Sunday, 30 April 2017

കുടുംബ സംഗമം

പുല്ലാര: മലപ്പുറം ജില്ലയിലെ അതിപുരാതന കുടുംബങ്ങളിൽ ഒന്നായ  " കൊണ്ടോട്ടിപ്പറമ്പൻ " കുടുംബത്തിന്റെ പ്രഥമ സംഗമം ആസ്ഥാനപ്രദേശമായ പുല്ലാരയിൽ വെച്ചു 30/4/2017 ഞായറാഴ്ച  നടത്തപ്പെടുന്നു.വിവിധ പരിപാടികളോടെ പുല്ലാര ശുഹദാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാതുകളിലുള്ളവർ പങ്കടുക്കുമ്പോൾ ജില്ലക്കകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തുപോലും കണ്ണികളുള്ള കുടുംബത്തിന്റെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ സമ്പാദിക്കുന്നതിന്നു പുല്ലാരയിൽ എത്തിച്ചേരുമെന്നാണ് സംഘടകരുടെ കണക്ക് കൂട്ടൽ . രാവിലെ ഒമ്പത് മണിക്ക്   തുടങ്ങി  വൈകുന്നേരം അഞ്ച് മണിക്കവസാനിക്കുന്ന സംഗമത്തിൽ മുവ്വായിരത്തോളം പ്രതിനിധികൾ പങ്കടുക്കുമെന്ന് കമ്മിറ്റിയുടെ കൺവീനർ കൂടിയായ അബൂബക്കർ ദാരിമി അറിയിച്ചു .

Saturday, 29 April 2017

ധനസഹായം വിതരണം ചെയ്തു

 പുല്ലാര. PlC (പുല്ലാര ഇസ്ലാമിക് സെന്റർ) യുടെ കീഴിൽ പ്രവർത്തിക്കുന്ന സേവനപാലീയേറ്റീവ് കെയറിന്റെ പ്രവർത്തകർ മഹല്ലിലെ പാവപ്പെട്ട രോഗികൾക്കുള്ള ധനസഹായവും രോഗശമനത്തിനായുള്ള പ്രത്യാക പ്രാർത്ഥനയും നടത്തി.പി ഐ സി പ്രിസിന്റ് അബദുൽ മജീദ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം ധനസഹായ വിതരണത്തിനും പ്രത്യേക   പ്രാർത്ഥനക്കുംനേതൃത്വം നൽകി. പി കെ അബദു റഹ്മാൻ (കുഞ്ഞിപ്പ ), വികെ ബീരാൻ കുട്ടി ,കെ സിറാജ് ,ഐ ടി അലവിക്കുട്ടി ,കെ ജലീൽ ,പി മുഹമ്മദലി ,കെ റഷീദ് ,കെ പി ഇബ്രാഹിം കുട്ടി എന്നിവർ പങ്കടുത്തു

Friday, 28 April 2017

പ്രചാരണ ജാഥാ സ്വീകരണവും സമാപന സമ്മേളനവും

പുല്ലാര.എസ്.ഡി.പി.ഐ ദേശീയ തലത്തിൽ നടത്തി വരുന്ന
      "ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക "
എന്ന പ്രചാരണ പരിപാടിയുടെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രചാരണ ജാഥാ സ്വീകരണവും  സമാപനവും  ഇന്ന് വൈകീട്ട് 7  മണിക്ക് പുല്ലാരയിൽ വെച്ച് നടത്തുന്നതാണ്. ഇന്ന് വൈകീട്ട്  4 മണിക്ക് പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന പ്രചാരണ ജാഥക്ക് മുണ്ടിതൊടിക,മാര്യാട്,പള്ളിമുക്ക്,ചെമ്പ്രമ്മൽ,മൂച്ചിക്കൽ എന്നിവടങ്ങളിൽ സ്വീകരണം നൽകുന്നതാണ്. ഏപ്രിൽ 8  മുതൽ തുടക്കം കുറിച്ച പ്രചാരണ ജാഥ വിവിധ മേഖലകളിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

Thursday, 27 April 2017

സൗജന്യ കിണർ നിർമാണം

പുല്ലാര. യൂത്ത് കോൺഗ്രസിൻറെയും കെ.എസ്.യു വിൻറെയും പ്രവർത്തകർ സംയുക്തമായി പുല്ലാരയിലെ  കുടിവള്ളമില്ലാത്ത നിർദ്ധരരായ കുടുംബങ്ങൾക്ക് സൗജന്യമായി കിണർ നിർമിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . പദ്ധതിയിലെ ആദ്യ കിണറിന്റെ നിർമാണ പ്രവർത്തനങ്ങൾ  T.P. മുസ്തഫയുടെ വീട്ടിൽ ആരംഭിച്ചു.
മുപ്പതിനായിരം രൂപയാണ് കിണർ നിർണത്തിന്  ചിലവ് കണക്കാക്കുന്നത്. കോൺഗ്രസിന്റെ  പ്രവർത്തകരായ ബാവ,യാസർ,ഹസീബ്,ഇണ്ണി,ഉസ്മാൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.













