Friday, 13 October 2017

വടംവലി മത്സരം

പുല്ലാര. തണല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ്  ക്ലബ്ബ് പുല്ലാരയും അല്‍ ഐന്‍  ക്ലബ്ബ് പുല്ലാരയും സംയുക്തമായി രണ്ടാമത് അഖില കേരള വടം വലി മത്സരം 14/10/2017 ശനിയാഴ്ച്ച രാത്രി 8 മണിക്ക് പുല്ലാര അങ്ങാടിയില്‍ വെച്ച് നടത്തപ്പെടുന്നു.
കേരളത്തിലെ പ്രഗല്‍ഭരായ വടം വലി ടീമുകള്‍ അണി നിരക്കുന്ന   മത്സരത്തില്‍ വിജയികളെ കാത്തിരിക്കുന്നത്  നിരവധി സമ്മാനങ്ങളാണ്.
നിബ്രാസ് മന്തി വള്ളുവംബ്രം ഫസ്റ്റ് പ്രൈസ് ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തപ്പോള്‍ NRZ ഗ്രൂപ്പ് പുല്ലാരയാണ് ട്രോഫി സമ്മാനിക്കുന്നത്.
ബവാസ് മന്തി ചീനിക്കല്‍,വള്ളുവംബ്രം സര്‍വീസ് സഹകരണ ബാങ്ക് പുല്ലാര,
 ഷാവോലിന്‍ ലിയോലി കുങ്ഫു വീംബൂര്‍ എന്നീ സ്ഥാപനങ്ങള്‍
 യഥാക്രമം രണ്ട്,മൂന്ന്‍, നാല്  സ്ഥാനങ്ങള്‍ കരസ്തമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡ്‌ കൊടുക്കുമ്പോള്‍ NRZ ഗ്രൂപ്പ് പുല്ലാര, മര്‍ഹബ ടെക്സ്റ്റയില്സ് പുല്ലാര,സോന ഫാന്‍സി പുല്ലാര എന്നിവരാണ് ട്രോഫി സമ്മാനിക്കുന്നത്.
5 മുതല്‍  16 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് പ്രൈസ് നല്‍കുന്നത്
യൂത്ത് കൊണ്ഗ്രെസ്സ് പുല്ലാര, IT ടൈല്‍സ് പുല്ലാര, മൈസൂര്‍ ഹോട്ടെല്‍ പുല്ലാര, മുസയ്യിന പെയ്ന്റിംഗ് പുല്ലാര, വി.കെ.സ്റ്റോര്‍ പുല്ലാര , ബിസ്മി ബേക്കറി പുല്ലാര ,ടെക്നോ പാര്‍ക്ക് പുല്ലാര , വി.കെ.ബേക്കറി പുല്ലാര, ന്യൂ സ്റ്റാര്‍ അലുമിനിയം പുല്ലാര, സി.പി.തട്ടുകട പുല്ലാര, വി.കെ. സിമെന്റ് പുല്ലാര , അല്‍ ഐന്‍ ചിക്കന്‍ സ്റ്റാള്‍ മോങ്ങം എന്നീ സ്ഥാപനങ്ങളാണ്.

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...