Friday, 31 March 2017

തിരഞ്ഞെടുപ്പ് പ്രചാരണം

 പുല്ലാര .ആസന്നമായ മലപ്പുറം  ഉപ തിരഞ്ഞെടുപ്പിലേക്ക്  മത്സരിക്കുന്ന ഇടതുപക്ഷ  സ്ഥാനാർഥി  എം.ബി.ഫൈസലിന് വോട്ടഭ്യർഥിച്ച് കൊണ്ട് പുല്ലാര സി.പി.എം.ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി. അലി.കെ.സി,മജീദ്,പ്രകാശ്,നജീബ്,ജലീൽ,സകരിയ്യ, എന്നീ പ്രമുഖ സഗാക്കൾ പങ്കെടുത്തു. നാളെ പുല്ലാരയിൽ  സ്ഥാനാർഥി എം.ബി.ഫൈസൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുമെന്ന് പാർട്ടി നേതൃത്വം അറീച്ചു.





Wednesday, 29 March 2017

തിരഞ്ഞെടുപ്പ് പ്രചാരണം

പുല്ലാര.ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് കൊണ്ട് പുല്ലാരയിലെ കോൺഗ്രസ്സ് മുസ്ലിം ലീഗ് നേതാക്കൾ ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങി.ഡി.സി.സി.മണ്ഡലം സെക്രട്ടറി സക്കീർ പുല്ലാര, ലീഗ് വാർഡ് പ്രസിഡണ്ട് അബ്ബാസാക്ക ,മുസ്ലിം ലീഗ് ട്രഷറർ  മൂസക്കുട്ടി , യു.ഡി.എഫ്  വാർഡ് കൺവീനർ ബാവ ,പൂക്കോട്ടൂർ മണ്ഡലം യു.ഡി.എഫ്. ചെയർമാൻ യാസർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്  നൗഷാദ് .ടി, യൂത്ത് ലീഗ് പ്രവർത്തകൻ സൽമാൻ .എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി





Tuesday, 28 March 2017

മാർബിൾ ലോഡ് എത്തി

പുല്ലാര.പുല്ലാര മഹല്ലുകാരുടെ സ്വപ്ന പദ്ധതിയായ പുല്ലാര ശുഹദാ ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനായി രാജസ്ഥാനിൽനിന്നും ഓർഡർ ചെയ്ത മാർബിളുകളിൽ  ഒരു ലോഡ് ഇന്ന് എത്തുകയുണ്ടായി.ഉസ്താദ് അയ്യൂബ് സഖാഫി ഉസ്താദിന്റെയും മറ്റ്‌ ഭാരവാഹികളുടെയും നേതൃത്വത്തിൽ  മാർബിളുകൾ ഓഡിറ്റോറിയത്തിലേക്ക് ഇറക്കി വെച്ചു.രാജസ്ഥാനിൽ നിന്നും ഗുജറാത്ത് പോർട്ട് വഴി കപ്പലിൽ വല്ലാർപാടം കണ്ടൈനർ ടെർമിനലിൽ എത്തിച്ച  രണ്ട് മാർബിൾ കണ്ടൈനറുകളിൽ ഒരെണ്ണമാണ് ഇന്ന് എത്തിയത് അടുത്ത കണ്ടൈനറുമായി ലോറി ഉടെനെ എത്തുമെന്ന് ഉസ്താദ് അറീക്കുകയുണ്ടായി.




Monday, 27 March 2017

തിരഞ്ഞെടുപ്പ് പ്രചാരണം

പുല്ലാര.ആസന്നമായ മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന  UDF സ്ഥാനാർഥി പി.കെ.കുഞ്ഞാലികുട്ടി തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് പുല്ലാരയിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.സ്ഥലം MLA ഉബൈദുള്ള,ടി.വി.ഇബ്രാഹിം MLA,മുൻ MLA അബ്ദുള്ളക്കുട്ടി ,മമ്മുണ്ണിഹാജി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ എന്ന കുഞ്ഞിപ്പു,സക്കീർ പുല്ലാര,യുഡിഫ് വാർഡ് കൺവീനർ ബാവ പുല്ലാര ,പി.എ.സലാം,ശശി പുല്ലാര,പൂക്കോട്ടൂർ മണ്ഡലം ചെയർമാൻ യാസർ പുല്ലാര എന്നീ പ്രമുഖ നേതാക്കൾ പങ്കെടുത്തു











