസിഡന്റ് ശിഹാബ് ഹൈദർ ഫൈസി അധ്യക്ഷത വഹിച്ചു.   പുല്ലാര ക്ലസ്റ്റർ സർഗലയത്തിൽ 90 പോയിന്റ് നേടി പുല്ലാര മേൽമുറി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 86പോയിന്റ് നേടി മുണ്ടിതൊടിക യൂണിറ്റ് രണ്ടാം സ്ഥാനവും 76 പോയിന്റ് നേടി മുതിരിപ്പറമ്പ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം മുഹമ്മദ്‌ ആദിൽ(പുല്ലാര യൂണിറ്റ്), മുഷ്താഖ് (മുതിരിപ്പറമ്പ് യൂണിറ്റ് ),സഫീർ (മുണ്ടിതൊടിക യൂണിറ്റ്) എന്നിവർ സർഗപ്രതിഭകൾ ആയി തെരെഞ്ഞെടുത്തു.  വിജയികൾക്ക് മലപ്പുറം മണ്ഡലം SYS പ്രസിഡണ്ട്‌ അബ്ദുൽ അസീസ് ദാരിമി സമ്മാനം വിതരണം ചെയ്തു.KKM  മൗലവി, അലവിക്കുട്ടി ഫൈസി, സഫറുദ്ദീൻ, മായിൻ ഹാജി, M സിദ്ദീഖ്, പേരാപുറത്ത്‌ മുഹമ്മദ്, ശൗഖത്തലി റഷീദി, ജാബിർ വീമ്പൂർ പ്രസംഗിച്ചു.
പുല്ലാര ക്ലസ്റ്ററില്‍ പെട്ട   വീംബൂര്‍, പുല്ലാര, മേല്‍മുറി, മൂച്ചിക്കല്‍, മുതിരിപറംബ്, മുണ്ടിത്തൊടിക  എന്നിവിടങ്ങളിലെ പ്രതിഭകളുടെ വിവിധയിനം പരിപാടികള്‍ നടക്കുകയുണ്ടായി.












Tuesday 2 January 2018

നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പുല്ലാര. മൊബൈല്‍ ഫോണ്‍ സേവന രംഗത്ത് നീണ്ട കാലത്തെ  പ്രവര്‍ത്തന പാരമ്പര്യമുള്ള  ഫേസ്ബുക്ക്‌ മൊബൈല്‍ ആന്‍ഡ്‌ ആക്സസറീസിന്‍റെ നവീകരിച്ച ഷോറൂമിന്‍റെ ഉല്‍ഘാടനം  ബഹുമാനപ്പെട്ട ബാപ്പു  തങ്ങള്‍ നിര്‍വഹിച്ചു.







പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...