Monday, 2 October 2017

കുരുന്നുകൾക്ക് നവ്യാനുഭൂതിയായി ചങ്ങാതിക്കൂട്ടം

പുല്ലാര.കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ട്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകൾ ഊട്ടിഉറപ്പിക്കുന്നതിനും എം.എസ്.എഫ് പുല്ലാര യൂണിറ്റ് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം കൊച്ചു ചങ്ങാതിമാർക്ക് നവ്യ അനുഭൂതിയായി. കേവലം ഒരു ചങ്ങാതിക്കൂട്ടം എന്നതിലപ്പുറം പുല്ലാര മേഖലയിലെ  കുട്ടികളുടെ ഒരു ഉത്സവം തന്നെയായി മാറുകയായിരുന്നു ഇത്.വ്യത്യസ്ത കലാ പരിപാടികളുമായി നൂറിൽപരം കൊച്ചുമിടുക്കന്മാർ അരങ്ങു തകർത്തപ്പോൾ അത് കണ്ടുനിന്നവർക്കും നാട്ടുകാർക്കും കൗതുകം ഉളവാകുന്നതായിരുന്നു.
പരിപാടിയുടെ ഉല്‍ഘാടനം മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുകാക്ക നിര്‍വഹിച്ചു. മുര്‍ഷിദ് ആദ്യക്ഷനായ ചടങ്ങില്‍ ആഷിക് സ്വാഗതം പറഞ്ഞു. വിവിദ കായിക പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാജിദ് നന്ദിയും പറഞ്ഞു.






























  

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...