കുഞ്ഞാലിക്കുട്ടിക്ക് വ്യക്തമായ മുന്‍തൂക്കത്തോടെ തുടങ്ങിയ മലപ്പുറം ലോക്‌സഭ മണ്ഡലം വോട്ടെണ്ണലില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 37319 കടന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യഫലം 8.10നാണ് പുറത്തുവന്നത്.
ഒരുമണിക്കൂറിനകമാണ് ഇത്രയും ലീഡ്് ലഭിച്ചത്. മലപ്പുറം, വേങ്ങര, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി, വള്ളിക്കുന്ന്, മങ്കട മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭ മണ്ഡലം. ഇതില്‍ ഇടത് സ്വാധീന മേഖലകളില്‍ ആദ്യം വോട്ടെണ്ണിയതിനാല്‍ കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് ഇടത് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ മുന്നിട്ടിരുന്നു. ബാക്കിയുള്ള അഞ്ചു മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി മുന്നിന്നു നില്‍ക്കുകകയാണ്. വോട്ടെണ്ണല്‍ തുടങ്ങി മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടതോടെ ഇടതു മുന്നേറ്റം കൊണ്ടോട്ടി മണ്ഡലത്തില്‍ മാത്രമായി ചുരുങ്ങി.
എല്‍.ഡി.എഫ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നിന്നപ്പോള്‍ യു.ഡി.എഫ് ഭരണമുള്ള ഒരിടത്തും മുന്നിട്ടു നില്‍ക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന് ആയിയിട്ടില്ല. എല്‍.ഡി.എഫ് ഭരിക്കുന്ന മേലാറ്റൂര്‍ ,തൃക്കലങ്ങോട്, കൂട്ടിലങ്ങാടി, വാഴയൂര്‍, ചേലേമ്പ്ര പഞ്ചായത്തുകളില്‍ യു.ഡി.എഫാണ് മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ 12 നാണ് മലപ്പുറം ലോ്കസഭ ഉപതെരഞ്ഞെടുപ്പ് നടന്നത്. 1312693 വോട്ടര്‍മാരുള്ള മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ 936315 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 1,175 ബൂത്തുകളിലായി 71.33 ശതമാനമായിരുന്നു പോളിങ്.മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ഏഴ് ഹാളുകളില്‍ നിയമസഭ മണ്ഡലം തിരിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നടക്കുന്നത്
ഒര് ലക്ഷത്തിൽ ഭൂരിപക്ഷം കുറഞ്ഞാൽ പുല്ലാരയിൽ ആഹ്ലാദ പ്രകടന നടത്തുമെന്ന ഇടതുപക്ഷ പ്രവർത്തകർ പറഞ്ഞിരുന്നു
No comments:
Post a Comment