പുല്ലാര. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കലാ-സാഹിത്യ സംഗമമായ സര്‍ഗലയം 2018 പുല്ലാര ക്ലസ്റ്റർ മേഖല തല പരിപാടി മുതിരിപ്പറമ്പ് ദാറുൽ ഉലൂം മദ്രസയില്‍ വെച്ച് നടന്നു. പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് K മൻസൂർ എന്ന കുഞ്ഞിപ്പു പരിപാടി ഉത്ഘാടനം ചെയ്തു. ക്ലസ്റ്റർ SKSSF പ്രസിഡന്റ് ശിഹാബ് ഹൈദർ ഫൈസി അധ്യക്ഷത വഹിച്ചു. പുല്ലാര ക്ലസ്റ്റർ സർഗലയത്തിൽ 90 പോയിന്റ് നേടി പുല്ലാര മേൽമുറി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 86പോയിന്റ് നേടി മുണ്ടിതൊടിക യൂണിറ്റ് രണ്ടാം സ്ഥാനവും 76 പോയിന്റ് നേടി മുതിരിപ്പറമ്പ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം മുഹമ്മദ് ആദിൽ(പുല്ലാര യൂണിറ്റ്), മുഷ്താഖ് (മുതിരിപ്പറമ്പ് യൂണിറ്റ് ),സഫീർ (മുണ്ടിതൊടിക യൂണിറ്റ്) എന്നിവർ സർഗപ്രതിഭകൾ ആയി തെരെഞ്ഞെടുത്തു. വിജയികൾക്ക് മലപ്പുറം മണ്ഡലം SYS പ്രസിഡണ്ട് അബ്ദുൽ അസീസ് ദാരിമി സമ്മാനം വിതരണം ചെയ്തു.KKM മൗലവി, അലവിക്കുട്ടി ഫൈസി, സഫറുദ്ദീൻ, മായിൻ ഹാജി, M സിദ്ദീഖ്, പേരാപുറത്ത് മുഹമ്മദ്, ശൗഖത്തലി റഷീദി, ജാബിർ വീമ്പൂർ പ്രസംഗിച്ചു.
പുല്ലാര ക്ലസ്റ്ററില്‍ പെട്ട വീംബൂര്‍, പുല്ലാര, മേല്‍മുറി, മൂച്ചിക്കല്‍, മുതിരിപറംബ്, മുണ്ടിത്തൊടിക എന്നിവിടങ്ങളിലെ പ്രതിഭകളുടെ വിവിധയിനം പരിപാടികള്‍ നടക്കുകയുണ്ടായി.
പുല്ലാര ക്ലസ്റ്ററില്‍ പെട്ട വീംബൂര്‍, പുല്ലാര, മേല്‍മുറി, മൂച്ചിക്കല്‍, മുതിരിപറംബ്, മുണ്ടിത്തൊടിക എന്നിവിടങ്ങളിലെ പ്രതിഭകളുടെ വിവിധയിനം പരിപാടികള്‍ നടക്കുകയുണ്ടായി.
കാലങ്ങൾക്കു ശേഷമാണെങ്കിലും കപ്പ് നേടിയെടുത്ത മേൽമുറി ടീമിന് അഭിവാദ്യങ്ങൾ
ReplyDelete