പുല്ലാര.പൂക്കോട്ടൂര്‍ പഞ്ചായത്ത് 2017-2018 വര്‍ഷത്തെ മികച്ച കര്‍ഷക അവാര്‍ഡുകള്‍ പ്രക്യാപിച്ചതില്‍ മികച്ച യുവ കര്‍ഷക അവാര്‍ഡിന് യാസര്‍ പുല്ലാര പുല്ലാര അര്‍ഹനായി. ഏറ്റവും നല്ല രീതിയില്‍ കൃഷി ചെയ്ത കര്‍ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 7 കര്‍ഷകര്‍ക്കാണ് പഞ്ചായത്ത് കൃഷി ഓഫീസില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു അവാര്‍ഡുകള്‍ പ്രക്യാപിച്ചത്. അവാര്‍ഡ് വിതരണവും കര്‍ഷകരെ ആദരിക്കലും കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് രാവിലെ 10 അര മണിക്ക് ഉബൈദുള്ള MLA പഞ്ചായത്ത് ഓഡിറ്റൊരിയത്തില്‍ വെച്ച് നിര്‍വഹിക്കും
മുപ്പത്തിനാല് വയസ്സുകാരനായ യാസര്‍ ചെറുപ്പം മുതല്‍ക്കേ കൃഷിയുമായി വളരെ അടുപ്പമുള്ള വെക്തിയാണ്.ഒരേയിനം കൃഷിയില്‍ നിന്നും വെത്യസ്തമായി വിവിധങ്ങളായ കാര്‍ഷിക വിളകള്‍ ഉല്‍പാധിപ്പിച് കഴിവ് തെളിയിച്ച വെക്തിയാണ് യാസര്‍ പുല്ലാര. പാരമ്പര്യമായി കാര്‍ഷിക കുടുംബത്തിലെ യാസര്‍ നെല്‍കൃഷി, വാഴ, കപ്പ, ചേംബ്, ചേന, ഇഞ്ചി, കുരുമുളക്എന്നീ കൃഷികള്‍ ചെയ്ത് വരുന്നു. ആദ്യമായി തേടിയെത്തിയ ഈ അവാര്‍ഡിനെ കൃഷിയെ സ്നേഹിക്കുന്നതിനുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് യുവ കര്‍ഷകനായി തിരഞ്ഞെടുത്ത യാസര്‍ പുല്ലാര വാര്‍ത്തയോട് പറഞ്ഞു.
No comments:
Post a Comment