Monday, 26 June 2017

പുല്ലാരയില്‍ ഈദുല്‍ഫിതര്‍ ആഘോഷിച്ചു

പുല്ലാര. മുപ്പതു ദിവസത്തെ റമദാന്‍ വ്രതം അനുഷ്ടിക്കാന്‍ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തില്‍ പുല്ലാരയിലെ വിശ്വാസികള്‍ ഇന്ന്‍ 26/06/2017 തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിച്ചു.ശനിയാഴ്ച മാസപ്പിറവി കണ്ടതായി
വിശ്വാസയോഗ്യമായ അറിവ്  ലഭിക്കാത്തത് കൊണ്ട് വിവിദ ഖസിമാരും മത നേതാക്കളും അറിയിച്ചതനുസരിച്ചാണ് ഈദുല്‍ ഫിതര്‍ തിങ്കളാഴ്ച ആഘോഷികുന്നത്.ഒമാനൊഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിളുള്ള പ്രവാസികള്‍ ഞായറാഴ്ച പെരുന്നാള്‍ ആഘോഷിച്ചു. ഫിതര്‍ സകാത്ത് വിതരണം പൂര്‍ത്തിയാക്കി പെരുന്നാള്‍ നിസ്കാരത്തിനായി വിശ്വാസികള്‍ പള്ളികളിലേക്ക് പുറപെട്ടു. പുല്ലാര പള്ളിയില്‍  എട്ടര മണിക്ക് പെരുന്നാള്‍ നിസ്കാരം ഉസ്താദ്‌ അ യ്യൂബ്സഖാഫിയുടെ നേത്രത്വത്തില്‍ നടന്നു ശേഷം
 കുതുബയും   ശേഷം റംസാന്‍ ആഘോഷങ്ങളെ കുറിച്ചുള്ള  ഉപദേശങ്ങളും
  മരണ പെട്ട് പോയവര്‍ക്ക് വേണ്ടിയുള്ള ദുആയും നടന്നു. മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ വന്‍ ജനാവലി സന്നിഹിതരായിരുന്നു.രാവിലെ മുതലുള്ള മഴ ആഘോഷങ്ങളെ ചെറുതായി ബാധിക്കുകയുണ്ടായി.
 പ്രവാസികളുടെയും നാട്ടുകാരുടെയും  നേത്രത്വത്തില്‍ പള്ളിയിലെ  പുതുതായി വിരിച്ച  കാര്‍പെറ്റ്, പ്രവേശന കവാടം,നിലത്ത് വിരിച്ച ടൈല്‍സ്,പെയിന്റിംഗ് എന്നിങ്ങനെ  മോടിപിടിപ്പിച്ച പുല്ലാര പള്ളിയിലെ പെരുന്നാള്‍  ആഘോഷം  പുല്ലാരക്കാര്‍ക്ക് തീര്‍ത്തും ഒരു നവ്യാനുഭവമായിരുന്നു.
അതിന് ശേഷം പുല്ലാരക്കാരുടെ സ്വപ്ന പദ്ധധിയായ ശുഹദാ ഓഡിറ്റൊറിയത്തിനുള്ള അവസാന മിനുക്ക്‌ പണിയിലേക്ക് വേണ്ടി 600 കസേരക്കും 60  ഫാനിനും വേണ്ടിയുള്ള പിരിവ് നടത്തി അതില്‍ 450 ല്‍ അധികം കസേരക്കും  45 ല്‍ അധികം  ഫാനിനുമുള്ള കാശ് പിരിഞ്ഞ് കിട്ടി.
പ്രിയ വായനക്കാര്‍ക്ക് ചെറു പെരുന്നാള്‍ ആശംഷകള്‍





                                      


No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...