Saturday, 25 March 2017

ആരോഗ്യ ഇൻഷൂർ കാർഡ് പുതുക്കുന്നു

പുല്ലാര . പൂക്കോട്ടൂർ പഞ്ചായത്ത് നാലാം വാർഡിലുള്ളവരുടെ നിലവിലെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അംഗങ്ങളുടെ ഇൻഷുർ കാർഡ് 27/3/2017 തിങ്കളാഴ്ച രാവിലെ 9.30 മുതൽ പുല്ലാര സഹകരണ ബേങ്കിൽ  വെച്ച് പുതുക്കി നൽകുന്നു.
 ഉപഭോക്താക്കൾ  റേഷൻ കാർഡും ഇൻഷൂർ കാർഡുമായി ബേങ്കിൽ എത്തിച്ചേരണമെന്ന്   പൂക്കോട്ടൂർ പഞ്ചായത്ത്  വൈസ് പ്രസിഡൻറ്  മൻസൂർ എന്ന കുഞ്ഞിപ്പു അറീക്കുകയുണ്ടായി.
   

Wednesday, 22 March 2017

വേനൽ മഴ

പുല്ലാര: വേനലിന് ചെറിയ ആശ്വാസമായി പുല്ലാരയിലും പരിസര പ്രദേശങ്ങളിലും ഇന്ന് കനത്ത  മഴ ലഭിച്ചു. ഒരു മണിക്കൂറോളം മഴ നീണ്ട് നിന്നു. മില്ലുംപടിയിൽ മെയിൻ  റോഡിൽ വെള്ളം കെട്ടി നിന്ന് നേരിയ തോതിൽ  ഗതാഗതം തടസ്സപ്പെട്ടു.മീന മാസത്തിൽ ആദ്യമായി കിട്ടിയ മഴ വെള്ള ക്ഷാമം അനുഭവിക്കുന്നവർക്കും കൃഷിക്കാർക്കും നേരിയ ആശ്വാസമായി.
മൂടിക്കെട്ടിയ അന്തരീക്ഷമായത് കൊണ്ട് മഴക്ക് ഇനിയും സാധ്യതയുണ്ടെന്ന് പുല്ലാരയിലെ കർഷകനും കോൺഗ്രസ്സ് നേതാവുമായ യാസർ  അപിപ്രയപ്പെട്ടു .

   

Saturday, 18 March 2017

മെഡിക്കൽ ക്യാമ്പും സൗജന്ന്യ മരുന്ന് വിതരണവും നടത്തി

പുല്ലാര .ടൗൺ യൂത്ത് ലീഗ് കമ്മറ്റിയും, എം ഇ എസ് മെഡിക്കൽ കോളേജും, സ്പർശം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.വി കെ സിദ്ദീഖ് സ്വാഗതം പറഞ്ഞ ചsങ്ങിൽ എം.ഇ.എസ് താലൂക് പ്രസിഡന്റ് കാദർ കൊടുവണ്ടി ആധ്യക്ഷ്യം വഹിച്ചു. പി ഉബൈദുള്ള എം എൽ എ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു. മരുന്ന് വിതരണോൽഘാsനം പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡറ്റ് കെ മൻസൂർ നിർവഹിച്ചു. ക്യാമ്പിൽ അറുനൂറോളം രോഗികൾക്ക്‌ മരുന്ന് വിതരണവും ചികിൽസാ നിർദേഷവും നൽകി.എ ശുക്കൂർ, എം അൻവർ ഷാ, സി ടി നൗഷാദ്, കെ പി മൂസക്കുട്ടി, മൻസൂർ പള്ളിമുക്ക്, പി അബ്ദു, കെ അഷ്റഫ്, അബ്ബാസ്, മൂസക്കുട്ടി, നാസർ മേമാട് തുടങ്ങിയവർ സംസാരിച്ചു. പരിശോധനയിൽ ഡോക്ടർമാർ നിർദേശിച്ചവർക്ക്  ഇന്നലെ രാത്രിയോടെ എത്തിച്ച മരുന്നുകളിൽ നിന്ന് മരുന്ന് വിതരണം നടത്തി. ക്യാമ്പിൽ ലഭ്യമല്ലാത്ത മരുന്നുകൾ പുല്ലാര മെഡിക്കൽസിൽ നിന്ന് ഫ്രീയായി വാങ്ങിക്കാമെന്നു സ്പർശം ചാരിറ്റബിൾ ട്രസ്റ് ഭാരവാഹികൾ അറിയിച്ചു. 

