Friday, 5 May 2017

വി.കെ അബ്ദുള്ളക്ക് ജന്മ നാടിന്‍റെ സ്നേഹോപഹാരം

പുല്ലാര. കേരളത്തിലെ വടംവലി മത്സരങ്ങളിലെ സൂപ്പര്‍ ടീമായ ആഹാഎടപ്പാളിലെ   മികച്ച ടീമംഗമായ പുല്ലാരയിലെ V.K അബ്ദുള്ള എന്ന ബനാത്തിന്  പുല്ലാര KMCC യുടെ വക  സ്നേഹോപഹാരം P.K കുഞ്ഞാലികുട്ടി നല്‍കുകയുണ്ടായി .പാര്‍ലമെന്റ് മെമ്പര്‍ .കുഞ്ഞാലികുട്ടിക്ക് നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു ഉപഹാരവും ട്രോഫിയും നല്‍കിയത്.

വടം വലിയില്‍ കേരളത്തിന്റെ സൂപ്പര്‍ ടീമാണ് ആഹാ എടപ്പാള്‍. പപ്പന്‍ എന്ന സെയ്ഫു, അബ്ദുള്ള എന്ന ബനാത്ത്, നൗഷാദ്, മുഹമ്മദ്, പ്രജിത്ത്, സണ്ണി, ഷംസീര്‍, എന്നിവരാണ് ടീമംഗങ്ങള്‍. സാദത്ത് ,ഫഹറുദ്ധീന്‍ എന്നിവരാണ് ടീമിന്റെ പരിശീലകന്മാര്‍. കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നും വടം വലി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമാണ് ആഹാ എടപ്പാള്‍.എടപ്പാള്‍ പെരുമ്പറബ്ബ്  കേന്ദ്രമായാണ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ .




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...