Tuesday, 11 April 2017

കൊട്ടി കലാശം തീർത്ത് പുല്ലാര

  പുല്ലാര; തിരഞ്ഞെടുപ്പ് പൊതു പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ വൻ ആഘോഷങ്ങളും വാദ്യ മേളങ്ങളുമൊക്കെയായി പുല്ലാരയിൽ കൊട്ടിക്കലാശമവസാനിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച പുല്ലാരയിൽ പൊതു പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ വൈകീട്ട് അഞ്ചോടെ ഇരു പാർട്ടികളും പുല്ലാരയിൽ അണിചേർന്നു.

  യു ഡി എഫ് പ്രവത്തകർ പുല്ലാരയിൽ മൂന്ന് മണിയോടെ തന്നെ എത്തിത്തുടങ്ങിയിരുന്നു. ഏകദേശം അഞ്ച് മണിയോടെ ഇടതുപക്ഷ പ്രവർത്തകരും പുല്ലാരയിലെത്തിയതോടെ കൊട്ടിക്കലാശം  അതിന്റെ മൂർദ്ധന്യതയിലെത്തി. അതിനിടെ ഇരു വിഭാഗവും തമ്മിൽ ചെറിയ ശങ്കർശവുമുണ്ടായി.
  ഇരു വിഭാഗത്തിന്റെയും ശക്തി തെളിയിക്കുന്ന തരത്തിലായിരുന്നുകൊട്ടിക്കലാശം. പുല്ലാരങ്ങാടിയിൽ നിറഞ്ഞ ഇരുവിഭാഗത്തിന്റെയും പ്രകടനം നടുറോഡിലായതോടെ വാഹന ഗതാഗതവും ചെറിയ തോതിൽ തടസ്സപ്പെട്ടു.തീർത്തും മലപ്പുറത്തിന്റെ ആവേശവും ആകാംഷയും തെളിയിക്കുന്ന തരത്തിലായിരുന്നു പുല്ലാരയിലും നടന്നത്. ഇനി ഇന്ന് നിശബ്ദ വോട്ട് പിടിത്തത്തിനിറങ്ങുകയാണ് ഇരു മുന്നണിക്കാരും. കഴിഞ്ഞ നിയമസഭാ ഇലക്ഷനെക്കാളും കൂടുതൽ ബൂത്ത് തലത്തിൽ വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും.







No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...