Wednesday, 3 May 2017

കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവും പൊതുയോഗവും

പുല്ലാര. മലപ്പുറം പാർലമെൻറ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടിക്ക്  പുല്ലാരയിലെ യു.ഡി.എഫ് കമ്മറ്റി നാളെ  (4/5/2017 ) നടത്തുന്ന പൊതു യോഗത്തിൽ വെച്ച് സ്വീകരണം നൽകുന്നു. വോട്ടർമാർക്ക് നന്ദി രേഖപെടുത്തികൊണ്ട് പൂക്കോട്ടൂർ പഞ്ചായത്തിൽ നടത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ നാളെ വൈകീട്ട്  7 മണിക്ക് പിലാക്കലിൽ നിന്നുമാരംഭിച്ച് പഞ്ചായത്തിലെ വിവിധ മേഖലകളിലെ സ്വീകരണങ്ങൾക്ക് ശേഷം പുല്ലാരയിൽ വെച്ച് സമാപിക്കുന്നതാണ്. സമാപന സമ്മേളനത്തിൽ എം.പി.അബ്ദുസ്സമദ് സമദാനി, വി.വി.പ്രകാശ് (Dcc പ്രസിഡണ്ട്),  KNA ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി,ഇഫ്തികാറുദ്ധീൻ (യൂത്ത് കോൺഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി ) , റിയാസ് മുക്കോളി (മലപ്പുറം പാർലമെൻറ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്) , സക്കീർ പുല്ലാര ( Dcc സെക്രട്ടറി ) ,മൻസൂർ പുല്ലാര  (പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) അഡ്വക്കേറ്റ് .ഷാഹുൽ ഹമീദ്, മുജീബ് കാടേരി, NA കരീം, യാസർ പുല്ലാര,ജലീൽ  തുടങ്ങിയ പ്രമുഖ UDF  നേതാക്കൾ പങ്കെടുക്കും.
 പ്രോഗ്രാം  ലോകത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് തൽസമയം കാണാൻ  സംഘാടകർ  സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്   ..
അതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് സന്ദർശിക്കുക
pullara live




3 comments:

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...