Friday, 20 October 2017

നവ്യാനുഭവമായി ദീപാവലി ആഘോഷം

പുല്ലാര. മേല്‍മുറിയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ദീപാവലി ആഘോഷം നാട്ടുകാര്‍ക്ക് നവ്യാനുഭവമായി. വിവിദ ജോലികള്‍ക്കായി പുല്ലാര മേല്‍മുറിയില്‍ താമസിക്കുന്ന 20 ഓളം വരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളികളാണ് റൂമും പരിസരവും മെഴുകുതിരി തെളിയിച്ച് അലങ്കരിച്ചും , പടക്കം പൊട്ടിച്ചും ,പൂത്തിരി കത്തിച്ചും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷിച്ചത്.
നാട്ടുകാരുടെ വക തൊഴിലാളികള്‍ക്ക് കിട്ടിയ ആശംഷകള്‍ അവരുടെ ആഖോഷങ്ങള്‍ക്ക്   കൊഴുപ്പേകി.
തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപങ്ങളുടെ ഉൽസവമായ ദീപാവലി ആഘോഷിച്ചുവരുന്നത്. പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് വിശ്വാസം. എന്നാല്‍ തിന്മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ നന്മയുടെ വെളിച്ചം പകര്‍ന്നതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന ഐതിഹ്യവും ഇതിന് പുറകിലുണ്ട്.




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...