Monday, 17 April 2017

വിജയാഹ്ലാദ പ്രകടനം

പുല്ലാര. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ  വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയാഹ്ലാദ പ്രകടനം പുല്ലാരയിലും അരങ്ങേറി. വൈകീട്ട് 7 അര മണിയോടെ തുടങ്ങിയ ആഹ്ലാദ പ്രകടനത്തിൽ  മുസ്ലിം ലീഗിന്റയും കോൺഗ്രസിന്റെയും പ്രവർത്തകർ പങ്കെടുത്തു. ഡി .ജെ മ്യൂസിക് സിസ്റ്റം,നാസിക് ഡോൾ ,കരിമരുന്ന് പ്രയോഗം   എന്നിവ ഉണ്ടായിരുന്നു. പ്രവർത്തകർ വിജയം ശരിക്കും ആഘോഷിച്ചു.ഡി.സി.സി മണ്ഡലം സെക്രട്ടറി സക്കീർ പുല്ലാര,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ എന്നകുഞ്ഞിപ്പു, അബ്ബാസാക്ക, ശശീന്ദ്രൻ ,ജലീൽ, ബാവ, സംശു ,കരീമാക്ക,   കുഞ്ഞിപ്പു തോപ്പിൽ,യാസർ കെപി  എന്നീ പ്രമുഖർ പ്രകടനത്തിന്റെ മുൻനിരയിൽ അണിനിരന്നു.











No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...