- എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന് 344307, ശ്രീപ്രകാശിന് 65675
- നോട്ട നാലാമത്, 4098 വോട്ട്
- പുല്ലാര ബൂത്ത് എഴുപഴ്ത്തിയൊന്നിൽ 156 വോട്ടിന്ന് യു ഡി എഫ് ലീഡ്
- പുല്ലാര ബൂത്ത് എഴുപത്തിരണ്ടിൽ 396 വോട്ടിന്ന് യു ഡി എഫ് ലീഡ്
പുല്ലാര;മലപ്പറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടുകൂടിയാണ് കുഞ്ഞാലിക്കുട്ടി വിജയത്തേരിലേറിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിനെ 171023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് 515330 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന് 344307 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന് 65662 വോട്ടുകളുമാണ് ലഭിച്ചത്. 71.33 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 2014നെ അപേക്ഷിച്ച് 0.12 ശതമാനം വോട്ട് വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.
ഇ. അഹമ്മദിന്റെ റെക്കോര്‍ഡ് തകര്‍ത്തു മുന്നേറുമോ എന്നായിരുന്നു രാഷ്ട്രീയ കേരളം ഉറ്റു നോക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ പങ്ക് ചേർന്ന് പുല്ലാരയിലും യു ഡി എഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി. ബൂത്ത് 71 ൽ 156 വോട്ടിന്റെ ഭൂരിപക്ഷവും 72 ൽ 396 വോട്ടിന്റെ ഭൂരിപക്ഷവുമാണ് ഉള്ളത്
No comments:
Post a Comment