Sunday, 1 October 2017

MSF ചങ്ങാതിക്കൂട്ടം 2017

പുല്ലാര. കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകള്‍ കുട്ടികള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി പുല്ലാര യൂണിറ്റ് MSF സംഘടിപ്പിക്കുന്ന   ചങ്ങാതിക്കൂട്ടം 2017 ന്‍റെ ഭാഗമായി  1/10/2017 ഞാഴര്‍ 4 മണിക്ക് PSMY സ്കൂളില്‍ വെച്ച്   ക്വിസ് മത്സരം നടത്തി.
ക്വിസ് മാസ്റ്റര്‍ ദില്‍ഷാദ് VK യുടെ മേല്‍നോട്ടത്തില്‍ സീനിയര്‍,ജൂനിയര്‍ വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍  നാല്‍പ്പതോളം വിദ്യാര്‍ത്തികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഫസ്റ്റ്പ്രൈസ്  ഫായിസ് KP  സെക്കന്റ്‌ പ്രൈസ് അര്‍ഷാദ് മൂച്ചിക്കല്‍  ജൂനിയര്‍ വിഭാഗത്തില്‍ ഫസ്റ്റ്പ്രൈസ്  മുഹമ്മദ്‌ ഹിഷാം KC,  സെക്കന്റ്‌ പ്രൈസ് മുഹമ്മദ്‌ സഹല്‍ k ,തേര്‍ഡ് പ്രൈസ് ആദില്‍ എന്നിവര്‍ അര്‍ഹരായി.
ആഷിക്, മാജിദ്,  അന്‍വര്‍, മുര്‍ഷിദ് എന്നിവര്‍ നേത്രത്വം നല്‍കി.
2/10/2017  തിങ്കളാഴ്ച  3.30 മുതല്‍    ലെമണ്‍ സ്പൂണ്‍, സ്ലോ റൈസിംഗ്, ഷൂട്ടൌട്ട് മത്സരം, ചക്കിലോട്ടം കുപ്പിയില്‍ വെള്ളം നിറക്കല്‍ എന്നിവ ഉണ്ടായിരിക്കും.
ജൂനിയര്‍ സീനിയര്‍ എന്നിങ്ങനെ തരം തിരിച്ച് നടക്കുന്ന പരിപാടിയിലെ വിജയികള്‍ക്ക് സെപ്റ്റംബര്‍ 8 ന് നടക്കുന്ന MSF പുല്ലാര യൂനിറ്റ് ഫെസ്റ്റ്2017 ന് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.











No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...