Monday, 17 July 2017

സാഹിത്യോത്സവ് 2017 സമാപിച്ചു

പുല്ലാര. രണ്ട് ദിവസങ്ങളിലായി പുല്ലാരയിൽ നടന്ന് വരുന്ന എസ്.എസ്. എഫ് പൂക്കോട്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. 58 ഇനങ്ങളിലായി 250ഓളം പ്രതിഭകൾ പങ്കെടുത്ത പരിപാടിയിൽ യഥാക്രമം പുല്ലാര, വള്ളുവമ്പ്രം, മുണ്ടിതൊടിക എന്നീ യൂണിറ്റുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾ മലപ്പുറം ഡിവിഷൻ സാഹിത്യോത്സവത്തിന് അർഹത നേടി. സെക്ടർ പ്രസിഡന്റ് സ്വാലിഹ് സുഹൈദ് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ദുബൈ മലപ്പുറം ജില്ലാ ചാപ്റ്റർ പ്രതിനിധി മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. നീറ്റാണിമ്മൽ റിയാസ് സഖാഫി, അബ്ദുൽ അസീസ് സഖാഫി പുല്ലാര എന്നിവർ സംസാരിച്ചു. റഫീഖ് സഖാഫി, റിയാസ് സഖാഫി തുടങ്ങിയവർ ട്രോഫി വിതരണം ചെയ്തു. ഫർസിൻ പൂക്കോട്ടൂർ സ്വാഗതവും അബൂബക്കർ മൂച്ചിക്കൽ നന്ദിയും പറഞ്ഞു.



No comments:

Post a Comment

പ്രതിഷേധ പ്രകടനം നടത്തി.

പുല്ലാര. ആസിഫ ബാനു എന്ന 8 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഘ പരിവാർ ശക്തികൾകെതിരെ  പുല്ലാരയിൽ DYFI യുടെ നേതൃത്വത്തിൽ പുല്ലാര ...