Thursday, 20 July 2017

കുഞ്ഞാലിക്കുട്ടി എം.പി യുടെ പ്രാദേശിക വികസന ഫണ്ട്‌ പുല്ലാരയിലേക്കും

പുല്ലാര. കയിഞ്ഞ ദിവസം എം.പി ആയി സത്യപ്രതിജ്ഞ ചെയ്ത പി.കെ.കുഞ്ഞാലികുട്ടി യുടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും അനുവദിച്ച   പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പൂക്കൊട്ടുര്‍  പഞ്ചായത്തിന്  അനുവദിച്ച 6 ലക്ഷം രൂപയില്‍ നിന്നും 3 ലക്ഷം രൂപയാണ്  പുല്ലാര ഒത്താന്‍കര കൊട്ടെപറംബ് റോഡ്‌ പുരോഗമ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചത്. ഫണ്ട്‌ അനുവദിച്ചതില്‍ പ്രദേശ വാസികള്‍ എം.പി ക്കും വാര്‍ഡു മെമ്പര്‍ക്കും മുസ്ലിം ലീഗ് കമ്മറ്റിക്കും നന്ദി അറീച്ചു .
പൂക്കോട്ടുര്‍ പഞ്ചായത്ത് നാലാം  വാര്‍ട്  മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു സ്വന്തം വാര്‍ഡില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള വാര്‍ഡുകളില്‍ നിന്നും വെത്യസ്തമാകുന്നു.
ഈ വര്‍ഷം വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മെമ്പര്‍ നിരവധി പദ്ധധികലാണ് വാര്‍ഡില്‍ നടപ്പിലാക്കാന്‍ പോകുന്നത്  .
 പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും
കാവുങ്ങല്‍ കോളനി റോഡ്‌ വികസനം 2 ലക്ഷംരൂപ  SE ഫണ്ട്‌,
പുല്ലാര പുല്‍പെറ്റ റോഡ്‌പാറാട്ട് തൊടുവില്‍ റോഡിന് ഭിത്തി കെട്ടാന്‍  1 ലക്ഷം രൂപ,
നെല്ലിക്കുന്ന്‍ ആവല്‍ മട റോഡ്‌ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 ലക്ഷം രൂപ,
പുല്ലാര ഹെല്‍ത്ത് സബ് സെന്‍റെര്‍ പ്രവര്‍ത്തനങ്ങക്ക്  2 ലക്ഷം രൂപ.
ഈ ഫണ്ടുകള്‍ക്ക് പുറമേ ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടില്‍ നിന്നും മേലേകരിക്കാട് നീണ്ടാരത്തില്‍ റോഡ്‌ 6 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും നാലാം വാര്‍ഡില്‍ അംഗനവാടി സ്ഥിര കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടി 12 ലക്ഷം രൂപയും,   ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി പാമനക്കോട് പുന്നക്കോട് റോഡ്‌ വികസനത്തിന് 4 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തെ വാര്‍ഡിലെ മെമ്പര്‍മാരില്‍ നിന്നും വെത്യസ്തമായി  തനിക്ക് വോട്ടു ചെയ്ത്‌ വിജയിപ്പിച്ച  വാര്‍ഡിലെ അണികള്‍ക്ക് MP,MLA ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, പഞ്ചായത്ത് എന്നീ  ഫണ്ടുകളുപയോകിച്   വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരാന്‍ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് മെമ്പര്‍ കെ.മന്‍സൂര്‍ എന്ന കുഞ്ഞിപ്പു പുല്ലാര വാര്‍ത്ത അവതാരകനുമായി പങ്ക് വെച്ചു. 

No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...