പുല്ലാര. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പുല്ലാര മേല്‍മുറിയില്‍ പുതുതായി നിര്‍മിക്കുന്ന അംഗനവാടി കെട്ടിട ശിലാ സ്ഥാപനം ( എം.പി.എം ആസ്യ മെമ്മോറിയല്‍ അംഗനവാടി കെട്ടിടം) മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങില്‍ സ്വാഗത സംഗം ചെയര്‍മാന്‍ വി.കെ.മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു. ശ്രീമതി കെ.സലീന (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി വി.പി സുമയ്യ ടീച്ചര്‍ (പഞ്ചായത്ത് പ്രസിഡന്റ്),കെ.ഫസീല വാര്‍ഡ് മെമ്പര്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ ഹംസ , മുസ്തഫ എന്ന വല്ല്യാപ്പു, ബ്ലോക്ക് മെമ്പര്‍ പ്രകാശ് നീണ്ടാരതിങ്ങള്‍ , ഐ.സി.ഡി.എസ് സൂപര്‍ വൈസര്‍ ലില്ലി മാത്യു , അംന പുല്ലാര . എന്നിവരെ കൂടാതെ കെ.ശശീന്ദ്രന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അബ്ദു (മുസ്ലിം ലീഗ് ), എം.സി മുഹമ്മദലി (സി.പി.ഐ.എം) , കെ അബ്ദുറഹ്മാന്‍ (ആം ആദ്മി ) പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.
2016-2017 മലപ്പുറം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പെടുത്തി നിര്‍മിക്കുന്ന അംഗനവാടിയുടെ കെട്ടിട നിര്‍മാണത്തിനായി സ്വകാര്യ സ്ഥലം വിട്ടു കൊടുത്തത് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു വാണ്.
No comments:
Post a Comment