Sunday, 18 June 2017

പുല്ലാര ശുഹദാ നേര്‍ച്ച സമാപിച്ചു

പുല്ലാര. പള്ളി തകർക്കാൻ വന്ന ശത്രുക്കളുമായി പട പൊരുതി  രക്തസാക്ഷികളായ വീര പുരുഷന്മാരുടെ  പാവന സ്മരണക്കായി എല്ലാ വർഷവും നടത്തിവരാറുള്ള പുല്ലാര ശുഹദാക്കളുടെ ആണ്ടു നേര്‍ച്ച സമൂഹ പ്രാര്‍ത്ഥനയോടെ അവസാനിച്ചു. അസര്‍ നമസ്കരാന്തരം തുടങ്ങിയ നേര്‍ച്ചയുടെ അന്നദാനം മഹല്ല് മുദരിസ്സ് അയ്യൂബ് സഖാഫി പള്ളിപ്പുറം നിര്‍വഹിച്ചു. രാത്രി തറാവീനിസ്കാര ശേഷം  പുല്ലാര മഹല്ലില്‍ പെട്ട  മേല്‍മുറി,മൂച്ചിക്കല്‍ സമീപ മഹല്ലുകളായ   വീംബൂര്‍,  മുതിരിപ്പറംബ്  , എന്നിവിടങ്ങളില്‍ നിന്നും മൌലൂദ് ചൊല്ലി പെട്ടി വരികയും മഖ്ബറയില്‍ പ്രത്തേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ശേഷം പുല്ലാര മസ്ജിദില്‍ വെച്ച്  മഹല്ല് മുദരിസ്സ് അയ്യൂബ് സഖാഫി യുടെ നേത്രത്വത്തില്‍   പ്രത്തേകം അനുസ്മരണവും മൌലീദ് പാരായണവും  സമൂഹ പ്രാര്‍ത്ഥനയും നടത്തി. മുതിരിപ്പറംബ് മുദരിസ്സ് അഷ്‌റഫ്‌ ഫൈസി വീംബൂര്‍ മുദരിസ്സ്, പി .കെ മായിന്‍ മുസ്ലിയാര്‍  എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. നേര്‍ച്ച കമ്മറ്റി ക്കാരുടെയും പുല്ലാരയിലെ ദീനീ പ്രവര്‍ത്തകരുടെയും സാനിദ്ധ്യം പ്രശംഷിനീയമായിരുന്നു.











No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...