പുല്ലാര. പൂര്‍വികമായി മഖ്ദൂമികള്‍ കേരളത്തില്‍ സ്ഥാപിച്ചിരുന്ന പള്ളി ദര്സുകള്‍ ശോഷിച്ചു വരുന്ന സാഹചര്യത്തില്‍ ദര്‍സുകളെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച് നടപ്പിലാക്കിയ സ്വദേശി ദര്‍സ്സില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം പുല്ലാര മസ്ജിദു ശ്ശുഹദാ ദര്‍സ്സിന് ലഭിച്ചു.
ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം നേത്രത്വം നല്‍കുന്ന 60 വിദേശി വിദ്യാര്‍ഥികളുള്ള ദര്‍സ്സിന് പുറമേ മൂന്ന്‍ ബാച്ചുകളിലായി 47 സ്വദേശി വിദ്യാര്‍ത്ഥികളുള്ള ദര്‍സ്സിനാണ് ബഹുമതി ലഭിച്ചത്. കഴിഞ്ഞ അധ്യായന വര്‍ഷം നടന്ന പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിച്ചതിന് പുറമേ വിദ്യാര്‍ത്തികളുടെ അച്ചടക്കം വേഷ വിധാനം എന്നിവയില്‍ വളരെ മുന്പന്തിയിലെത്തിയത് കൊണ്ടാണ് ബഹുമതിക്കര്‍ഹമായാത്.
തൃശ്ശൂര്‍ ദേശമംഗലത്ത് നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കോണ്ഫ്രാന്‍സില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദര്‍സ്സിനെ ബഹുമതിയിലേക്കുയര്‍ത്തിയ
ദര്‍സ്സ് മുദരിസ്സ് ഉസതാദ് അയ്യൂബ് സഖാഫി പള്ളിപ്പുറ ത്തിനെ
പുല്ലാര SKSSF സങ്കടിപ്പിച്ച റമളാന്‍ പ്രഭാഷണ വേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി ആദരിച്ചു.
15 വയസ്സ് പൂര്‍ത്തിയായ സ്വദേശികളായ ആണ്‍ കുട്ടികള്‍ക്ക് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വദേശി ദര്‍സ്. മൂന്ന്‍ വര്‍ഷ ക്കാലയലവില്‍ പ്രതേക സിലബസില്‍ നടത്തി വരുന്ന പാട്യ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതബോധം വളര്‍ത്തുക. ഇസ്‌ലാമിക വ്യക്തിത്വങ്ങളും, ശീലങ്ങളും പരിശീലിക്കുക. നിസ്‌കാരം, ദുആ, മൗലൂദ് തുടങ്ങിയവക്ക് നേതൃത്വം നല്‍കാനുള്ള ശേഷിയുണ്ടാക്കുക. പാരായണ നിയമങ്ങള്‍ അനുസരിച്ച് കൊണ്ട് ഖുര്‍ആന്‍ ഓതാന്‍ പരിശീലിപ്പിക്കുക. നിത്യജീവിതവുമായി ബന്ധപ്പെട്ട ഫിഖ്ഹ് മസ്അലകള്‍, ഹദീസ്, സ്വഭാവ സംസ്‌കരണം ,വിശ്വാസ പരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള അടിസ്ഥാനപരമായ വിവരങ്ങള്‍ പഠിപ്പിക്കുക. ദഅവീ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക. മത, സാമൂഹിക രംഗത്ത് നേതൃത്വം നല്‍കാന്‍ പ്രാപ്തരാക്കുക. എന്നിവയാണ് ഉള്‍പ്പെടുത്തീട്ടുള്ളത്.
No comments:
Post a Comment