പുല്ലാര.ചരിത്ര പ്രസിദ്ധമായ പുല്ലാര ശുഹദാക്കളുടെ ആണ്ട് നേര്‍ച്ച നാളെ 17/06/2017 ശനിഴായ്ച്ച നടക്കും. പള്ളി തകർക്കാൻ വന്ന ശത്രുക്കളുമായി പട പൊരുതി രക്തസാക്ഷികളായ 12 വീര പുരുഷന്മാരുടെ പാവന സ്മരണക്കായി എല്ലാ വർഷവും നടത്തിവരാറുള്ള നേർച്ചയാണ് പുല്ലാര നേർച്ച.
നാളെ അസർ നമസ്കാരത്തിന് ശേഷം അന്നദാനത്തോട് കൂടി തുടങ്ങുന്ന നേര്‍ച്ച രാത്രിയിൽ മൗലീദ് സദസ്സും ദുആ മജ്‌ലിസും നടത്തിക്കൊണ്ട് അവസാനിക്കും. അസര്‍ നമസ്ക്കാര ശേഷം തുടങ്ങുന്ന അന്നദാനം എത്ര ജനത്തിരക്കുള്ളതാണെങ്കിലും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമാകും. രാത്രി പത്ത് മണിമുതല്‍ സമീപ പ്രദേശങ്ങളായ വീംബൂര്‍,മേല്‍മുറി,മൂച്ചിക്കല്‍,മുതിരിപ്പറംബ് എന്നിവിടങ്ങളില്‍ നിന്നും മൌലൂദ് ചൊല്ലി പെട്ടി വരികയും മഖ്ബറയില്‍ വച്ച് പ്രാര്‍ത്ഥന നടത്തുകയും ശേഷം പള്ളിയില്‍ ഒരുമിച്ച് കൂടി മൌലൂദ് ചൊല്ലി ദുആ നടത്തി പിരിയലാണ് പതിവ് . പ്രാര്‍ത്ഥനക്ക് നേത്രത്വം സ്ഥലം മുദരിസ്സ് അയ്യൂബ് സഖാഫി പള്ളിപ്പുറം നല്‍കും.

പുല്ലാര ശുഹദാക്കളുടെ മൗലിദ് കിട്ടുമോ
ReplyDeletePls watsapp to 9446249914