ക്യാമ്പിൽ ഇത്രയും പേരെ പ്രയാസങ്ങളില്ലാതെ പരിശോധന നടത്താൻ സഹായിച്ച   വളണ്ടിയർ മാരുടെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായി. ഇവർക്ക് ക്യാംപിൽ ഭക്ഷണം ഉണ്ടായിരുന്നു. ക്യാമ്പിൽ പല പ്രമുഖരും പരിശോധനക്കെത്തിയിരുന്നു. ഇലക്ഷന് കമ്മീഷൻ ഉദ്യോഗസ്ഥർ ക്യാമ്പ് നിരീക്ഷിക്കാനെത്തിയത് ശ്രദ്ധേയമായി

Friday, 17 March 2017

മെഡിക്കൽ ക്യാമ്പിലേക്ക് മരുന്നുകൾ എത്തി

പുല്ലാര:  എം ഇ എസ് ഏറനാട് താലൂക്ക് കമ്മിറ്റി യും പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജുമായി സഹകരിച്ചു കൊണ്ട് പുല്ലാര സ്പർശം ചാരിറ്റബിൾ ട്രസ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് വിതരണം ചെയ്യാനുള്ള  മരുന്ന് പുല്ലാര ദാത്തുൽ ഇസ്ലാം മദ്രസയിൽ എത്തി.ഫാർമെസിസ്റ്  ശാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ മരുന്നുകൾ ക്രമീകരിച്ചു .  കൂടാതെ ടോക്കൺ വർക്ക് അടക്കമുള്ള പ്രാഥമിക കാര്യങ്ങളും പൂർത്തിയായിട്ടുണ്ട്..  നാളെ കൃത്യം 10 മണിക്ക് പരിശോധന തുടങ്ങുന്നതായിരിക്കും എന്ന്  പുല്ലാര മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ        അറിയിച്ചു.

ധനസഹായം വിതരണം ചെയ്തു

പുല്ലാര.മഹല്ലിലെ റിലീഫ് പ്രവർത്തനങ്ങൾക്ക് വേണ്ടി  വിവിധ ഗൾഫ്‌രാജ്യങ്ങളിലുള്ള  പുല്ലാര മഹല്ലിലെ  പ്രവാസി സുഹൃത്തുക്കളുടെ വാട്സ്ആപ് കൂട്ടായ്മയായ "പുല്ലാര മഹല്ല് പ്രവാസികൾ " രണ്ടാം ഘട്ട റിലീഫ് പ്രവർത്തനം വിതരണം ചെയ്തു. പുല്ലാര മുദരിസ് അയ്യൂബ് സഖാഫി ഉസ്താദിൻറെ കഴിഞ്ഞ വർഷ സൗദി സന്ദർശനത്തിൽ പ്രവാസികളുമായി മഹല്ലിലെ നിർധരരായ കുടുംബങ്ങൾക്ക് വേണ്ടിയുള്ള റിലീഫ് പ്രവർത്തനം  എന്ന ആശയം പങ്ക് വെക്കുകയും തുടർന്ന്  എല്ലാവരെയും ഒരുമിച്ച് ആധുനിക വാട്സ്ആപ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മാസാന്ത വരിസംഖ്യ നിശ്ചയിച്ച് സ്വരൂപിക്കാൻ തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ റമദാനിൽ  ആദ്യ ഘട്ടത്തിൽ അർഹതപ്പെട്ട 5 കുടുംബങ്ങൾക്ക്  ഉസ്താദിന്റെയും കമ്മറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ  സഹായം കൈമാറുകയുണ്ടായി . രണ്ടാം ഘട്ടത്തിൽ  മഹല്ലിലെ  ഓരോ വാർഡുകളിൽ നിന്നും അർഹതപെട്ടവരെ തിരഞ്ഞെടുത്ത് 7 കുടുംബങ്ങൾക്ക് ധനസഹായം നൽകുകയുണ്ടായി . മഹല്ല് മുദരിസ് അയൂബ് സഖാഫി ഉസ്താദും,മഹല്ല്  പ്രസിഡണ്ട് മായിൻ മുസ്ലിയാരും, മഹല്ല് ട്രഷറർ കുഞ്ഞിപ്പ ,മഹല്ല് സെക്രട്ടറി മായിൻകുട്ടി എന്നിവർ പങ്കെടുത്തു.







