Wednesday, 26 April 2017

കുടിവെള്ള വിതരണം

പുല്ലാര. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം നല്കാൻ വേണ്ടി പുല്ലാരയിലെ  യൂത്ത് കോൺഗ്രസ്സിന്റെയും വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു  വിൻറെയും    പ്രവർത്തകർ സംയുക്തമായി സൗജന്യ കുടിവെള്ള വിതരണം നടത്തി . വിതരണോൽഘാടനം  25/04/2017  ചൊവ്വാഴ്ച  ഡി.സി.സി. മണ്ഡലം സെക്രട്ടറി  സക്കീർ പുല്ലാര നടത്തുകയുണ്ടായി. ബാവ പുല്ലാര,യാസർ പുല്ലാര എന്നിവർ  ഉൽഘാടന പരിപാടിയിൽ ആശംസയർപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് (ഇണ്ണി)പുല്ലാര, ഹസീബ് ,ബാവ,യാസർ ,കെ.എസ്.യു  പ്രവർത്തകരായ അഷ്ഫാഖ്,ഉസ്മാൻ  എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.





No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...