കൂടുതല്‍ പോളിങ് കൊണ്ടോട്ടിയിലും മലപ്പുറത്തും
പുല്ലാരയിൽ ബൂത്ത് 71 ൽ 76.1% നടന്നപ്പോൾ 72ൽ 75.28 % പോളിംഗ്
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 70.41 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ 71.21 ആയിരുന്നു പോളിങ്.
പൂര്‍ണമായും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരിടത്തും അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാവിലെ ഏഴു മുതല്‍ വോട്ടിങ് അവസാനിക്കുന്നതു വരെ വലിയ തിരക്കൊന്നും ഇല്ലാതെയാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ചിന് പോളിങ് അവസാനിക്കുമ്പോഴും ചിലയിടത്തൊഴികെ നീണ്ട ക്യൂവും ഉണ്ടായില്ല. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് ചിലയിടത്ത് വോട്ടിങ് തടസ്സപ്പെട്ടതല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ കൊണ്ടോട്ടി (71.5) യിലും മലപ്പുറത്തുമാണ് (70.6) കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. വേങ്ങരയിലാണ് ഏറ്റവും കുറവ് പോളിങ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ ഇവിടെ 65.3 ശതമാനം പോളിങാണ് നടന്നത്.
പെരിന്തല്‍മണ്ണ- 67.4, വള്ളിക്കുന്ന്- 67.9, മങ്കട- 66.9, മഞ്ചേരി- 69.2 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ്.
No comments:
Post a Comment