Monday, 9 October 2017

MSF പുല്ലാര യൂണിറ്റ് ഫെസ്റ്റ് 2017 സമാപിച്ചു

പുല്ലാര. MSF പുല്ലാര യൂനിറ്റ് ഫെസ്റ്റ് 2017 സമാപിച്ചു. വൈകീട്ട് നടന്ന വിദ്യാര്‍ഥി റാലിയോടെ തുടങ്ങിയ സമാപന സമ്മേളനത്തിന്‍റെ   ഉല്‍ഘാടനം   ടി.വി. 
ഇബ്രാഹീം   MLA നിര്‍വഹിച്ചു.   മുര്‍ഷിദ് .കെ അധ്യക്ഷനായ ചടങ്ങില്‍  MSF പുല്ലാര യൂണിറ്റ് പ്രസിഡന്റ് ദില്‍ഷാദ് വി.കെ. സ്വാഗതം പറഞ്ഞു. 
MSF മലപ്പുറം ജില്ലാ സെക്രട്രി റിയാസ് പുല്‍പെറ്റ , സിദ്ധിക്ക് പുല്ലാര എന്നിവര്‍   മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദു പുല്ലാര, പി.എ സലാം,നവാസ്, നിസാം ,നീണ്ടാരത്തില്‍ പ്രകാശന്‍ എന്നിവര്‍  പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചങ്ങാതിക്കൂട്ടം പ്രോഗ്രാമില്‍ വിവിദ പരിപാടികളില്‍ ഫസ്റ്റ്,സെകന്റ് കരസ്ഥമാക്കിയ വിജയികള്‍ക്ക് സമ്മാന വിതരണവും നിര്‍വഹിച്ചു. ആഷിക് നാണാക്കല്‍ നന്ദിയും പറഞ്ഞു.

































No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...