Tuesday, 15 August 2017

സ്വാതന്ത്ര്യദിനം പുല്ലാരയില്‍ ആഘോഷിച്ചു

പുല്ലാര.  ആഗസ്റ്റ്‌ 15 ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം രാജ്യത്തിന്‍റെ വിവിധ  ഭാഗങ്ങളില്‍ ആഘോശിച്ചപ്പോള്‍ പുല്ലാരയിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ആം ആദ്മി പുല്ലാര യൂണിറ്റിന് കീഴില്‍   രാവിലെ 7.30 മണിക്ക് മൊയ്തു മോഴിക്കല്‍  പതാക  ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. അതിന് ശേഷം മധുര പലഹാര വിതരണവും നടത്തി.പാര്‍ട്ടി പ്രവര്‍ത്തകരായ  അബൂ കുരിക്കള്‍, അബ്ദുറഹ്മാന്‍ കൈതക്കോടന്‍  എന്നിവര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തൊടനുഭന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

മുസ്ലിം  ലീഗിന്‍റെ നേത്രത്വത്തില്‍ രാവിലെ  8.30 മണിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് k.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. vk സിദ്ധിക്ക് സ്വാതന്ത്ര്യദിന സന്ദേശം അറീച്ചു.പാര്‍ട്ടി പ്രവര്‍ത്തകരായ അഷ്‌റഫ്‌, ഷിഹാബ്, നാസര്‍, ദില്‍ഷാദ്,സൈദാക്ക,ചെറീത്‌, സജീര്‍,മുഹമ്മദാലി, മുജീബ്എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ്സ് പ്രവര്‍ത്തകരുടെ നേത്രത്വത്തില്‍  രാവിലെ 9 മണിക്ക്  ഡി.സി.സി.മലപ്പുറം ജില്ലാ സെക്രട്ടറി സക്കീര്‍ പുല്ലാര പതാക ഉയര്‍ത്തി. അതിന് ശേഷം പായസ വിതരണവും നടന്നു . കോണ്‍ഗ്രെസ്സ് പ്രവര്‍ത്തകരായ  ശശീന്ദ്രന്‍, ഹസീബ്, ബാവ,ഇണ്ണി,യാസര്‍  എന്നിവര്‍ പങ്കെടുത്തു.

പുല്ലാര ഗ്രീന്‍സോണ്‍ ആര്‍ട്സ് ആന്‍ഡ്‌ നാച്ചുറല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്ലബ്ബിനു മുന്നില്‍  പതാക ഉയര്‍ത്തി.

എം.ആര്‍.യൂത്ത് വിംഗ്  ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്ലബ്ബിനു മുന്നില്‍  പതാക ഉയര്‍ത്തി.

സ്പാര്‍ക്ക് മൂച്ചികല്‍ ക്ലബ്ബ്പ്രവര്‍ത്തകര്‍ മൂച്ചിക്കല്‍ അങ്ങാടിയില്‍ പതാക ഉയര്‍ത്തി.

എല്ലാ വായനക്കാര്‍ക്കും പുല്ലാര വാര്‍ത്തകളുടെ സ്വാതന്ത്ര്യദിനാ ശംഷകള്‍









No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...