Tuesday, 31 October 2017

സമര യാത്രക്ക് സ്വീകരണം നല്‍കി

പുല്ലാര.  യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ മേഖലയിലൂടെ ഗൈല്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുന്നതിനെതിരെ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ്  ഇന്ന്‍ നടത്തിയ   സമര യാത്രക്ക് പുല്ലാരയിലെ യൂത്ത് ലീഗ് സ്വീകരണം നല്‍കി. നിര്‍ദിഷ്ട കൂറ്റനാട് മാന്‍ഗ്ലൂര്‍ പൈപ്പ് ലൈന്‍ കടന്ന്‍ പോകുന്ന  ജില്ലയിലെ ഇരിമ്പിളിയത്ത്‌ നിന്ന്‍ എരഞ്ഞിമാവ് വരെയാണ് അന്‍വര്‍ മുള്ളംബാറയുടെ നേത്രത്വത്തില്‍ സമര യാത്ര  ജില്ലാ മുസ്ലിം യൂത്ത് ലീഗ്  സംഘടിപ്പിച്ചത്.  സ്വീകരണ ചടങ്ങില്‍ നൌഫല്‍ പി.ടി സ്വാഗതവും കാരാട്ട് അബ്ദുല്‍ റഹ്മാന്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. ജാഥ ക്യാപ്റ്റന്‍ അന്‍വര്‍ മുള്ളംബാറ,വൈസ് ക്യാപ്റ്റന്‍  അഷ്‌റഫ്‌ എന്നിവര്‍ സംസാരിച്ചു. ഗൈല്‍ പൈപ്പ് ലൈനിന് സമരക്കാര്‍ എതിരെല്ല 
 എന്നാല്‍ അത് ജനവാസ മേഖലയില്‍ കൂടി കൊണ്ട് പോകുന്നതിനെതിരെയാണ്‌
ഞങ്ങള്‍  സമരം ചെയ്യുന്നത് എന്നും. വന മേഖലിയിലൂടെ കൊണ്ട് പോകുന്നതിനെ ഫോറെസ്റ്റ്,വന്യ ജീവി സംരക്ഷണ വകുപ്പ് മൃകങ്ങള്‍ക്ക് അപകടം വരുമെന്ന് പറഞ്ഞ്  എതിര്‍ത്തപ്പോള്‍  കട ലിലൂടെ കൊണ്ട് പോകുന്നതിനെതിരെ ഫിഷറീസ് വകുപ്പ് മീനുകള്‍ക്ക് അപകടം വരുമെന്ന് പറഞ്ഞ്  എതിര്‍ത്തു. അത്തരം അപകടകരമായ പദ്ധധിയാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ കൊണ്ട് പോകുന്നതെന്നും അത് കൊണ്ട് എല്ലാവരും ഗൈല്‍ വിരുദ്ധ സമരത്തില്‍ അണി ചേരണ മേന്ന്‍  ജാഥ ക്യാപ്റ്റന്‍ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സെക്രട്രി അഷ്‌റഫ്‌ നന്ദി പറഞ്ഞു.







No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...