Friday, 15 September 2017

കോൺഗ്രസ്സ് കുടുംബ സംഗമം

പുല്ലാര.ഇന്ദിരാജി ജന്മശതാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായി പുല്ലാര മേഖലാ കോൺഗ്രസ്സ് കുടുംബ സംഗമവും പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ്കമ്മറ്റി മുന്‍ പ്രസിഡന്റ്‌  തയ്യിൽതൊടി ആലസ്സൻ കുട്ടി കാക്കയുടെ  രണ്ടാം ചരമ വാര്‍ഷിക  അനുസ്മരണവും നടത്തി. വൈകുന്നേരം 7 മണിമുതല്‍  തയ്യില്‍തൊടി ആലസ്സന്‍ കുട്ടി ഹാജി നഗറില്‍  വെച്ച് നടന്ന ചടങ്ങില്‍  പൂക്കോട്ടൂര്‍ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ് എന്ന ബാവ അദ്ധ്യക്ഷനായി. സംഗമം  വട്ടിയൂർകാവ് MLA യും മുൻ കെ.പി.സി.സി അദ്ധ്യക്ഷനുമായ ശ്രീ. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ജവഹര്‍ബാല ജനവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ചൈത്ര.കെ പ്രാര്‍ത്ഥന നിര്‍വഹിച്ചു.
പൂക്കോട്ടൂര്‍ മണ്ഡലം കോൺഗ്രസ്സ് സെക്രെട്ടറി ശശീന്ദ്രന്‍ .കെ സ്വാഗതം പറഞ്ഞു.
A.P അനിൽ കുമാർ MLA ,DCC പ്രസിഡന്റ് അഡ്വകേറ്റ്  വി.വി പ്രകാശ്, മുന്‍ DCC പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി,DCC ട്രെഷറര്‍  ഷൌക്കത്ത് മഞ്ചേരി,DCC ജനറല്‍ സെക്രെട്രി മാരായ പി.പി.ഹംസ, അസീസ്‌ ചീരാന്‍ തൊടി, സക്കീര്‍ പുല്ലാര, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ റിയാസ് മുക്കോളി, യൂത്ത് കോൺഗ്രസ്സ് വൈസ്  പ്രസിഡന്റ്‌ പി.ആര്‍. രോഹുല്‍ നാഥ്‌,
കോൺഗ്രസ്സ് മൊറയൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ് സത്യന്‍ പൂക്കോട്ടൂര്‍,DCC ,ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ T.ഉമ്മര്‍, പി.മൂസ,കെ.പി.മുഹമ്മദ്‌ ഷാ ഹാജി,അബ്ദുല്‍ സലാം, ശോഭ സത്യന്‍,DCC മെമ്പര്‍മാരായ ടി.കുഞ്ഞിമുഹമെദ്,കുഞ്ഞയമുട്ടി ഹാജി.മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ സലാം,പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്‌ മെമ്പര്‍ ഫസീല കപ്രക്കാടെന്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച  അന്‍പതോളം പ്രദിഭകള്‍ക്ക്  തയ്യില്‍തൊടി ആലസ്സന്‍ കുട്ടി മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 
യൂത്ത് കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ് നൗഷാദ് എന്ന ഇണ്ണി പുല്ലാര നന്ദി പറഞ്ഞു.

























































No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...