Tuesday, 30 May 2017

കുടിവെള്ള വിതരണവും, ബോധവല്ക്കരണ ക്യാമ്പയിനും അവസാനിച്ചു

പുല്ലാര.വരാനിരിക്കുന്ന മഴ ക്കാലത്തെ എങ്ങനെ വരവേൽക്കാമെന്നതിനെക്കുറിച്ചും വരും കാലത്തെ ജല ക്ഷാമം നിയന്ത്രിക്കാനുള്ള മാർഗമെന്നോണം വളരെ ലളിതവും ചിലവു കുറഞ്ഞതുമായ രീതിയിൽ മഴക്കുഴികൾ നിർമിച്ച് മഴവെള്ളം സംഭരിക്കുന്നതിനെക്കുറിച്ചും പ്രദേശത്തെ ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ ആംആത്മി പുല്ലാര യൂണിറ്റ് 10 ദിവസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന് തുടക്കമിട്ട കാമ്പയിനും, കുടിവെള്ള ക്ഷാമം രൂക്ഷ മേഖലകളിൽ കുടിവെള്ളം വിതരണം ചെയ്യലും അവസാനിച്ചു. അബു കുരിക്കൾ, ചെമ്പ്രമ്മൽ സൻഫീർ, കൈതക്കോടൻ ഹൈദർ, മോയിക്കൽ മൊയ്തു എന്നിവർ നേതൃത്വം നൽകി. കിണർ റീചാർജ് ചെയ്യുന്നതിനായി വളരെ ചിലവു കുറഞ്ഞ രീതിയുലുള്ള മാതൃകയുമായി ആം ആദ്മി പ്രവർത്തകർ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണം നടത്തി.ഈ കിണർ റീചാർജിംങ് രീതി പഞ്ചായത്ത്തലത്തിൽ നടപ്പിൽ വരുത്താൻ സാധിച്ചാൽ വരുo കാലങ്ങളിലെ ജലക്ഷാമത്തിന് ഒരറുതിവരുത്താൻ സാധിച്ചേക്കാം എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടതായും ഭാരവാഹികൾ അറീച്ചു. കുടിക്ഷാമമുള്ള സ്ഥലങ്ങളിൽ വികസനത്തിൻടെ പേരും പറഞ്ഞ് ലക്ഷങ്ങൾ മുടക്കി കുഴൽക്കിണറുകൾ സ്ഥാപിക്കാനാണ് നമ്മുടെ ജനപ്രതിനിധികൾക്ക് ആഗ്രഹം എങ്കിലെ അവർക്കുള്ള കമ്മീഷൻ കിട്ടുകയുള്ളൂ.. ഇത്തരത്തിൽ നിർമിക്കുന്ന കുഴൽ കിണറുകളിൽ മുന്നോ നാലോ മാസമേ വെള്ളം ലഭിക്കാറുള്ളൂ... അതിനു ശേഷം ആ കിണറും സ്ഥലവും ഒന്നിനും പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. നമ്മുടെ പുല്ലാരയിൽ തന്നെ 4,5 വാർഡുകളിൽ തന്നെ 25 ഓളം കുഴൽ കിണറുകൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അവസ്ഥയിലാണ് എന്ന് അബു കുരിക്കൾ പറഞ്ഞു.
മഴവെള്ള സംഭരണികൾ പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്താൻ ഞങ്ങളെക്കൊണ്ടാവും വിധം പരിശ്രമിക്കാം എന്ന് ജനങ്ങൾക്ക് വാക്ക് നൽകിയതായും ഭാരവാഹികൾ അറീച്ചു.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...