Wednesday, 12 April 2017

മലപ്പുറം പാർലമെന്റ് പ്രതിനിനിധിക്ക് വേണ്ടി പുല്ലാരക്കാർ വിധിയെഴുതിത്തുടങ്ങി ; വോട്ടെണ്ണല്‍ 17ന്


പുല്ലാര; ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 17ന് വോട്ടെണ്ണും.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീപ്രകാശും ഉള്‍പ്പെടെ ഒന്‍പതുപേരാണ് മത്സരരംഗത്തുള്ളത്. ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണം തിങ്കളാഴ്ച വൈകിട്ട് ആറിനാണ് അവസാനിച്ചത്. നിശ്ശബ്ദ പ്രചാരണദിവസമായ ഇന്നലെ വോട്ടുറപ്പിക്കുന്നതിനായുള്ള ഗൃഹസന്ദര്‍ശനമാണ് പ്രധാനമായും നടന്നത്.
കഴിഞ്ഞ തവണ രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ ഇ. അഹമ്മദ് വിജയിച്ച മണ്ഡലമാണിത്. ലീഡ് നില ഇനിയും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മികച്ച മുന്നേറ്റമുണ്ടാകുമെന്ന് എല്‍.ഡി.എഫും നില മെച്ചപ്പെടുത്തുമെന്ന് ബി.ജെ.പിയും പറയുന്നു.
   പുല്ലാരയിൽ 71 , 72 ബൂത്തുകളിലുള്ള വോട്ടർമാർക്ക് പി എസ എം യത്തീം ഖാനയിലാണ് വോട്ട്ചെയ്യാനുള്ള സയകാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്നലെ തന്നെ ക്രമീകരണങ്ങളെല്ലാം ശരിയാക്കിയിട്ടുണ്ട്. ഇന്ന് ഏഴുമണിയോടെ തന്നെ സമ്മതി ദായകർ വോട്ട് രേഖപ്പെടുത്തിത്തുടങ്ങി.
  വാശിയേറിയ പ്രചാരണം നടന്ന 71 , 72 ബൂത്തുകളിൽ ശക്തമായ പ്രചാരണം നടന്നിരുന്നു. പ്രധാനമായും യു ഡി എഫ് , എൽ ഡി എഫ്  മത്സരമാണ് പുല്ലാരയിൽ  നടക്കുന്നത്. ഇരു ബൂത്തുകളിലും യു ഡി എഫിനുള്ള മേൽക്കോയ്മ നിലനിർത്താൻ യു ഡി എഫ് ശ്രമിക്കുമ്പോൾ യു ഡി എഫിന്റെ മേൽക്കോയ്മ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇടതുമുന്നണി പ്രവർത്തകർ നടത്തുന്നത്. രാവിലെ തന്നെ തങ്ങളുടെ ഉറച്ച വോട്ടുകൾ ബൂത്തിലെത്തിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത് ബൂത്ത് 71 ൽ 1300 ലേറെ VOTTARMAARUM 72ൽ 1438  വോട്ടര്മാരുമാണുള്ളത് 

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...