Wednesday, 26 April 2017

കുടിവെള്ള വിതരണം

പുല്ലാര. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം നല്കാൻ വേണ്ടി പുല്ലാരയിലെ  യൂത്ത് കോൺഗ്രസ്സിന്റെയും വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു  വിൻറെയും    പ്രവർത്തകർ സംയുക്തമായി സൗജന്യ കുടിവെള്ള വിതരണം നടത്തി . വിതരണോൽഘാടനം  25/04/2017  ചൊവ്വാഴ്ച  ഡി.സി.സി. മണ്ഡലം സെക്രട്ടറി  സക്കീർ പുല്ലാര നടത്തുകയുണ്ടായി. ബാവ പുല്ലാര,യാസർ പുല്ലാര എന്നിവർ  ഉൽഘാടന പരിപാടിയിൽ ആശംസയർപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് (ഇണ്ണി)പുല്ലാര, ഹസീബ് ,ബാവ,യാസർ ,കെ.എസ്.യു  പ്രവർത്തകരായ അഷ്ഫാഖ്,ഉസ്മാൻ  എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.





കുടിവെള്ള വിതരണം

പുല്ലാര.പൂക്കോട്ടൂർ പഞ്ചായത്ത് എസ്.ഡി.പി.ഐ കമ്മറ്റിയും യും പ്രവാസി  സംഘടനയായ ഐ.എസ്.എഫും സംയുക്തമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന സൗജന്യ കുടിവെള്ള വിതരണം പുല്ലാരയിലും നടത്തി.  പുല്ലാരയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന മേഖലകളിലെ വീടുകളിൽ പുല്ലാര ബ്രാഞ്ച് കമ്മറ്റിയിലെ  പ്രവർത്തകർ വെള്ളം എത്തിച്ചു നൽകി. ശാക്കിർ.കെ.പി,അബ്ബാസ്.കെ.കെ.അസ്‌കർ മൂച്ചിക്കൽ ,നുഹ്മാൻ കെ.പി, മുനീർ എന്നീ പ്രവർത്തകരുടെ നേതൃത്വത്തിൽ  ഒരു മാസത്തോളമായി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണം വേനൽ അവസാനം വരെ തുടർന്ന് കൊണ്ടുപോകാൻ തീരുമാനിച്ചതായി പുല്ലാരയിലെ പാർട്ടി നേതൃത്വം അറീച്ചു.






കുടിവെള്ള വിതരണം

പുല്ലാര. സി. പി. ഐ. എം പുല്ലാര ബ്രാഞ്ചിന്റെ കീഴിൽ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച " കനിവ് " ജീവകാരുണ്യ ട്രസ്റ്റിന്റെ കീഴിൽ
പ്രദേശത്തെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് സൗജന്യ കുടിവെള്ള വിതരണം നടത്തി.
കനിവിന്റെ ഭാരവാഹികളായ
പ്രകാശ്‌, മജീദ്‌, കുഞ്ഞാപ്പുട്ടി,അലി,പ്രസിൽ  എന്നവർ നേത്രത്വം നൽകി.







Thursday, 20 April 2017

വാഹനാപകടം

പുല്ലാര. മഞ്ചേരി ഭാഗത്ത്‌ നിന്നും കോഴി കയറ്റി  വരികയായിരുന്നു പിക്ക് അപ്പ് ട്രെക്ക്   പുല്ലാര  വളവിൽ തോട്ടിലേക്ക് മറിയുകയുണ്ടായി.ഇലക്ട്രിക്‌ പോസ്ററിലിടിച്ച ട്രക്ക്‌ ഭാഗികമായി തോട്ടിലേക്ക്‌ പതിച്ചു.





Wednesday, 19 April 2017

തീപിടുത്തം

പുല്ലാര.മേൽമുറിയിൽ   ചേന്തലാട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രവർത്തിക്കുന്ന മുറുക്ക് കമ്പനിയുടെ ഷെഡിൽ രാത്രി 12 മണിയോടെ തീപിടുത്തമുണ്ടായി. ഷെഡ്ഡ് പൂർണമായി  കത്തി നശിച്ചു. മഞ്ചേരിയിൽ നിന്നും വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി, തീ പിടിക്കാനുള്ള കാരണം അനേഷിച്ചു വരികയാണ്. കത്തി നശിച്ച ഷെഡിന്റെ നാശ നഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. തീപിടുത്തം കാരണം ആളപായമോ സാരമായ പരിക്കുകളോ രേഖപ്പടുത്തിയിട്ടില്ല.







Monday, 17 April 2017

വിജയാഹ്ലാദ പ്രകടനം

പുല്ലാര. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ  വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയാഹ്ലാദ പ്രകടനം പുല്ലാരയിലും അരങ്ങേറി. വൈകീട്ട് 7 അര മണിയോടെ തുടങ്ങിയ ആഹ്ലാദ പ്രകടനത്തിൽ  മുസ്ലിം ലീഗിന്റയും കോൺഗ്രസിന്റെയും പ്രവർത്തകർ പങ്കെടുത്തു. ഡി .ജെ മ്യൂസിക് സിസ്റ്റം,നാസിക് ഡോൾ ,കരിമരുന്ന് പ്രയോഗം   എന്നിവ ഉണ്ടായിരുന്നു. പ്രവർത്തകർ വിജയം ശരിക്കും ആഘോഷിച്ചു.ഡി.സി.സി മണ്ഡലം സെക്രട്ടറി സക്കീർ പുല്ലാര,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ എന്നകുഞ്ഞിപ്പു, അബ്ബാസാക്ക, ശശീന്ദ്രൻ ,ജലീൽ, ബാവ, സംശു ,കരീമാക്ക,   കുഞ്ഞിപ്പു തോപ്പിൽ,യാസർ കെപി  എന്നീ പ്രമുഖർ പ്രകടനത്തിന്റെ മുൻനിരയിൽ അണിനിരന്നു.











പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...