Friday, 5 May 2017

കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നൽകി

 പുല്ലാര.മലപ്പുറം ഉപ തിരഞ്ഞെടുപ്പിൽ പാർലമെൻറ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.കുഞ്ഞാലിക്കുട്ടിക്ക്   പുല്ലാരയിൽ സ്വീകരണം നൽകി. പഞ്ചായത്ത് തലത്തിൽ നടത്തിയ റോഡ്ഷോയുടെ സമാപന സമ്മേളനത്തിൽ പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മൻസൂർ എന്ന കുഞ്ഞിപ്പു സ്വാഗതം പറഞ്ഞു.  ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്‍റിംഗ് ചെയര്‍മാനായ   കെ.ശശീന്ദ്രൻ  അദ്യക്ഷനായ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്രി  അഡ്വക്കെറ്റ് കെ.എന്‍.എ.കാദര്‍ ഉത്ഘാടനം ചെയ്തു.ജില്ലാ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ v.v.പ്രകാശ്‌ മുഖ്യ പ്രഭാഷണം നടത്തി. dcc മലപ്പുറം ജില്ലാ സെക്കട്ട്രി സക്കീർ പുല്ലാര. മലപ്പുറം പാർലമെൻറ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളി. ഷാഹുല്‍ ഹമീദ്, മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിഡന്റ്‌ ബാവ , അബ്ദു  എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.






No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...