Thursday, 16 March 2017

ഖുർആൻ പഠനക്ലാസ്

പുല്ലാര.മഹല്ല് കമ്മറ്റി മാസന്തോറും  നടത്തിവരാറുള്ള  ഷാജഹാൻ റഹ്‌മാനിയുടെ
ഖുർആൻ ക്ലാസ് നാളെ (17/ 03/ 2017  വെള്ളി)ഉച്ചക്ക് 2 മണിക്ക് പുല്ലാര ശുഹദാ ഓഡിറ്റോറിയത്തിൽ വെച്ഛ് നടത്തപ്പടുന്നു.സ്ത്രീകൾക്ക് പ്രതേക സൗകര്യം സംഘാടകർ ഒരുക്കുന്നതാണ്.

Tuesday, 14 March 2017

പോസ്റ്ററുകൾ നശിപ്പിച്ചു

പുല്ലാര.ആം ആദ്മി പാർട്ടി പുല്ലാരയിലും പരിസര പ്രദേശങ്ങളിലും പതിച്ചിരുന്നു പാർട്ടിയുടെ പോസ്റ്ററുകൾ  സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയുണ്ടായി. പോസ്റ്ററുകൾക്കെതിരെയുണ്ടായ ആക്രമണത്തെ ആം ആദ്മി പ്രവർത്തകർ ആകാംഷയോടുകൂടിയാണ് കാണുന്നത്.  "ഇതുചെയ്തത് ആരെന്ന് ഞങ്ങൾ അന്വേഷിക്കുന്നില്ല ഞങ്ങൾക്ക് ഒന്നേ പറയാനൊള്ളൂ ! വിരിയുന്ന  പൂക്കളെ നിങ്ങൾക്ക്  ഇറുത്തു മാറ്റാം ,പക്ഷെ വസന്തത്തിന്റെ വരവിനെ ആർക്കും തടയാനാവില്ല" എന്ന് ആം ആദ്മി  മണ്ഡലം കമ്മറ്റിയങ്കവും  പുല്ലാര ആംആദ്മി പാർട്ടി പ്രവർത്തകനുമായ  അബു കുരിക്കൾ പ്രസ്താവിക്കുകയുണ്ടായി







അത്താണി പൊളിച്ചു മാറ്റി

   
പുല്ലാര.മേൽമുറി അങ്ങാടിയിലുണ്ടായിരുന്ന ഏകദേശം 50 വർഷതേത ക്കാൾ  പഴക്കമുണ്ടായിരുന്ന ഒരേയൊരു  അത്താണിയാണ് റോഡ് വികസനത്തിനായി ഇന്ന് പൊളിച്ചു മാറ്റിയത്. പഴയ കാല ചുമട്ടു തൊഴിലാളിയായിരുന്ന ഡ്രൈവർ അലവി കാക്കയായിരുന്നു ഈ  ശില്പി. തടപ്പറമ്പ് ,കല്ലച്ചാൽ ,പൈക്കാട് ,മേമാട്  എന്നിവടങ്ങളിൽ നിന്ന് പച്ചക്കറികളും കിഴങ്ങുകളും മറ്റും അങ്ങാടിയിലേക്ക് കൊണ്ടുപോകുന്ന ചുമട്ടുകാർ ഭാരം ഇറക്കിവെച്  വിശ്രമിച്ചിരുന്നത് ഇവിടെയായിരുന്നു.റോഡിന്റെയും വാഹനങ്ങളുടെയും വരവോടെ അത്താണി കായിക,മത, ദേശ,അന്തർദേശീയ വിഷയങ്ങൾക്കുള്ള ചർച്ചാ വേദിയായി  അവിടെ നിലനില്കുന്നുണ്ടായിരുന്നു.
പുല്ലാര അങ്ങാടിയിലുണ്ടായിരുന്ന അത്താണിയും ഇത് പോലെ പൊളിച്ചു മാറ്റിയിരുന്നു










പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...