Sunday, 30 July 2017

ഫേസ്ബുക്കില്‍ വിവാഹ പരസ്യം നല്‍കിയ യുവാവിന്‍റെ പോസ്റ്റ്‌ വൈറല്‍ ആക്കി സോഷ്യല്‍ മീഡിയ

പുല്ലാര.ഏഴു വര്‍ഷമായിട്ടും കല്യാണം ശരിയാകാത്തതിനാലാണ്  രഞ്‌ജിഷ്‌ ഫേസ്ബുക്കില്‍  "എന്‍റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെകില് അറിയിക്കുമലോ. എനിക്ക് 34 വയസ് ആയി    ഡിമാന്റ് ഇല്ല.   അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട് "  എന്ന ഒരു  പോസ്റ്റിട്ടത് ഒപ്പം  മൊബൈല്‍  നമ്പറുംകൊടുത്തു.  വളരെ വിചിത്രമായി തോണിയ പോസ്റ്റ്‌ പിന്നീട് വൈറല്‍ ആകുകയായിരുന്നു. പോസ്റ്റിട്ട് രണ്ട് ദിവസമായപോഴേക്കും 10000 ലൈക്കും  2600 ഷെയറും   800 കമെന്‍റ് കളും  നേടി  ഫേസ്ബുക്കില്‍ രെന്‍ജിഷ്  താരമായി. ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലാകുന്നത് കണ്ട്
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകകൂടി ചെയ്തതോടെ      കല്യാണലോജനകള്‍ക്ക് പുറമേ ഈ ഐഡിയ കലക്കി എന്നുള്ള  അഭിനന്ദന സന്ദേശങ്ങളും വരുന്നുണ്ട്.  പുല്ലാര ശിവ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന  പട്ടമ്മാര്‍തൊടി  രാമന്‍കുട്ടിയുടെയും  ഭാര്യ ചന്ദ്രികയുടെയും 2 മക്കളില്‍ മൂത്ത മകനായ രഞ്‌ജിഷ്‌   ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. നിരവധി കല്യാണാലോജനകള്‍ മുന്‍പ് നടത്തിയെങ്കിലും ജാതക സംബന്ധമായ കാരണങ്ങളാല്‍ കല്യാണം നീണ്ട് പോകുകയായിരുന്നു. ഒറ്റ പോസ്റ്റ്‌ കൊണ്ട് എല്ലാ കാര്യങ്ങളും തുറന്ന്‍  പറഞ്ഞ  രഞ്‌ജിഷിനെ  അനേകം ആളുകള്‍ ഫോണ്‍ വിളിക്കുകയുണ്ടായി. ഏതങ്കിലും ഒരു കല്യാണലോജന ശരിയാകുമെന്ന വിശ്വാസത്തിലാണ്  രഞ്‌ജിഷ്‌.




No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...