പുല്ലാര. പുല്ലാര സി.പി.ഐ.എം നു കീഴിൽ പ്രവർത്തിക്കുന്ന കനിവ് കാരുണ്യ ട്രസ്റ്റിനു കീഴിലുള്ള കുടിവെള്ളവിതരണം ഒരു വാഹനം കൂടി വർധിപ്പിച്ച് വിപുലീകരിച്ചു. ഇപ്പോൾ പുല്ലാര പരിധിയിലുൾപ്പെടുന്ന നാല്, അഞ്ച് വാർഡുകളിലെ മുഴുവൻ പ്രദേശങ്ങളിലും ഓരോ ദിവസവും കുടിവെള്ളം വിതരണം ചെയ്യാവുന്ന സാഹചര്യമുണ്ട്. കുടിവെള്ള ക്ഷാമമനുഭവിക്കുന്ന മേഖലകളിൽ 6 ദിവസത്തോളമായി പ്രവർത്തിച്ചുകൊണ്ടിരുന്ന വെള്ള വിതരണമാണ് ഒരു വാഹനവും കൂടി വർധിപ്പിച്ചത്.
പ്രദേശത്തെ കുടിവെള്ള ക്ഷാമമനുഭവിക്കുന്നവർ പ്രവർത്തകരുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ കനിവിൻറെ ഭാരവാഹികൾ അറീച്ചിട്ടുണ്ട്.
പ്രദേശത്തെ കുടിവെള്ള ക്ഷാമമനുഭവിക്കുന്നവർ പ്രവർത്തകരുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ കനിവിൻറെ ഭാരവാഹികൾ അറീച്ചിട്ടുണ്ട്.
No comments:
Post a Comment