Saturday, 3 June 2017

കുടിവെള്ള വിതരണം അവസാനിച്ചു

പുല്ലാര. ഷിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റെ ഭാഗമായി പുല്ലാര ടൌണ്‍ മുസ്ലിം ലീഗ് കമ്മറ്റിയും  KMCC യും സംയുക്തമായി സങ്കടിപ്പിച്ച സൌജന്യ കുടിവെള്ള വിതരണത്തിന്റെ ഭാഗമായി 04/05/2017  മുതല്‍ 02/06/2017 വരെ  കുടിവെള്ള ക്ഷാമം രൂക്ഷമായ പുല്ലാര യുടെ വിവിദ ഭാഗങ്ങളില്‍  തുടര്‍ന്നു കൊണ്ടിരുന്ന കുടിവെള്ള വിതരണം ഇന്നലെ നിര്‍ത്തി വെക്കുമ്പോള്‍  ഏകദേശം  ഒരു മാസക്കാലം 378000 (മൂന്ന്‍ ലക്ഷത്തി എഴുപത്തി എട്ടായിരം) ലിറ്റര്‍ വെള്ളം  വിതരണം ചെയ്തു. കുടിവെള്ള വിതരണത്തിനായി സംഭാവന ചെയ്ത് സഹായിച്ചവരേയും ,അതിലേക്കാവശ്യമായ വെള്ളം നല്‍കി സഹായിച്ച vk മൊയ്തീന്‍ മേമാട്, vk കുഞ്ഞാപ്പു കൈപ്പനക്കോട്, തറയില്‍ സല്‍മാന്‍ , മോയിക്കല്‍ റിയാസ് വീംബൂര്‍ എന്നിവര്‍ക്കും ഭാരവാഹികള്‍ പ്രത്തേകം നന്ദി അറീച്ചു. 3500 ലിറ്റര്‍ സംഭരണ ശേഷിയുള്ള മിനി ലോറിയില്‍ എല്ലാ ദിവസവും ശരാശരി 4 ട്രിപ്പു കളായിരുന്നു പ്രവര്‍ത്തകര്‍ വിതരണം ചെയ്തിരുന്നത്.




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...