Monday, 16 October 2017

ആവേശത്തിന്‍റെ തിരയിളക്കം തീര്‍ത്ത് വടം വലി മത്സരം

പുല്ലാര.തണല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ്  ക്ലബ്ബ് പുല്ലാരയും അല്‍ ഐന്‍  ക്ലബ്ബ് പുല്ലാരയും സംയുക്തമായി രണ്ടാമത്  അഖില കേരള വടം വലി മത്സരത്തില്‍  ന്യൂ ഫ്രണ്ട്സ് നെടിയിരുപ്പ് ജേതാക്കളായി. ഫൈനലിലെ ആദ്യ രണ്ട് റൗണ്ടുകളിൾ ഗ്രീൻ സോൺ പുല്ലാരയെ ഏകപക്ഷീയമായി  തോൽപ്പിച്ചാണ് ന്യൂ ഫ്രെണ്ട്സ്  കിരീടം നേടിയത്. രാത്രി  9  മണി  മുതല്‍ പല്ലാര അങ്ങാടിയില്‍ പ്രത്തേകമായി തയ്യാറാക്കിയ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍  49  ടീമുകളിലായി കേരളത്തിലെ പ്രമുഖരായ  343 കായിക താരങ്ങളാണ്  അണിനിരന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍   തണല്‍ ക്ലബ്ബ് സെക്രട്രി അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. സക്കീര്‍ പുല്ലാര,അഡ്വക്കേറ്റ് മുഹമ്മദ്‌ എന്നിവര്‍ ആശംഷയര്‍പിച്ചു.
മാസ്മരിക പ്രകടനങ്ങളുമായി കാണികൾക്ക് വിരുന്നൊരുക്കാൻ വടംവലിയിലെ വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും അജ്ജയ്യരും ശക്തരും നേർക്കുനേർ കൊമ്പുകോർത്ത് കൊണ്ട് പുലരുവോളം നടന്ന മത്സരത്തിലെ 1 മുതല്‍ 16 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ  വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തത്  പുല്ലാരയിലെ ഹുസൈന്‍ ബോള്‍ട്ട് എന്നറിയപ്പെടുന്ന ബനാത്ത് ആയിരുന്നു.



No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...