Wednesday, 12 April 2017

പി എസ് എം പോളിംഗ് ബൂത്തിൽ നേരിയ തോതിൽ സംഘർഷാവസ്ഥ



പുല്ലാര: പുല്ലാര പി എസ് എം  സ്കൂളിലെ പോളിംഗ് ബൂത്തിൽ നേരിയ തോതിൽ സംഘർഷാവസ്ഥ.
പോളിംഗ് ബൂത്തിന് സമീപത്തു വാഹനം നിർത്തലിനെ അനുബന്ധിച്ചുള്ള തർക്കമാണ് ഏതാനും മിനിറ്റുകൾ നീണ്ടു നിന്നത് .
പെട്ടന്ന് തന്നെ പോലീസ് വാഹനം സ്ഥലത്തെത്തിയതിനാൽ പ്രശ്നം വേഗത്തിൽ ശാന്തമായി.

പോളിംഗ് ബൂത്തിന് സമീപത്തു നിന്നും മൂന്ന് തവണ തന്നോട് വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ടെന്നും  തങ്ങൾക്ക് മാത്രമാണോ ഈ നിയമം ബാധകം എന്നും ചോദിച്ചു കൊണ്ട് എൽ ഡി എഫ് പ്രവർത്തകൻ പോലീസിനോടും മറ്റു പാർട്ടിക്കാരോടും തട്ടിക്കയറുകയായിരുന്നു.  ഒരുപാട് കാലമായി ഇവിടെ തെരഞ്ഞെടുപ്പുനടക്കുന്നുണ്ടെന്നും പരസ്പരം സഹകരിച്ചു കൊണ്ട് തന്നെയാണ് ഇത് വരെ പോയതെന്നും ഇനിയും അങ്ങനെ പോവുന്നതാണ് നല്ലതെന്നും യൂത്ത് ലീഗ് നേതാവും പറഞ്ഞു. കാര്യങ്ങൾ കൂടുതൽ വഷളാകാതെ പെട്ടന്ന് തന്നെ  ശാന്തമായി. പോളിംഗ് ഇപ്പോൾ സാധാരണ രീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...